For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍, ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍? വിവാദം എപ്പോള്‍ എന്ന് ചോദിച്ചാല്‍ മതി

  |

  ആ ദിവസം വന്നിരിക്കുകയാണ്. ഇന്ന് മുതല്‍ അടുത്ത നൂറ് ദിവസം വരെ ബിഗ് ബോസ് മലയാളം എന്ന പേരായിരിക്കും വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യയില്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബിഗ് ബോസിന്റെ മലയാളം ജൂണ്‍ 24 ഞായറാഴ്ച ആരംഭിക്കാന്‍ പോവുകയാണ്. പതിനാറ് മത്സരാര്‍ത്ഥികളുമായി മുംബൈ ഫിലിം സിറ്റിയില്‍ വെച്ചാണ് ഷോ നടക്കുന്നത്.

  ranjini-shwetha

  മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടി എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നത്. ഇതുവരെയും ബിഗ് ബോസില്‍ മത്സരിക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ അതില്‍ വനിതാ പ്രതിനിധ്യം കൂടുതലുണ്ടെന്നാണ് സൂചന.

  ബിഗ് ബോസ് മലയാളം

  ബിഗ് ബോസ് മലയാളം

  ബിഗ് ബോസിന് വേണ്ടിയുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് എന്ന് തന്നെ വേണം പറയാന്‍. അതാണ് ഇന്ന് അവസാനിക്കാന്‍ പോവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിക്കുന്ന റിയാലിറ്റി ഷോ ആരംഭ ദിവസമായ ഇന്ന് വൈകുന്നേരം 7 മണിക്കാണ്. ബാക്കിയുള്ള ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ഞായറും ശനിയും രാത്രി 9 നുമാണ് പരിപാടി നടത്തുന്നത്. ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന് പറഞ്ഞാണ് പ്രോഗ്രാം എത്തുന്നത്. മോഹന്‍ലാല്‍ നയിക്കുന്ന പരിപാടിയില്‍ പതിനാറ് മത്സരാര്‍ത്ഥികളാണുള്ളത്. അതില്‍ കൂടുതലും വനിതകളാണെന്നാണ് സൂചന.

  മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

  മത്സരാര്‍ത്ഥികള്‍ ആരൊക്കെ..?

  ഇന്ന് ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ്. പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മിലാണ് മത്സരം നടക്കുന്നത്. ഇവര്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ആരൊക്കെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല. അതില്‍ ചിലരുടെ കാര്യം അവര്‍ തന്നെ അറിയിച്ചിരുന്നു. ബാക്കി ആരൊക്കെയാണെന്ന് അറിയാനാണ് ആകാംഷ.

   ശ്വേത മേനോന്‍

  ശ്വേത മേനോന്‍

  മലയാളത്തിലെ പ്രമുഖ നടിയായ ശ്വേത മേനോനെ കുറിച്ച് കൂടുതലായി ഒന്നും എടുത്ത് പറയാനില്ല. ഇന്ന്് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരില്‍ ഒരാളായി ശ്വേതയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തില്‍ ശ്വേതയും ഉണ്ടെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ശ്വേത പലവിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ബിഗ് ബോസില്‍ എത്തി കഴിഞ്ഞാലുള്ള കാര്യം എന്താണെന്നാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

   അര്‍ച്ചന കവി

  അര്‍ച്ചന കവി

  2009 ല്‍ നീലത്തമാര എന്ന സിനിമയിലൂടെ നായികയായി മലയാളത്തിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന കവി. ഏഷ്യാനെറ്റ് സോഷ്യല്‍ മീഡിയ വഴി ബിഗ് ടോക്ക്‌സ് എന്ന പരിപാടി അവതരിപ്പിക്കുന്നത് അര്‍ച്ചനയാണ്. ബിഗ് ബോസ് മലയാളത്തില്‍ ഒരു മത്സരാര്‍ത്ഥിയായി അര്‍ച്ചന കവിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

  രഞ്ജിന് ഹരിദാസ്

  രഞ്ജിന് ഹരിദാസ്

  ഏഷ്യാനെറ്റിലൂടെ തന്നെ ഉദിച്ച് വന്ന താരമായിരുന്നു രഞ്ജിന് ഹരിദാസ്. അവതാരകമാരുടെ മാതൃകയായി മാറിയ രഞ്ജിനി പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇതൊന്നും നടിയെ ബാധിക്കുന്ന കാര്യമല്ല എന്ന മട്ടില്‍ ജീവിക്കുന്ന ആള്‍ കൂടിയാണ് രഞ്ജിന് ഹരിദാസ്. മലയാളത്തില്‍ ബിഗ് ബോസ് എത്തുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരാള്‍ രഞ്ജിനി തന്നെയായിരിക്കും.

   അനൂപ് ചന്ദ്രന്‍

  അനൂപ് ചന്ദ്രന്‍

  മലയാളത്തിലെ കോമഡി താരങ്ങളില്‍ ഒരാളാണ് അനൂപ് ചന്ദ്രന്‍. 2004 മുതല്‍ നിരവധി സിനിമകളില്‍ അഭിനയിച്ച അനൂപ് ചന്ദ്രന്റെ ക്ലാസ്‌മേറ്റ്‌സ്, രസതന്ത്രം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ.. ബിഗ് ബോസില്‍ അനൂപ് ചന്ദ്രനും എത്താന്‍ പോവുകയാണ്.

   അര്‍ച്ചന സുശീലന്‍

  അര്‍ച്ചന സുശീലന്‍

  സീരിയലുകളിലെ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ച്ചന സുശീലന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും ബിഗ് ബോസിലേക്ക് എത്തുമെന്നാണ് സൂചന.

  പേര്‍ളി മാണി

  പേര്‍ളി മാണി

  മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായി എത്തിയ പേര്‍ളി മാണി പിന്നെ സിനിമയിലും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവര്‍ക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ പേര്‍ളിയ്ക്ക് അവസരം കിട്ടിയിരുന്നു. ബിഗ് ബോസിലേക്ക് പേര്‍ളിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

  അരിസ്‌റ്റോ സുരേഷ്

  അരിസ്‌റ്റോ സുരേഷ്

  നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ താരമായിരുന്നു അരിസ്‌റ്റോ സുരേഷ്. അരിസ്‌റ്റോ സുരേഷ് എന്ന് വിളിക്കുന്നെങ്കിലും യഥാര്‍ത്ഥ പേര് വി സുരേഷ് താമ്പാനൂര്‍ എന്നാണ്. അദ്ദേഹവും ബിഗ് ബോസിലേക്ക് എത്തുമെന്നാണ് പറയുന്നത്.

  ദീപന്‍ മുരളി

  ദീപന്‍ മുരളി

  ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ ദീപന്‍ മുരളി നിലവില്‍ സീത എന്ന സീരിയലില്‍ ആണ് അഭിനയിക്കുന്നത്. എന്റെ അടുത്ത വലിയൊരു പ്രോജക്ട് വരുന്നുണ്ടെന്നും അതില്‍ വലിയ സന്തോഷമാണെന്നും അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള കാര്യം വരും ദിവസങ്ങളില്‍ അറിയിക്കാമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. ഇത് ബിഗ് ബോസിനെ ഉദ്ദേശിച്ച് പറഞ്ഞതായിരുന്നു.

  ദിയ സന

  ദിയ സന

  സോഷ്യല്‍ ആക്ടിവിസ്റ്റാണ് ദിയ സന. അടുത്തിടെ ഫാറുഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മാറിടത്തെ കുറിച്ച് പറഞ്ഞ വത്തക്ക പരമാര്‍ശനത്തിനെതിരെ രംഗത്തെത്തിയതായിരുന്നു ദിയ. മാറ് മറക്കുന്നതിനെതിരെ വത്തക്ക സമരം ചെയ്തായിരുന്നു ദിയ എത്തിയത്. ദിയയും ബിഗ് ബോസില്‍ അംഗമാവുന്നതായി വ്യക്തമല്ലാത്ത സൂചനയുണ്ട്.

   ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍

  ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍

  നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. മുന്‍പും പലപ്പോഴും വാര്‍ത്തകൡല്‍ ഇടം നേടിയ ശ്രീലക്ഷ്മിയും മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസിന്റെ ഭാഗമാവുമോ എന്ന് കാത്തിരുന്ന് കാണാം.

  നേഹ സക്‌സേന

  നേഹ സക്‌സേന

  മമ്മൂട്ടി നായകനായി അഭിനയിച്ച കസബ യിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നേഹ മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സെയിഫ് അലി ഖാനൊപ്പം ബോളിവുഡില്‍ ഷെഫ് എന്ന സിനിമയിലും നേഹ അഭിനയിച്ചിരുന്നു. അതിനൊപ്പം തമിഴ്, കന്നഡ, തുളു എന്നീ ഭാഷകളിലും നടി സജീവമാണ്.

  ഹിമ ശങ്കര്‍

  ഹിമ ശങ്കര്‍

  ബിഗ് ബോസില്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന പേരുകളില്‍ ഒന്നായിരുന്നു ഹിമ ശങ്കറിന്റേത്. ഇപ്പോഴിത കാര്യം വ്യക്തമായി തുറന്ന് പറഞ്ഞില്ലെങ്കിലും താനും ബിഗ് ബോസിന്റെ ഭാഗമാണെന്നുള്ള കാര്യം ഹിമ അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ഒരു കുറിപ്പിലൂടെയാണ് ഹിമ ഇക്കാര്യം പറയുന്നത്. അപ്പൊ കൂട്ടുകാരെ ജീവിതത്തിലെ ഒരു ടേര്‍ണിംഗ് പോയിന്റിലൂടെ കടന്ന് പോവുകയാണ് .. ഇതു വരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികള്‍, ചിന്തകള്‍, രൂപങ്ങള്‍, ഭാവങ്ങള്‍, അനുഭവങ്ങള്‍ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്‌പേസില്‍ ആണ് ഇനിയുള്ള കുറച്ച് നാളുകള്‍. ഇത് ഞാന്‍ മാത്രം ഡീല്‍ ചെയ്യുന്ന എന്റെ പ്രൊഫൈല്‍ ആണ്.. തിരിച്ചു വരുന്നതുവരെ ഈ പ്രൊഫൈല്‍ മൗനത്തില്‍ ആയിരിക്കും .. എന്റെ ഒഫീഷ്യല്‍ പേജ് ഇന്ന് മുതല്‍ പേജ് അഡ്മിന്‍സ് ആയിരിക്കും ഡീല്‍ ചെയ്യുക .. ഹിമ എന്ന വ്യക്തി നിങ്ങളുടെ സ്‌നേഹവും പരിഗണനയും അര്‍ഹിക്കുന്നു എന്ന് തോന്നിയാല്‍ സപ്പോര്‍ട്ട് ചെയ്യുക.. എന്നും.. സ്‌നേഹത്തോടെ ഹിമ... എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  Bigg Boss Malayalam these are the contestents?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X