ഇനി ആരുണ്ട് എന്നെ ചൊറിയാന്‍! ഹിമ പോയ സങ്കടത്തില്‍ സാബു മോന്‍! ആശ്വസിപ്പിച്ച് ശ്വേതയും ശ്രീലക്ഷ്മിയും

By Midhun

Recommended Video

ഹിമ പോയ സങ്കടത്തില്‍ സാബു മോന്‍! | Filmibeat Malayalam

പതിനാറ് മല്‍സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് മലയാളത്തിന് തുടക്കമായിരുന്നത്. ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പതിവ് ബിഗ് ബോസിനുണ്ട്. ഇന്ത്യയിലെ മിക്ക ഭാഷകളിലും ഹിറ്റായതിനു ശേഷമായിരുന്നു ബിഗ് ബോസിന്റെ മലയാളം പതിപ്പും എത്തിയിരുന്നത്. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്.

ഒരാള്‍ ആദ്യ എലിമിനേഷന്‍ വഴിയും മറ്റൊരാള്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നുമായിരുന്നു പുറത്തുപോയത്. നടിയും ആക്ടിവിസ്റ്റുമായ ഹിമാ ശങ്കറായിരുന്നു ബിഗ് ബോസിന്റൈ മൂന്നാം എലിമിനേഷനില്‍ പുറത്തുപോയത്. ഹിമയുടെ പുറത്താവല്‍ മറ്റു മല്‍സരാര്‍ത്ഥികളില്‍ എല്ലാം തന്നെ സങ്കടമുണ്ടാക്കിയിരുന്നു. ഹിമ പുറത്തായതില്‍ എറ്റവും സങ്കടമുണ്ടായത് തരികിട സാബുവിനായിരുന്നു. അതിന് സാബു മോന്‍ പറഞ്ഞ കാരണവും ഏറെ ശ്രദ്ധേയമായിരുന്നു

മൂന്നാമത്തെ എലിമിനേഷന്‍

മൂന്നാമത്തെ എലിമിനേഷന്‍

ബിഗ് ബോസിന്റെ മൂന്നാമത്തെ എലിമിനേഷനിലൂടെ പുറത്തായത് ഹിമാ ശങ്കറായിരുന്നു. മല്‍സരാര്‍ത്ഥികളുടെ അഭിപ്രായവും വോട്ടിംഗും പരിഗണിച്ചാണ് ഹിമയ്ക്ക് പുറത്തുപോവേണ്ടി വന്നത്. ഹിമയ്‌ക്കൊപ്പം അനൂപ് ചന്ദ്രന്‍, ശ്രീലക്ഷ്മി,സാബു മോന്‍ തുടങ്ങിയവരും എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ ഹിമ പുറത്തുപോവണമെന്നായിരുന്നു കൂടുതല്‍ പേരും ആവശ്യപ്പെട്ടത്. മോഹന്‍ലാല്‍ തന്നെയായിരുന്നു എലിമിനേഷന്‍ ലിസ്റ്റിലുളളവരുടെ കാര്യവും ഹിമയെ പുറത്താക്കിയ കാര്യവും അറിയിച്ചിരുന്നത്.

ഹിമാ ശങ്കര്‍

ഹിമാ ശങ്കര്‍

എല്ലായപ്പോഴും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന മല്‍സരാര്‍ത്ഥിയായിരുന്നു ഹിമാ ശങ്കര്‍. തന്റെ യുദ്ധം സത്യവുമായിട്ടാണെന്നും അതില്‍ താന്‍ ജയിക്കുമെന്നുമായിരുന്നു പുറത്തായ ശേഷം ഹിമ പറഞ്ഞിരുന്നത്. ബിഗ് ബോസ് എക്‌സ്പീരീയന്‍സിനെക്കുറിച്ചും സഹതാരങ്ങളെക്കുറിച്ചും ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്.ഹിമയുടെ നിലപാടുകള്‍ ബിഗ് ബോസിന് ചേര്‍ന്നതല്ലെന്നും സത്യത്തെ മുറുകെ പിടിക്കുന്ന ഒരാള്‍ക്ക് പരിപാടിയില്‍ തുടരാന്‍ പറ്റില്ലെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ എല്ലാം ആളുകള്‍ പറഞ്ഞിരുന്നത്.

മല്‍സരാര്‍ത്ഥികളുടെ പ്രതികരണം

മല്‍സരാര്‍ത്ഥികളുടെ പ്രതികരണം

സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഒഴിഞ്ഞുമാറുന്ന സ്വഭാവമുളളയാളാണ് ഹിമയെന്നാണ് അനൂപ് ചന്ദ്രന്‍ പറഞ്ഞത്. ഇങ്ങനെ ഒഴിഞ്ഞുമാറുന്ന സ്വഭാവം നല്ലതല്ലെന്നും ഒരു വീടാവുമ്പോള്‍ മറ്റുളളവരോട് ആശയവിനിമയം നടത്തണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. ഹിമ പുറത്തുപോയതില്‍ താന്‍ ഹാപ്പിയാണെന്നും ഭാവിയില്‍ തനിക്ക് ഒരു വെല്ലുവിളിയാവുമെന്ന് തോന്നിയ വ്യക്തിയാണ് അവരെന്നുമാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. മറ്റുളള മല്‍സരാര്‍ത്ഥികളും ഹിമയുടെ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

സാബു മോന്‍ പറഞ്ഞത്

സാബു മോന്‍ പറഞ്ഞത്

ഹിമ പുറത്തുപോയതില്‍ എറ്റവുമധികം സങ്കടം തരികിട സാബുവിനായിരുന്നു. എന്നെ ഇട്ട് ചൊറിയാന്‍ ഇനി ആരുമില്ലായെന്ന സങ്കടമാണ് തമാശരൂപേണ സാബു പങ്കുവെച്ചത്. ഞാന്‍ ബോംബൈ സ്‌റ്റൈലില്‍ ചൊറിയട്ടേ എന്നായിരുന്നു ഇതിന് മറുപടിയായി ശ്വേതാ മേനോന്‍ പറഞ്ഞത്. ഒരുപാട് തവണ ഹിമയെ കളിയാക്കാന്‍ പോയിട്ടുണ്ടെന്നും അതിന്റെ ഇരട്ടി തനിക്കd തിരിച്ചുകിട്ടിയിട്ടുണ്ടെന്നും സാബുമോന്‍ പറഞ്ഞു

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X