താന്‍ കള്ളിയല്ലെന്ന് ശ്വേത മേനോന്‍! ബിഗ് ബോസിലെ കളി തുടങ്ങി, അഞ്ജലി അമീര്‍ തുടക്കം തന്നെ മിന്നിച്ചു

Recommended Video

ബിഗ് ബോസിലെ കളി തുടങ്ങി | filmibeat Malayalam

പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഒരു മാസം പിന്നിടുന്നതിനുള്ളില്‍ ആറ് പേര്‍ പുറത്തായിരിക്കുകയാണ്. രണ്ട് പേര്‍ പുതിയതായി ഷോ യിലേക്ക് വരികയും ചെയ്തിരുന്നു. തുടക്കം മുതല്‍ ബിഗ് ബോസിന്റെ ശക്തികേന്ദ്രമായിരുന്ന ശ്വേത മേനോന്‍ ആണ് കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനില്‍ പുറത്ത് പോയിരിക്കുന്നത്.

ഓരോ ദിവസം കഴിയുമ്പോഴേക്കും ബിഗ് ബോസിലെ മത്സരം ശക്തി പ്രാപിച്ച് വരികയാണ്. ഓരോരുത്തരും മത്സരബുദ്ധി പുറത്തെടുത്ത് തുടങ്ങിയെന്നതിന്റെ ആദ്യ ഉദാഹരണമായിരുന്നു ശ്വേത മേനോന്‍ പുറത്ത് പോയത്. ശ്വേതയ്‌ക്കൊപ്പം രഞ്ജിനി ഹരിദാസും ഇന്നലെ പുറത്ത് പേവേണ്ടതായിരുന്നു. എന്നാല്‍ രഞ്ജിനിയുടെ സമയം ആയിട്ടില്ലെന്ന് പറഞ്ഞ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ശ്വേത പോയപ്പോള്‍ പുതിയതായി എത്തിയ മത്സരാര്‍ത്ഥി ആദ്യ ദിവസം തന്നെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

രസകരമായ പണികള്‍

രസകരമായ പണികള്‍

വ്യത്യസ്തമായ ടാസ്‌കുകളാണ് ഓരോ ദിവസവും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. മത്സരം മുറുകി കൊണ്ടിരിക്കുന്നതില്‍ ചിലര്‍ വളഞ്ഞ വഴിയിലൂടെ മുന്നിലെത്താനുള്ള ശ്രമങ്ങളും നടത്തുകയാണ്. എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യുന്നത് മത്സരാര്‍ത്ഥികള്‍ തമ്മിലാണെന്നുള്ളതാണ് മറ്റൊരു കാര്യം. അതിനാല്‍ മറ്റുള്ള മത്സരാര്‍ത്ഥികളെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതാണ് ശരിക്കുള്ള വെല്ലുവിളി. ബിഗ് ബോസിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികളായിരുന്നു അവസാനം നടന്ന എലിമിനേഷനില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. ഇത് പ്രേക്ഷകരിലും ആകാംഷ ഉണര്‍ത്തിയിരുന്നു.

രണ്ട് പേരും പോവണം

രണ്ട് പേരും പോവണം

എലിമിനേഷന്‍ ലിസ്റ്റിലെത്തിയത് രഞ്ജിനി ഹരിദാസും ശ്വേത മേനോനുമായിരുന്നു. എലിമിനേഷന്‍ റൗണ്ടില്‍ രണ്ട് പേരോടും പെട്ടിയെടുത്ത് പുറത്ത് വരാനായിരുന്നു മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇരുവര്‍ക്കും തിരിച്ച് വരാനുള്ള സാധ്യതയുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ വിചാരിച്ചിരുന്നു. രഞ്ജിനി തിരിച്ച് വരുമെന്ന് കരുതുന്നതായും രഞ്ജിനി ഇല്ലെങ്കില്‍ ശൂന്യതയായിരിക്കുമെന്നുമാണ് പേളി പറഞ്ഞിരുന്നത്. വലിയൊരു എതിരാളികളായ രണ്ട് പേര്‍ കണ്ണടച്ച് തുറക്കും മുന്‍പ് പോയതില്‍ വിഷമമുണ്ടെന്നാണ് സാബു മോന്‍ പറയുന്നത്. ഇരുവരും പോയതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ് അര്‍ച്ചന കരഞ്ഞിരുന്നു. ഒന്നെങ്കില്‍ രണ്ട് പേരും ഇവിടെ വേണം. ഇല്ലെങ്കില്‍ രണ്ട് പേരും പുറത്ത് പോവണമെന്നുമായിരുന്നു അനൂപ് പറഞ്ഞത്. ഇരുവരും പുറത്ത് പോവുന്നതില്‍ തനിക്ക് സങ്കടമില്ലെന്നാണ് സുരേഷിന്റെ അഭിപ്രായം.

ശ്വേത മേനോന്‍ പുറത്ത്

ശ്വേത മേനോന്‍ പുറത്ത്

രണ്ടു പേരില്‍ ശ്വേതയാണ് പുറത്ത് പോവുന്നതെന്ന് മോഹന്‍ലാല്‍ വെളിപ്പുടെത്തി. രഞ്ജിനിക്ക് അകത്തേക്ക് പോയി മത്സരം തുടരാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വിധികേട്ട് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശ്വേത പുറത്തായത് രഞ്ജിനി ഉള്‍കൊണ്ടത്. പുറത്തായതിന് ശേഷം തനിക്ക് നീതി കിട്ടിയില്ലെന്ന് ശ്വേത വ്യക്തമാക്കി. സ്വയ രക്ഷയ്ക്ക് കള്ളം പറഞ്ഞപ്പോഴാണ് കള്ളിയെന്ന പേര് വീണത്. ഞാനൊരു കള്ളിയല്ല. വ്യക്തിപരമായ ആക്രമണം നടന്നപ്പോഴാണ് ഞാന്‍ പ്രതികരിച്ചതെന്നും എല്ലാവരുടെയും കാഴ്ചപാടുകള്‍ വ്യത്യസ്തമാണെന്നും ആരോടും മനുഷ്യത്വം കാണിക്കരുതെന്ന പാഠം താന്‍ പഠിച്ചെന്നും ശ്വേത പറയുന്നു.

അര്‍ച്ചന ജയിക്കും..

അര്‍ച്ചന ജയിക്കും..

ശ്വേതയ്ക്ക് ഒരു ടാസ്‌ക് കൂടി മോഹന്‍ലാല്‍ കൊടുത്തിരുന്നു. 11 മത്സരാര്‍ത്ഥികളുടെ കട്ടൗട്ടുകളില്‍ വിജയിക്കുന്നവരുടെ കട്ടൗട്ടില്‍ തിലകം ചാര്‍ത്തമെന്നായിരുന്നു പറഞ്ഞിരുന്നത്. അര്‍ച്ചന മത്സരത്തില്‍ ജയിക്കുമെന്നാണ് ശ്വേത പ്രവചിച്ചിരിക്കുന്നത്. അതേ സമയം പേളിയുടെ കട്ടൗട്ട് ഇടിച്ച് തെറിപ്പിച്ച് ശ്വേത ദേഷ്യം കാണിച്ചിരുന്നു. അരിസ്റ്റോ സുരേഷിനെ പ്രതീകാത്മായി വെടിവെച്ച് കൊല്ലും. ഇനിയെങ്കിലും നന്നായി കളിക്കണമെന്ന് സുരേഷിനോടായി ശ്വേത പറഞ്ഞിരുന്നു. ഇഷ്ടമുള്ളവരെ കെട്ടിപിടിക്കാന്‍ പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ കട്ടൗട്ടിലായിരുന്നു ശ്വേത കെട്ടിപിടിച്ചത്.

 പുതിയ മത്സരാര്‍ത്ഥി

പുതിയ മത്സരാര്‍ത്ഥി

ട്രാന്‍സ് വുമണായ അഞ്ജലി അമീറാണ് ശ്വേത പുറത്തായപ്പോള്‍ ബിഗ് ബോസിലേക്ക് എത്തിയ പുതിയ മത്സരാര്‍ത്ഥി. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായി മാറിയ അഞ്ജലി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പേരന്‍പില്‍ നായികയായി അഭിനയിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. അഞ്ജലിയെ ഇരുകൈയും നീട്ടിയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് മറ്റ് മത്സരാര്‍ത്ഥികള്‍ സ്വീകരിച്ചത്.

അഞ്ജലി തകര്‍ക്കും..

അഞ്ജലി തകര്‍ക്കും..

ബിഗ് ബോസിലെത്തിയ ആദ്യ നിമിഷം തന്നെ തന്റെ നിലപാടുകള്‍ അഞ്ജലി വ്യക്തമാക്കിയിരുന്നു. തന്റെ സ്വഭാവം അനുസരിച്ച് അടുക്കും തോറും അകല്‍ച്ചയുണ്ടാവുമെന്നുമാണ് അനൂപിനോട് അഞ്ജലി പറഞ്ഞിരിക്കുന്നത്. തന്നെ തന്റെ വഴിക്ക് വിടണമെന്നും അല്ലാത്ത പക്ഷം താന്‍ വയലന്റ് ആവുമെന്നും അഞ്ജലി പറഞ്ഞിരുന്നു. അഞ്ജലി എത്തിയതോടെ ട്രാന്‍സ് ജെന്‍ഡറുകളോട് എങ്ങനെ സംസാരിക്കണം, പെരുമാറണം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

പുതിയ ക്യാപ്റ്റന്‍

പുതിയ ക്യാപ്റ്റന്‍

രഞ്ജിനിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിന് ശേഷം പേളി മാണിയായിരുന്നു ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍സി കിട്ടിയതോടെ പേളി തന്റെ തനി സ്വഭാവം പുറത്തെടുത്തിരുന്നു. ശ്വേതയോട് അടക്കം പേളി പറഞ്ഞിരുന്ന വാക്കുകള്‍ ഹൗസില്‍ വലിയ ബഹളങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. പലരും പേളിയെ എതിര്‍ത്തിരുന്നു. പേളിയ്ക്ക് ശേഷം സാബു മോനാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. ശ്വേത പുറത്ത് പോയതും ക്യാപ്റ്റന്‍ സ്ഥാനം കിട്ടുകയും ചെയ്തതോടെ ഈ ദിവസങ്ങളില്‍ സാബു മോന്റെ കളികള്‍ എന്തൊക്കെയാണെന്ന് മറ്റുള്ളവര്‍ കാണാന്‍ പോവുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X