ഫൈനല്‍ ടാസ്‌കുകള്‍ കണ്ടാല്‍ ബിഗ് ബോസിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നും! ട്രോളുമായി സോഷ്യല്‍ മീഡിയ
ഇനി ചെറിയ കാര്യമല്ല വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് മലയാളം ബിഗ് ബോസിനെ മോഹന്‍ലാല്‍ പരിചയപ്പെടുത്തുന്നത്. ഓരോ എപ്പിസോഡിലും ഇക്കാര്യം മോഹന്‍ലാല്‍ എടുത്ത് പറയാറുമുണ്ട്. 100 ദിവസങ്ങളായി നടക്കുന്ന റിയാലിറ്റി ഷോ യുടെ 95 ദിവസങ്ങള്‍ കഴിയുമ്പോഴെക്കും പ്രേക്ഷകര്‍ക്ക് ചോദിക്കാന്‍ ഒരു കാര്യം മാത്രമേയുള്ളു.
മോഹന്‍ലാല്‍ പറയാറുള്ള ആ വലിയ കളികള്‍ ഏതാണെന്ന്..? അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് ആവേശം നല്‍കുന്നതോ കടുപ്പമേറിയതോ ആയ ടാസ്‌കുകളൊന്നും തന്നെ കൊടുക്കുന്നില്ല. ഹിന്ദി, തമിഴ്, തുടങ്ങി അന്യഭാഷകളിലെല്ലാം ഇക്കാര്യം വ്യത്യസ്തമാണെന്നുള്ളതാണ് ശ്രദ്ധേയം. അവിടെയെല്ലാം കടുകട്ടിയുള്ള ടാസ്‌കുകളാണ് നല്‍കി കൊണ്ടിരിക്കുന്നത്.

അതേ സമയം മലയാളത്തിലേക്ക് വരുമ്പോള്‍ ഒരു പാട്ട് കൊടുത്ത് അതിലെ കഥാപാത്രങ്ങളായി മാറാനായിരുന്നു കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്. ഒരു ദിവസം മുഴുവന്‍ ആ വേഷത്തില്‍ നടക്കാനും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെല്ലാം കാണുമ്പോള്‍ ബിഗ് ബോസിനെ ബിഗ് ജോസ് എന്ന പേര് വിളിച്ച് കളിയാക്കുകയാണ് ട്രോളന്മാര്‍.

സെപ്റ്റംബര്‍ 30 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. സാബു, പേളി, സുരേഷ്, ശ്രീനിഷ്, ഷിയാസ്, അതിഥി എന്നിവരാണ് നിലവില്‍ ബിഗ് ബോസില്‍ അവശേഷിക്കുന്നതും ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നവരും. ആര് ജയിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications