പ്രതീക്ഷിക്കാത്ത സമയത്ത് പുറത്താക്കണം; ലാലേട്ടന് സംസാരിക്കാനുള്ള സ്വതന്ത്ര്യം, ബിഗ് ബോസില്‍ വരേണ്ട മാറ്റങ്ങൾ
സ്വന്തം ഇമേജ് നോക്കിയും സേഫ് ആയിട്ട് കളിക്കുന്നവരെയും വേണ്ട. അവരെ മനസിലാക്കി പുറത്താക്കുകയാണ് വേണ്ടത്
അഞ്ചാമതും ബിഗ് ബോസ് മലയാളം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മാര്‍ച്ച് അവസാനത്തെ ആഴ്ചയോട് കൂടി ഷോ സംപ്രേക്ഷണം ചെയ്ത് തുടങ്ങും. അതേ സമയം ഇത്തവണ വലിയ മാറ്റങ്ങളുമായിട്ട് ഷോ വരണമെന്ന് ആവശ്യപ്പെടുകയാണ് ആരാധകര്‍. മോഹന്‍ലാലിന് സംസാരിക്കാന്‍ സ്വതന്ത്ര്യം കൊടുക്കുന്നത് മുതല്‍ മത്സരാര്‍ഥികളില്‍ വരുത്തേണ്ട മാറ്റങ്ങളെ പറ്റി വരെ ചര്‍ച്ച നടക്കുകയാണ്.
അത്തരത്തില്‍ പ്രേക്ഷകരില്‍ നിന്നും വന്ന ചില നിര്‍ദ്ദേശങ്ങളുമായിട്ടാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എത്തിയിരിക്കുന്നത്. മത്സരാര്‍ഥികള്‍ക്ക് സ്വതന്ത്ര്യം കൊടുത്ത് ഗെയിം എളുപ്പമാക്കാതെ കുറച്ച് ടോര്‍ച്ചറിങ്ങ് ഗെയിമൊക്കെ വരണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
നന്നായി ഗെയിം കളിക്കുന്ന ഒരാള്‍ പുറത്തായാല്‍ കുറച്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ തിരികെ കൊണ്ട് വരണം. കഴിഞ്ഞ സീസണില്‍ നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റി തിരികെ കൊണ്ട് വന്നത് പോലെയാണ് വേണ്ടത്. ഷോ തുടങ്ങി രണ്ട് മാസത്തിന് ശേഷം നന്നായി കളിക്കുന്ന ഒരാളെ സീക്രട്ട് റൂമിലേക്ക് മാറ്റണം. എന്നിട്ട് അകത്ത് നടക്കുന്നത് എന്താണെന്ന് പുള്ളിയ്ക്ക് വ്യക്തമായി മനസിലാക്കിയതിന് ശേഷം അകത്തേക്ക് കൊണ്ട് വരണം.

സാധാരണക്കാരില്‍ നിന്നും ഒരു മത്സരാര്‍ഥിയെ തിരഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒന്നിലധികം കോമണേഴ്‌സ് വേണമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. പിന്നെ നൂറ് ദിവസത്തില്‍ കൂടുതല്‍ ഷോ വേണം. ഇതുവരെയും നൂറ് ദിവം തികയ്ക്കാന്‍ മലയാളത്തിന് സാധിച്ചിട്ടില്ല.
സ്വന്തം ഇമേജ് നോക്കിയും സേഫ് ആയിട്ട് കളിക്കുന്നവരെയും വേണ്ട. അവരെ മനസിലാക്കി പുറത്താക്കുകയാണ് വേണ്ടത്. അവര്‍ കാരണം കളിക്കുന്ന മത്സരാര്‍ഥികളാവും പുറത്ത് പോകുന്നത്. ഇത്തവണയെങ്കിലും ഷോക്കിങ് എവിക്ഷന്‍ വേണം. ടിആര്‍പി കൂട്ടാന്‍ അത് സഹായിച്ചേക്കും.
മലയാളത്തില്‍ ഇതുവരെ നടന്ന സീസണുകളിലേ ഏറ്റവും നന്നായി കളിച്ച മത്സരാര്‍ഥികളെ അതിഥികളായിട്ടോ അല്ലാതെയോ കൊണ്ട് വന്നാല്‍ നന്നായിരിക്കും.
ലക്ഷ്യൂറി ബജറ്റിന് വേണ്ടി ടാസ്‌കുകള്‍ തന്നെ കൊടുക്കണം. വീക്ക്‌ലി ടാസ്‌ക് അതാണെങ്കിലും അതൊരു ലക്ഷ്യൂറി ടാസ്‌ക് ആക്കി തന്നെ മാറ്റണം. വിജയിച്ച ടീമിന് മാത്രമേ അത് കൊടുക്കേണ്ടതുള്ളു. ബാക്കിയുള്ളവര്‍ക്ക് ആഴ്ചയില്‍ കിട്ടുന്ന റേഷന്‍ മതി. ജയിച്ച ടീമിന് മാത്രമേ ലക്ഷ്യൂറി പോയിന്റുകള്‍ കൊടുക്കുകയുള്ളു. എങ്കില്‍ മാത്രമേ ജയിക്കാന്‍ വേണ്ടി എല്ലാവരും മത്സരിച്ച് കളിക്കുകയുള്ളു.

മലയാളത്തില്‍ ഇതുവരെ എന്ത് ചെയ്താലും എങ്ങനെ നടന്നാലും കുഴപ്പമില്ലെന്നാണ് പലരും ചിന്തിക്കുന്നത്. പലരും ഒന്നും ചെയ്യാതെ സെയിഫ് ഗെയിം കളിച്ച് പോകാന്‍ നോക്കും. എന്നാല്‍ അതിന് സമ്മതിക്കരുത്. മറ്റ് ഭാഷകളിലൊക്കെ അങ്ങനെയാണ് നടക്കുന്നതെന്ന് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നു.
അടുത്തതായി പ്രഷര്‍ ടാസ്‌കും ടോര്‍ച്ചര്‍ ടാസ്‌കും വേണം. ഹിന്ദിയിലും തമിഴിലുമൊക്കെ ഉള്ളത് പോലെ മത്സരാര്‍ഥികളെ അത്രയധികം ടോര്‍ച്ചര്‍ ചെയ്യുന്ന ടാസ്‌കാണ് കൊണ്ട് വരേണ്ടത്. പിന്നെ ക്യാപ്റ്റന്‍സി ടാസ്‌കും കടുകട്ടിയായിരിക്കണം. അതുപോലെ ക്യാപ്റ്റന് ചില പ്രത്യേക അധികാരം കൂടി കൊടുക്കണം. ഒരാളെ രക്ഷിക്കാനും മറ്റൊരാളെ നോമിനേഷനിലേക്ക് ഇടാനുമൊക്കെയുള്ള പവര്‍ ഉണ്ടാവണം.
ഒരിക്കലും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് ഒരാളെ അങ്ങ് ഔട്ട് ആക്കണം. മിഡ് വീക്ക് എവിക്ഷന്‍ കൊണ്ട് വന്ന് ബിഗ് ബോസും നല്ല ഗെയിം കളിക്കണം. ലാലേട്ടന്‍ കുറച്ച് കൂടി സീരിയസാവണം. ലാലേട്ടന് പ്രതികരിക്കാന്‍ പറ്റുന്ന തരത്തില്‍ അദ്ദേഹത്തെ ഫ്രീയാക്കണം. വീടിനകത്ത് വഴക്ക് നടക്കുകയാണെങ്കില്‍ അദ്ദേഹം ഒന്നും മിണ്ടാതെ നില്‍ക്കും.
സ്‌ക്രീപ്റ്റില്‍ ഉള്ളത് മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന അവസ്ഥ കൊണ്ടാണ്. അത് മാറണം. ലാലേട്ടന് അങ്ങനൊരു പ്രശ്‌നം കണ്ടാല്‍ ഇടപെടാന്‍ സാധിക്കണം. ആളുകള്‍ ഇതിനെ സീരിയസ് ഗെയിമായി കാണുന്നുണ്ട്. അതുകൊണ്ട് അവതാരകന് സ്വാതന്ത്ര്യം കൊടുക്കണം.
ഗെയിം അനുസരിച്ച് വോട്ട് കൊടുക്കണം. വെറുപ്പ് തോന്നുന്നവര്‍ക്ക് വോട്ട് കൊടുക്കാതെ ബാക്കിയുള്ളവരെ ജയിപ്പിക്കുന്ന രീതിയൊക്കെ മാറി വരേണ്ടതാണ്. അര്‍ഹിക്കുന്നവരെ വിജയിപ്പിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തണം.


Click it and Unblock the Notifications