ബിഗ് ബോസ് പോലെ എലിമിനേഷനും വെറൈറ്റി!! മത്സരാർഥികൾക്ക് വോട്ട് ചെയ്യേണ്ടത് ഇങ്ങനെ...
മൊബൈൽ ഗൂഗിൾ സെർച്ച് എസ്എംഎസ് എന്നിലൂടെ വോട്ട് ചെയ്യാം
ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങി വളറെ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ബാക്കി ഭാഷകളെ പോലെ മികച്ച പ്രേക്ഷക അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. എന്തായാലും അണിയറ പ്രവർത്തകരുടെ കണക്ക് കൂട്ടൽ തെറ്റിയിട്ടില്ലെന്ന് ഈ ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ മനസിലാക്കാൻ സാധിക്കുന്നുണ്ട്.
ജൂൺ 24 ഞായറാഴ്ചയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. മോഹൻലാൽ അവതാരകൻ. സമൂഹത്തിന്റെ വിവിധ മേഖലയിലുളള 16 പേരാണ് ഷോയിൽ മത്സരാർഥികളായി എത്തിയിരിക്കുന്നത്. ഇവരുടെ ബിഗ് ബോസ് ഹൗസിലെ നൂറ് ദിനങ്ങളാണ് ഷോയിലൂടെ തുറന്ന് കാട്ടുന്നത്.

വ്യത്യസ്തമായ ഷോ
പാട്ട്, ഡാൻസ്, കോമഡി, അഭിനയം എന്നു വേണ്ട വിവാഹത്തിനുവരെ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ബിഗ് ബോസ് പോലുളള റിയാലിറ്റി ഷോ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമായിരിക്കില്ല. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസുമായി സാമ്യമുണ്ടെന്ന് ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രചരിച്ചിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ രണ്ടും വ്യത്യസ്ത ഷോകളാണെന്ന് ബിഗ് ബോസ് തെളിയിച്ചു കഴിഞ്ഞു.

വ്യത്യസ്തമായ റൗണ്ടുകൾ
വ്യത്യസ്തമായ റൗണ്ടുകളാണ് ബിഗ് ബോസിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ നിന്ന് ഇത് വ്യക്തമാണ്. 16 പേരിൽ ആരാണ് പുറത്തു പോകേണ്ടത് എന്നുള്ള ചോദ്യമായിരുന്നു ബിഗ് ബോസ് ആദ്യം മത്സരാർഥികൾക്ക് നൽകിയത്. അതും ഇവരുടെ മുന്നിൽവെച്ചാണ് പറയേണ്ടതും. ഇത്തരത്തിലുള്ള എല്ലാവർക്കും തുല്യത നിറഞ്ഞിട്ടുള്ള ടാസ്ക്കുകളാണ് ബിഗ് ബോസ് നൽകുന്നത്.

എലിമിനേഷൻ
ഷോ പോലെ തന്നെയാണ് എലിമിനേഷനും . ആഴ്ച തോറുമാണ് 16 പേരിൽ നിന്ന് ഒരാൾ പുറത്തു പോകും.. അത് ബിഗ് ബോസിലെ അവരുടെ പ്രകടനം, ബാക്കി മത്സരാഥികളുടെ അഭിപ്രായം കൂടാതെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലുമായിരിക്കും എലിമിനേഷൻ നടക്കുക. മത്സാരാഥികൾ ഒരോർത്തരം ഷോയ്ക്ക് അനിയോജ്യമല്ലാത്ത ആളുകളുടെ പേരുകൾ നിർദ്ദേശിക്കും. അവരാകും എലിമിനേഷനിൽ പങ്കെടുക്കുക. ഇവരിൽ പ്രേക്ഷകർക്ക് ഇഷ്ടമുള്ള മത്സാരാർഥിയ്ക്ക് വോട്ട് ചെയ്യാം. എസ് എംഎസ്സിലൂടേയും ഗൂഗിൾ സെർച്ചിലൂടേയും മത്സരാഥികൾക്കായി വോട്ട് ചെയ്യാൻ സാധിക്കും

വോട്ട് ചെയ്യേണ്ട വിധം
ഗുഗിൾ സെർച്ച് വഴിയാണെങ്കിൽ : ബിഗ് ബോസ് മലയാളം വോട്ട് എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ ലഭ്യമാകുന്ന സെൽച്ച് റിസർട്ടിൽ മത്സരാർഥികളുടെ ചിത്രങ്ങൾ ഉണ്ടാകും. അതിൽ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥിയുടെ ചിത്രത്തിനു ചുവടെ ക്ലിക്ക് ചെയ്യുക. ഒരു മത്സാരാർഥിയ്ക്ക് ഒരാൾക്ക് 50 വോട്ട് ചെയ്യാൻ സാധിക്കും.
മിസ്കോൾ: മിസ്കോളിലൂടേയും വോട്ട് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഒരോ മത്സരാർഥികൾക്കും പ്രത്യേകം മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടയാളുടെ നമ്പറിലേയ്ക്ക് മിസ്കോൾ ചെയ്യാം
എസ്എംഎസ്: എസ് എംഎസിലൂടേയും വോട്ട് ചെയ്യാം. എസ് എംഎസ് ഫോർമാറ്റ്(bb< space> contestant name ) 57827 എന്ന നമ്പരിലേയ്ക്ക് എസ്എംഎസിലൂടെ വോട്ട് ചെയ്യാം.


Click it and Unblock the Notifications