'ജോക്കറിപ്പോൾ ഹീറോയാനേൻ...'; ജിന്റോയെ ജോക്കറെന്ന് രസ്മിൻ വിളിച്ചോ?, പുറത്തെ കാര്യങ്ങൾ സംസാരിച്ചതിന് താക്കീത്!

ടെലിവിഷൻ ചിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളത്തിൽ ആരംഭിച്ചിട്ട് ആറ് സീസണുകൾ ആയിരിക്കുകയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസൺ ആറ് അവസാനിക്കാൻ ഇനി വെറും നാല് ദിവസം മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ ബി​ഗ് ബോസ് പ്രേമികളും. ഫൈനലിലേക്ക് അടുക്കുന്നതിനിടെ രസകരവും കൗതുകരവുമായ ടാസ്കുകളാണ് ബി​ഗ് ബോസ് നൽകി കൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മുതൽ ഇതുവരെ സീസണിൽ നിന്ന് എവിക്ടായവർ ഓരോരുത്തരായി ഹൗസിലേക്ക് തിരികെ എത്തികൊണ്ടിരിക്കുകയാണ്. ഫിനാലെ വീക്ക് അവസാനിക്കുന്നത് വരെ ഇതുവരെ എവിക്ടായിപോയ മത്സരാർത്ഥികളെല്ലാം ഹൗസിൽ തന്നെയുണ്ടാകും. ഇരുപത്തിയഞ്ച് പേരാണ് ഈ സീസണിൽ മത്സരാർത്ഥികളായി എത്തിയത്.

resmin jinto

ഇതിൽ ഫിനാലെ വീക്കിലേക്ക് പ്രവേശിച്ചത് ആറുപേർ മാത്രമാണ്. ജിന്റോ, ജാസ്മിൻ, അർജുൻ, അഭിഷേക്, റിഷി, ശ്രീതു എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവരിൽ നിന്നും ഒരാൾ കൂടി ഈ ആഴ്ച അവസാനിക്കുമ്പോൾ ഹൗസിൽ നിന്നും പുറത്തായേക്കും. ഇതുവരെ ഹൗസിലേക്ക് തിരികെ എത്തിയ മത്സരാർത്ഥികൾ ജാൻമണി, യമുന, ശ്രീരേഖ, രസ്മിൻ, പൂജ എന്നിവരാണ്.

പുറത്ത് നിന്ന് തിരികെ വീട്ടിലേക്ക് എത്തുന്ന മത്സരാർത്ഥികളിൽ നിന്നാണ് ഫൈനലിസ്റ്റുകൾ പുറത്തുള്ള വിവരങ്ങൾ എന്താണെന്നും ആരാകും വിജയിക്കാൻ സാധ്യത എന്നതും മനസിലാക്കാൻ ശ്രമിക്കുക. എന്നാൽ പുറത്തുള്ള വിവരങ്ങൾ ഒന്നും തന്നെ ഫൈനലിസ്റ്റുകളോട് പറയരുതെന്ന് കർശന താക്കീത് ബി​ഗ് ബോസ് നൽകിയിട്ടുണ്ട്. ഈ നിബന്ധന നിലനിൽക്കെ തന്നെ രസ്മിൻ പുറത്തെ ചില കാര്യങ്ങൾ ഹൗസ്മേറ്റ്സിനോട് പറഞ്ഞു.

അതിൽ ഒന്ന് എതിർ നീച്ചൽ എന്ന സിനിമയിലെ ജോക്കറിപ്പോൾ ഹീറോയാനേൻ എന്ന സോങ് ആലപിച്ചുകൊണ്ടാണ് നൽകിയത്. രസ്മിൻ ഈ ​ഗാനം അർജുനും ശ്രീതുവും ജാസ്മിനും ഇരിക്കവെയാണ് പാടിയത്. അതോടെ ജോക്കറിപ്പോൾ ഹീറോയാനേൻ എന്ന വരി രസ്മിൻ പാടിയ ഉടൻ ബി​ഗ് ബോസിന്റെ അറിയിപ്പ് വന്നു. പുറത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കാൻ പാടില്ലെന്നാണ് രസ്മിന് ബി​ഗ് ബോസ് താക്കീത് നൽകിയത്.

വീ‍ഡിയോ വൈറലായതോടെ ജോക്കറെന്ന് രസ്മിൻ ഉദ്ദേശിച്ചത് ജിന്റോയെയാണെന്നാണ് ബിബി ആരാധകർ പറയുന്നത്. ജിന്റോയ്ക്ക് പുറത്ത് ലഭിക്കുന്ന പ്രേക്ഷക സപ്പോർട്ടിനെ കുറിച്ച് ജാസ്മിനോടും കൂട്ടരോടും രസ്മിൻ പറയാൻ ശ്രമിച്ചതിനാലാവും ബി​ഗ് ബോസ് താക്കീത് നൽകിയതെന്നും വീഡിയോ വൈറലായതോടെ കമന്റുകളുണ്ട്.

resmin jinto

അവസാനം രസ്മിനൊക്കെയാണ് കോമാളികളായത് ജിന്റോ അയാൾ രാജാവാണ്, ചേച്ചിയെ ഏതെങ്കിലും ഒരിടത്ത് ഉറച്ച് നിൽക്കുക. രാജാവിനും രാജ്ഞിക്കും വോട്ടില്ല. സാധാരണക്കാരനായ ജിന്റോക്കാണ് വോട്ട്, പുറത്ത് ഇറങ്ങി ജിന്റപ്പൻ ഫാൻസിനെ കണ്ടപ്പോൾ രസ്മിന്റെ കിളിപോയി, ആരാ ജോക്കറെന്ന് കണ്ടറിയാം എല്ലാത്തിനും എന്നിങ്ങനെ നീളുന്നു രസ്മിനെയും കൂട്ടുകാരെയും വിമർശിച്ചുള്ള കമന്റുകൾ.

കോമണർ‌ എന്ന ലേബലിൽ ഹൗസിനുള്ളിൽ കയറിയ ഒരു മത്സരാർത്ഥിയാണ് രസ്മിൻ. പക്ഷെ ​ഗബ്രി-ജാസ്മിൻ കോമ്പോയ്ക്ക് ഇടയിൽ പെട്ടുപോയതിനാൽ രസ്മിന്റെ ​ഗെയിമിനോട് പ്രേക്ഷകർക്ക് താൽപര്യമില്ലായിരുന്നു. മൂന്ന്, നാല് തവണ പവർ റൂമിൽ കയറാൻ സാധിച്ചതുകൊണ്ട് നോമിനേഷനിൽ നിന്നും പലവട്ടം രസ്മിൻ രക്ഷപ്പെട്ടു. അതുകൊണ്ട് തന്നെ കുറച്ച് അധികം ദിവസം ഹൗസിൽ തുടരാൻ രസ്മിന് സാധിച്ചു.

രസ്മിൻ നോമിനേഷനിൽ വരാതിരുന്നതിനാൽ അർഹരായ പലരും എവിക്ഷനിലൂടെ പുറത്ത് പോയെന്ന പരാതിയും പ്രേക്ഷകർക്കുണ്ട്. ജിന്റോ, ജാസ്മിൻ, അർജുൻ എന്നിവർക്കാണ് ഏറ്റവും അധികം ജനപിന്തുണയുള്ളത്. ഇവരിൽ‌ ഒരാളാകും കപ്പുയർത്തുക എന്നതിൽ സംശയമില്ല.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X