പേളിയേയും രഞ്ജിനിയേയും പിന്നിലാക്കി ഇവർ, ബിഗ് ബോസ് മലയാളത്തിലെ ശക്തയായ വനിത മത്സരാർഥി

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പ്രേക്ഷക സ്വീകാര്യത നേടി ഷോ മുന്നേറുകയാണ്. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോ ആദ്യം ഹിന്ദിയിലായിരുന്നു ആരംഭിക്കുന്നത്. വൻ വിജയമായതിനെ
തുടർന്ന് മറ്റുള്ള ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മറ്റൊരു പ്രത്യേകത ഇതിലെ മത്സരാർഥികളാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരങ്ങളാണ് ഷോയിൽ മത്സരാർഥികളായി എത്തുന്നത്.

റായ് ലക്ഷ്മി പുറത്ത് പോകുന്നത് ഇങ്ങനെയാണ്, ചിത്രം വൈറലാകുന്നു

2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ ആയിരുന്നു ഷോയുടെ അവതാരകനായി എത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ പേളി മാണി,സാബു, രഞ്ജിനി ഹരിദാസ്, അർച്ച സുശീലൻ എന്നിവരായിരുന്നു ഷോയിൽ മത്സരാർഥികളായി എത്തിയത്. 2020 ൽ ആയിരുന്നു രണ്ടാം സീസൺ തുടങ്ങുന്നത്. 2021 ന്റെ തുടക്കത്തിൽ തന്നെ മൂന്നാം സീസണും ആരംഭിക്കുകയായിരുന്നു. മൂന്നാം സീസണിന്റെ വിജയിയെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ.

ബിഗ് ബോസ്  മലയാളം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നത് ബിഗ് ബോസ് മലയാളത്തിലെ ലെ മികച്ച വനിത മത്സരാർഥിയെ കുറിച്ചാണ്. ബിഗ്ബോസ് മലയാളം സീസൺ 3 ഓഫീഷ്യൽ എന്ന ഫേസ്ബുക്ക് പേജിലാണ് വനിത മത്സരാർഥികളെ കുറിച്ചുള്ള ചർച്ച കനക്കുന്നത്. ആദ്യ സീസണിൽ നിന്ന് രഞ്ജിനി, പേളി. മൂന്നാം സീസണിൽ നിന്ന് ഋതു,ഡിംപൽ എന്നിവരുടെ പേരുകളാണ് പോളിനായി നൽകിയിരിക്കുന്നത്. രണ്ടാമത്തെ സീസണിൽ നിന്നുള്ള സ്ത്രീ മത്സരാർഥികളെ പോളിൽ ഉൾപ്പെടുത്തിയിട്ടില്ല.

മികച്ച വനിത മത്സരാർഥി

സ്ത്രീ മത്സരാർത്ഥികൾ. മത്സര ബുദ്ധി കൊണ്ടും നിലപാടു കൊണ്ടും ശക്തമായ തീരുമാനങ്ങൾ എടുത്തതു കൊണ്ടും സീസണുകളെ ഉജ്ജ്വലമാക്കിത്തീർത്തവർ. ഋതു മന്ത്ര, രഞ്ജിനി ഹരിദാസ്,ഡിംപൽ ഭാൽ, പേളി മാണി. ക്ഷമിക്കണം രണ്ടാമത്തെ സീസണിൽ നിന്ന് ഇത്രയും ശക്തരായ വനിത മത്സരാർത്ഥികളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ല. അവരെ അടുത്തു തന്നെ പോളുകളിൽ കാണാൻ സാധിക്കുന്നതാണ്. എന്ന് കുറിച്ചു കൊണ്ടാണ് പോൾ ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് ആരാധകർ സജീവമായിരുന്നു പോളിൽ.

മികച്ച മത്സരാർഥികൾ

ഡിംപലിന്റേയും ഋതുവിന്റേയും പേരുകളാണ് അധികം പേരും പറഞ്ഞത്. പേളിയുടേയും രഞ്ജിനിയുടേയും പേരുകളും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ് ആദ്യഭാഗത്തെക്കാളും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സീസൺ 3ക്ക് ലഭിച്ചത്. ഷോയുടെ തുടക്കത്തിൽ തന്നെ ഡിംപൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോയുടെ തുടക്കത്തിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായിരുന്നില്ല ഡിംപലും ഋതുവും. എന്നാൽ ആദ്യ ആഴ്ച തന്നെ ഇവർ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ മികച്ച പ്രകടനമായിരുന്നു ഡിംപൽ കാഴ്ചവെച്ചത്. ഋതു പതുക്കെ പതുക്കെയായിരുന്നു പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ആഴ്ന്ന് ഇറങ്ങിയത്. ബിഗ് ബോസ് സീസൺ 3 ൽ അധികം വിമർശനങ്ങൾ കേൾക്കാത്ത മത്സരാർഥികളാണ് ഇവർ.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
ഫൈനൽ 8

ബിഗ് ബോസ് സീസൺ3 യുടെ ഫൈനൽ8 ലും ഋതുവും ഡിംപലും ഉണ്ടായിരുന്നു. 6 പുരുഷന്മാർക്കൊപ്പമായിരുന്നു ഇരുവരും ഇടം പിടിച്ചത്. മികച്ച പിന്തുണയുള്ള മത്സരാർഥികളുമാണിവർ. വിജയിയെ കണ്ടെത്താനുളള വോട്ടിങ്ങ് കഴിയുമ്പോൾ ഫൈനൽ ഫൈവിൽ ഇരുവരും ഉണ്ടാകുമെന്നും പ്രേക്ഷകർ പ്രവചിക്കുന്നുണ്ട്. പുറത്തു വന്ന അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടിൽ മൂന്നാം സ്ഥാനത്ത് ഡിംപലിന്റെ പേരാണ് പ്കചരിക്കുന്നത്. അഞ്ചാം സ്ഥാനത്ത് ഋതുവിന്റേയും. ഷോ കഴിഞ്ഞിട്ടും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ഇവർക്ക് ലഭിക്കുന്നത്. മത്സരാർഥികളെ പോലെ ആരാധകരും ഫൈനലിനായി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X