സാബുവാണ് ബിഗ് ബോസ് വിന്നര്‍! രഞ്ജിനി, അനൂപ്, ദിയ, ശ്രീലക്ഷ്മി പുറത്ത് പോയ മത്സരാര്‍ത്ഥികളും പറയുന്നു
സെപ്റ്റംബര്‍ 30 ന് ബിഗ് ബോസ് മലയാളത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുകയാണ്. അര്‍ച്ചന കഴിഞ്ഞ ദിവസത്തെ എലിമിനേഷനിലൂടെ പുറത്ത് പോയപ്പോള്‍ ഇനി അവശേഷിക്കുന്നത് ആറ് പേരാണ്. അതില്‍ വിജയിക്കുന്നത് ആരാണെന്ന് അറിയാനാണ് പ്രേക്ഷകര്‍ ഓരോരുത്തരും ആകാംഷയോടെ കാത്തിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പല തരത്തിലും പ്രവചനങ്ങള്‍ നടക്കുന്നുണ്ട്. തങ്ങളുടെ പ്രിയതാരം വിജയിക്കുമെന്ന വാദവുമായിട്ടാണ് ആരാധകര്‍ അഭിപ്രായം പറയുന്നത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ ചില മത്സരാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യതയുള്ളത് ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. അനൂപ് ചന്ദ്രന്‍, ദിയ സന, രഞ്ജിനി ഹരിദാസ്, ശ്രീലക്ഷ്മി എന്നിവരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.

രഞ്ജിനി ഹരിദാസ്
ഒരു മത്സരാര്‍ത്ഥിയായിരുന്നു. അതിന് ശേഷം പ്രേക്ഷയായിരിക്കുന്ന എനിക്ക് തോന്നുന്നത് സാബു വിജയിക്കുമെന്നാണ്. ബിഗ് ബോസ് ഒരു എന്റര്‍ടെയിന്‍മെന്റാക്കി മാറ്റിയ ഏക മത്സരാര്‍ത്ഥി സാബുവാണെന്നാണ് രഞ്ജിനി പറയുന്നത്. അദ്ദേഹത്തിന്റെ പുറമേയുള്ള ഇമേജ് വളരെ മോശമാണെങ്കിലും താന്‍ എന്താണെന്ന് തെളിയിക്കാന്‍ ഈ ഷോ യിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരോ ഗെയിമുകളും രസകരമായി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയാറുണ്ട്. സാബു എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഹൗസില്‍ പെരുമാറുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും മനസിലാക്കുന്ന വ്യക്തിയാണ്. സാബു ആയിരിക്കും ഒന്നാം സ്ഥാനത്ത് എത്തുക. രണ്ട് സുരേഷ്, പിന്നെ ഷിയാസ്, പേളി, ശ്രീനിഷ്, അതിഥി എന്നിങ്ങനെയാണ് രഞ്ജിനി പറയുന്നത്.

ശ്രീലക്ഷ്മി ശ്രീകുമാര്‍
ശ്രീലക്ഷ്മി ശ്രീകുമാര്‍ പറയുന്നതും സാബുവിനെയാണ്. എനിക്ക് തോന്നുന്നത് സാബു ചേട്ടന്‍ ജയിക്കുമെന്നാണ്. ബിഗ് ബോസിലെ നല്ല മത്സരാര്‍ത്ഥിയും നല്ല പ്രകടനം കാഴ്ച വെക്കുന്ന ആളും അദ്ദേഹമാണ്. എങ്ങനെ മുന്നോട്ട് പോവണമെന്നും കളിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. അതിനൊപ്പം ബിഗ് ബോസിലെ എല്ലാ നിയമങ്ങളും പിന്തുടരുന്ന വ്യക്തി കൂടിയാണ് സാബു. ബാക്കിയുള്ള എല്ലാവരും നന്നായി കളിക്കുന്നുണ്ടെങ്കിലും സാബു ചേട്ടനാണ് കുറച്ച് കൂടി അര്‍ഹതയുള്ളത്. അദ്ദേഹത്തെ കണ്ടതിന് ശേഷം മുന്‍പുണ്ടായിരുന്ന എല്ലാ ധാരണകളും മാറിയെന്ന് ശ്രീലക്ഷ്മി പറയുന്നു.

അനൂപ് ചന്ദ്രന്‍
ബിഗ് ബോസ് വിജയി ആയാല്‍ ലഭിക്കാന്‍ പോവുന്നത് ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ്. എനിക്ക് ഇഷ്ടം അത് ഷിയാസിന് ലഭിക്കണമെന്നാണ്. കാരണം ബാക്കി എല്ലാവര്‍ക്കും വീടും സ്ഥലവുമുണ്ട്. ഷിയാസിന്റെ കാര്യം അങ്ങനെയല്ല. ഇത് അവന് ലഭിക്കുകയാണെങ്കില്‍ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം അവന് അവിടെ കഴിയാം. അവന്റെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ അവന് എവിടെ വേണമെങ്കിലും എത്താം. അതല്ലെങ്കില്‍ ഞാന്‍ സാബുവിനെ തിരഞ്ഞെടുക്കും. ടാസ്‌കുകളിലും മറ്റും സാബു എടുക്കുന്ന തീരുമാനം വേറെയായിരിക്കും.

പ്രേക്ഷകര്‍ പറയുന്നതും
പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പറയുന്നതും സാബു മോന്‍ വിജയിക്കുമെന്നാണ്. നിരവധി കേസുകളില്‍ അകപ്പെട്ടിട്ടും ബിഗ് ബോസിലെത്തിയതിന് ശേഷം സാബുവിനുണ്ടായിരുന്ന ചീത്തപ്പേരുകള്‍ പലതും പോയിരുന്നു. ഹൗസിനുള്ളിലെ എല്ലാ കാര്യങ്ങളും പക്വതയോടെ ചെയ്യുകയും അഭിപ്രായം പറയുകയും ചെയ്‌തോടെയാണ് സാബു ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സാബുവിന് ആരാധകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. എലിമിനേഷനുകളില്‍ നിന്നും ഈ സപ്പോര്‍ട്ടാണ് സാബുവിനെ രക്ഷിച്ചത്. സാബു വിജയിക്കുമെന്നാണ് ഏറ്റവുമധികം പ്രവചനങ്ങള്‍ നടക്കുന്നത്. ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറിയ ഷിയാസിനും സോഷ്യല്‍ മീഡിയ വഴി വലിയ പിന്തുണയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications