ഡേവിഡ് പോയപ്പോൾ മാറി നിന്ന് കരയാനുള്ള കാരണം ഇത്!! അനൂപിനോട് തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി
വൈകാരിക മുഹൂർത്തമായിരുന്നു അന്ന് അവിടെ അരങ്ങേറിയത്.
ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അതിന്റെ മനോഹരമായ ജൈത്രയാത്ര തുടരുകയാണ്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 11 ദിവസം കഴിയുമ്പോൾ 14 പേരാണ് അവശേഷിക്കുന്നത്. മോഹൻ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയ്ക്ക് നല്ലതും മോശവുമായ കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന്.
ദിനംപ്രതി ചെല്ലുന്തോറും ബിഗ്ബോസിൽ മത്സരം മുറുകയാണ്. ആദ്യത്തെ കുറച്ചു ദിനങ്ങൾ കളി ചിരി നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വഷളായി മാറുകയാണ്. മത്സരാർഥികളുടെ ഇടയിൽ ഭിന്നത രൂക്ഷമാകുകയാണ്. ആദ്യ ആഴ്ചയിലുള്ള എലിമിനേഷനിൽ പുറത്തു പോയത് നടനും മോഡലുമയ ഡേവിഡ് ജോണായിരുന്നു. വൈകാരിക മുഹൂർത്തമായിരുന്നു അന്ന് അവിടെ അരങ്ങേറിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ജോണിനെ കുറിച്ചുള്ള ശ്രീലക്ഷ്മിയുടെ വീഡിയോയാണ്. ശ്രീലക്ഷ്മി മാറി നിന്ന് കരയേണ്ട കാര്യ എന്തായിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്. അതിന്റെ കാരണം ഇതാണ്.

വികാരഭരിതമായ നിമിഷം
ജോണിന്റെ പുറത്തു പോക്ക് മത്സരാർഥികളെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. എല്ലാവരും നിറ കണ്ണുകളോടൊയാണ് ഡോവിഡിനെ യാത്രയാക്കിയത്. വളരെ കുറച്ചു ദിവസത്തെ പരിചയം മാത്രമേ മത്സാരാർഥികളിൽ പലർക്കും ഉണ്ടായിരുന്നുവങ്കിലും ഇയാളുടെ പുറത്തു പോക്ക് എല്ലവരേയും സങ്കടപ്പെടുത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ മാറി നിന്ന് പൊട്ടിക്കരഞ്ഞു
ഡേവിഡിനെ എല്ലാവരും കെട്ടിപ്പിടിച്ച് കരയുന്നുമുണ്ടായിരുന്നു. എന്നാൽ ശ്രീലക്ഷ്മി മാത്രം അടുത്ത് വരാതെ മാറി നിന്ന് കരയുകയായിരുന്നു. ഇത് ബിഗ് ബോസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയുടെ ആ കരച്ചിൽ മത്സരാർഥികളുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. അനൂപ് ചന്ദ്രനും, അരിസ്റ്റോ സുരേഷും, ബഷീർ ബാഷിയും ഇതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയുടെ കരച്ചിലായിരുന്നു ഇവരുടെ ചർച്ച വിഷയം

ഇങ്ങനെ കരയേണ്ട കാര്യം
എല്ലാവരും കൂടെ നിന്ന് സംസാരിച്ച് യാത്ര അയപ്പ് നൽകുമ്പോൾ ശ്രീലക്ഷ്മി മാത്രം മാറി നിന്ന് കരയുന്നത് ഇവർക്കിടയിൽ സംശയം ഉയർത്തിയിരുന്നു. ഇങ്ങനെ മാറി നിന്ന് കരയേണ്ട കാര്യമുണ്ടോ. ഇവർ തമ്മിൽ മുൻ പരിചയം ഉണ്ടോ എന്നും അരിസ്റ്റോ സുരേഷ് ചോദിക്കുന്നുണ്ട്. അതേസമയം ഇതൊരു പ്ലാൻ ആണെന്നും ക്യാമറ തന്നിലേയ്ക്ക് ഫോക്കസ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ശ്രീലക്ഷ്മി കരഞ്ഞതെന്നും ഇവരുടെ ചർച്ചയ്ക്കിടയിൽ കടന്നു വന്നിരുന്നു

അവിവേകം കണിക്കുമോ
ഡേവിഡ് പുറത്തു പോയ ശേഷം അവിവേഗം കാണിക്കുമോ എന്ന ഭയമാണ് തനിയ്ക്കുള്ളതെന്നു ശ്രീലക്ഷ്മി പറഞ്ഞു. അനൂപ് ചന്ദ്രനോടും ബഷീർ ബാഷിയോടുമായിരുന്നു ശ്രീലക്ഷ്മി മനസ് തുറന്നത്. അവനോടൊപ്പം ആരുമില്ലെന്നു ശ്രീലക്ഷ്മി പറഞ്ഞു. ബിഗ് ബോസിൽ വന്നതിനു ശേഷമാണ് അവന്റെ ജീവിതത്തിൽ ആരെങ്കിലും ഉള്ളതെന്ന് തോന്നിയത്. അതിൽ രണ്ട് മൂന്ന് പേരാണ് അവന്റെ ജീവിതത്തിൽ ആകെയുള്ളതെന്നും ശ്രീലക്ഷ്മി പറഞ്ഞു കരഞ്ഞു.

ഡേവിഡിലൂടെ അറിയപ്പെടും
ഇന്ന് ഡേവിഡിനെ തള്ളി പറഞ്ഞവർ നാളെ അവന്റെ പേരിലൂടെ അറിയപ്പെടുമെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. അവനെ സങ്കടപ്പെടുത്തവർ ദുഃഖിക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ ഇമോഷണലായാണ് അനൂപ് ചന്ദ്രൻ സംസാരിച്ചത്
ശ്രീലക്ഷ്മി പറയുന്നത് ഇങ്ങനെ


Click it and Unblock the Notifications