ആലപ്പുഴക്കാർ സിജോയെ പിടിച്ച് കെട്ടിയിടാൻ പോയി, അവൻ കയറി ഇറങ്ങിയ ഹോട്ടലുകളെ കുറിച്ച് അറിയാം; ജിന്റോ പറയുന്നു!

By Desk

സെലിബ്രിറ്റി ജിം ട്രെയിനറും നടനും ബി​ഗ് ബോസ് മലയാളം സീസൺ ആറ് വിജയിയുമായ ജിന്റോ മലയാളികൾക്ക് സുപരിചിതനാണ്. അടുത്തിടെയായി ജിന്റോയുടെ പേരിൽ പുറത്ത് വരുന്നത് അത്ര സുഖകരമായ വാർത്തകളല്ല. ലഹരി മരുന്ന് കേസ്, സ്ത്രീകളോടുള്ള മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം ജിന്റോയ്ക്കെതിരെ കേസുകളുണ്ട്. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് എക്സൈസിന് മുന്നിൽ ജിന്റോ ഹാജരായിരുന്നു.

എന്നാൽ തനിക്ക് ലഹരി കേസുമായി ബന്ധമില്ലെന്നും സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് ജിന്റോ പറഞ്ഞത്. ജിന്റോയുടെ പേരിൽ വിവാദമുണ്ടായപ്പോൾ പ്രതികരിച്ച് എത്തിയവരിൽ ബി​ഗ് ബോസിൽ സഹതാരമായിരുന്ന സിജോയുമുണ്ടായിരുന്നു. ജിന്റോയുടെ സ്വഭാവം തങ്ങൾ നേരത്തെ മനസിലാക്കിയതാണെന്നും അതിനാൽ കേസിൽപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടൽ തോന്നിയില്ലെന്നുമാണ് സിജോ പറഞ്ഞത്.

Jinto Sijo
Photo Credit: Jinto / Sijo (Instagram)

സ്ത്രീകളോടുള്ള ജിന്റോയുടെ പെരുമാറ്റം മോശമാണെന്നും സിജോ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിജോയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജിന്റോ. സിജോയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്താതത് കുടുംബം തകർക്കേണ്ടെന്ന് കരുതിയാണെന്ന് ജിന്റോ ജിഞ്ചർ മീഡിയ പ്രീമിയേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പതിനഞ്ച്, ഇരുപത് ലക്ഷം രൂപ കൊടുത്ത് പിആറിനെ വെച്ചിട്ടാണ് ഞാൻ ബി​ഗ് ബോസ് ജയിച്ചത് എന്നാണ് സിജോ പറഞ്ഞത്. അവന്റെ കയ്യിൽ തെളിവുണ്ടെന്നും പറയുന്നുണ്ട്. ഒരു ദിവസം അവന്റെ വീട്ടിലേക്ക് ചെല്ലുന്നുണ്ട്. ഇപ്പോൾ സമയം ഇല്ലാത്തതുകൊണ്ടാണ്. എന്നിട്ട് ചാനലുകാരെ നിരത്തി നിർത്തും. അപ്പോൾ അവൻ തെളിവ് കാണിക്കേണ്ടി വരും. അവർക്കൊന്നും അറിയാത്തൊരു കാര്യമുണ്ട്.

ഒരാൾക്ക് ഞാൻ പിആർ കൊടുത്തിരുന്നു. അത് കൂടാതെ വേറൊരു പിആർ കൂടി ഉണ്ടായിരുന്നു. ഇവരുടെയൊക്കെ പിആർ തന്നെയായിരുന്നു എന്റേയും പിആർ. അത്രയും ഓർത്താൽ മതി. എന്റെ കളി എങ്ങനെ ഉണ്ടായിരുന്നുവെന്ന്. ഇവരൊക്കെ വിശ്വസിപ്പിച്ച് ഏൽപ്പിച്ച ആൾക്കാരായിരുന്നു എന്റെ പിആർ. അവർ ചിന്തിക്കാത്ത ലെവലിലെ ഞാൻ ചിന്തിക്കാറുള്ളു.

അവർ പിആറിന് കാശ് കൊടുത്തു പക്ഷെ പിആർ എനിക്ക് വേണ്ടി വർക്ക് ചെയ്തു. ഒരു പെൺകുട്ടി എനിക്ക് എതിരെ പെണ്ണുപിടിക്ക് കേസ് കൊടുത്തിട്ടുണ്ട്. പക്ഷെ ഞാൻ ആ പെൺകുട്ടിക്ക് ഒരു ഷേക്ക്ഹാന്റ് പോലും കൊടുത്തിട്ടില്ല. പക്ഷെ ഒരുപാട് കാശ് കൊടുത്തിട്ടുണ്ട്. അത് ചോദിക്കാൻ ഞാൻ ചെന്നതിന് ഭർത്താവില്ലാത്ത സമയത്ത് ഞാൻ ചെന്ന് അടിച്ചുവെന്നും കേറിപിടിച്ചുവെന്നും പെൺകുട്ടി കേസ് കൊടുത്തു.

Jinto Sijo
Photo Credit: Jinto / Sijo (Instagram)

അവർ പിന്നീട് കോംബ്രമൈസിന് വിളിച്ചു. പക്ഷെ ഞാൻ പോയില്ല. ജാമ്യത്തിന് സുപ്രീംകോടതിയിൽ കൊടുത്തു. കേസായിട്ട് തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. മണ്ടൻ ശരിക്കും സിജോയാണ്. ജിന്റോയെ ആരും ബാച്ച്ലർ പാർട്ടിക്ക് വിളിക്കാറില്ലെന്ന് സിജോ പറയുന്നത് ഞാൻ കണ്ടു. പക്ഷെ അവൻ എന്നെ അവന്റെ ബാച്ച്ലർ പാർട്ടിക്ക് വിളിച്ചിരുന്നു. അതിന്റെ തെളിവുണ്ട്.

തിരക്കുള്ളതുകൊണ്ട് വരുന്നില്ലെന്ന് ഞാൻ അങ്ങോട്ട് പറയുകയായിരുന്നു. അവന്റെ കല്യാണം കൂടാൻ ഞാൻ പോയിരുന്നു. അപ്സര പിറന്നാളിനും മുടിയന്റെ അവന്റെ പരിപാടികൾക്കും എന്നെ വിളിച്ചിരുന്നു. ഞാൻ തിരക്ക് കാരണം പോയില്ല. സിജോ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അവന്റെ വിവാഹത്തിന് ഞാൻ പോയിരുന്നു. ആ ബന്ധം ഡിവോഴ്സിൽ എത്തേണ്ടെന്ന് കരുതിയാണ് ഞാൻ ഒന്നും അവനെ പറ്റി പറയാത്തത്. അവൻ കേറി ഇറങ്ങിയിട്ടുള്ള ഹോട്ടലുകളുടെ വിവരങ്ങൾ അടക്കം എല്ലാം എന്റെ കയ്യിലുണ്ട്.

ബി​ഗ് ബോസിന് മുമ്പും അത് കഴിഞ്ഞുമുള്ള വിവരങ്ങൾ എന്റെ കയ്യിലുണ്ട്. ആലപ്പുഴക്കാർ അവനെ പിടിച്ച് കെട്ടിയിടാൻ പോയതാണ്. ഫാമിലിയുണ്ട് വിട്ടേക്കാൻ ഞാനാണ് പറഞ്ഞതെന്നും ജിന്റോ പറയുന്നു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X