അനുമോളെ കണ്ടിരുന്നു! കല്യാണം തീരുമാനിച്ചോ? ഷാനവാസും ഭാര്യയും വീട്ടിലേക്ക് വന്നില്ലേ? മറുപടിയുമായി അനീഷ്
ബിഗ് ബോസ് സീസണ്‍ 7 ഫസ്റ്റ് റണ്ണര്‍ അപ്പായ അനീഷിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. ഷോയില്‍ വിജയിക്കേണ്ടത് അനീഷായിരുന്നു എന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്. വോട്ടിംഗിലൂടെ അവസാനനിമിഷമായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞതും, അനു വിജയിച്ചതും. ബിഗ് ബോസിന് ശേഷമായി ജീവിതം മാറിയെന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് അനീഷിന് 10 ലക്ഷം രൂപ സമ്മാനമായി നല്‍കിയിരുന്നു. സാധാരണക്കാരനാണ് എന്നത് കൊണ്ടാണ് ഈ സമ്മാനം. ഞാനുമൊരു സാധാരണക്കാരനാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഷോയ്ക്ക് ശേഷമായി ഉദ്ഘാടന ചടങ്ങിലേക്കെത്തിയതും, ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ്.
നല്ലൊരാളെ തേടിക്കൊണ്ടിരിക്കുകയാണ്. ഒത്തുവന്നാല്‍ ഉടനെ തന്നെ കല്യാണം ഉണ്ടാവും. പെര്‍ഫെക്ട്് മാച്ചിനായി കാത്തിരിക്കുകയാണെന്നായിരുന്നു വിവാഹത്തെക്കുറിച്ച് അനീഷ് പറഞ്ഞത്. സെറ്റായാല്‍ എല്ലാം നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഞാനും അനിയനും തമ്മില്‍ ഏഴ് വയസ് പ്രായവ്യത്യാസമുണ്ട്. പക്ഷേ, എന്റെ എല്ലാ കാര്യത്തിലും അവനുണ്ടായിരിക്കും. അവന്റേതിന് ഞാനും. ചേട്ടന്‍ അനിയന്‍ എന്നതിലുപരി നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റില്ല. ഭാഗ്യം ചെയ്ത ആളാണ് ഞാന്‍, ഇങ്ങനെയൊരു സഹോദരനെ കിട്ടിയതില്‍ സന്തോഷം.

ബിഗ് ബോസിന് ശേഷം അനുമോളെ കണ്ടിരുന്നോയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. സ്റ്റാര്‍ സിംഗറില്‍ പോയപ്പോള്‍ അനുവിനെ കണ്ടിരുന്നു. ഷേക്ക് ഹാന്‍ഡൊക്കെ കൊടുത്ത് സംസാരിച്ചിരുന്നു. ബിഗ് ബോസിലുണ്ടായിരുന്നവരൊക്കെയായി കോണ്ടാക്റ്റുണ്ട്. ആരുമായി വഴക്കോ, പരിഭവമോ ഇല്ല. ബിബി വീട്ടിലായിരുന്നപ്പോഴും ആരോടും ദേഷ്യമില്ലായിരുന്നു എനിക്ക്. കുറേപേരൊക്കെ വിളിച്ചിരുന്നു. മറ്റുള്ളവര്‍ ഇനി വിളിക്കുമായിരിക്കുമെന്ന് കരുതുന്നു എന്നുമായിരുന്നു അനീഷിന്റെ റിപ്ലേ.
ബിഗ് ബോസിന് ശേഷമായി കുറേ ഉദ്ഘാടനങ്ങളിലേക്കൊക്കെ വിളിച്ചിരുന്നു. ഷോയിലെ കാര്യങ്ങളെക്കുറിച്ചും, സഹമത്സരാര്‍ത്ഥികളായിരുന്നവരെക്കുറിച്ചുമൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. അവിടെ നിന്നും കിട്ടിയ സൗഹൃദങ്ങള്‍ അതുപോലെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ അവരെക്കുറിച്ച് അങ്ങനെ പറയാനൊന്നും താല്‍പര്യമില്ല. ബര്‍ത്ത് ഡേയ്ക്ക് വിഷ് ചെയ്തതും, അവര്‍ വീട്ടിലേക്ക് വരുന്നതുമെല്ലാം പുറംലോകത്തെ വിളിച്ച് കാണിക്കുന്നതില്‍ താല്‍പര്യമില്ല. അത് പേഴസ്ണലായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു അനീഷിന്റെ വിശദീകരണം.


Click it and Unblock the Notifications