മകളുടെ ഓമനപ്പേര് ചോദിച്ച് ആരാധകർ, കുഞ്ഞ് വാവയുടെ പുതിയ വിശേഷവുമായി പേളി മാണി
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് പേളി മാണി. അവതാരക അഭിനേത്രി എന്നിങ്ങനെ തിളങ്ങിയ പേളിയെ കൂടുതൽ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് ബിഗ് ബോസ് റിയാലിറ്റി ഷോയാണ്. ബിഗ് ബോസ് മലയാളം സീസൺ 1 ലെ റണ്ണറപ്പായിരുന്നു പേളി.സാബുമോൻ ആയിരുന്നു ആ സീസണിലെ വിജയി.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി തന്റ ജീവിതം കണ്ടത്തിയത്. ഷോയിലൂടെയാണ് നടൻ ശ്രീനീഷുമായി താരം പ്രണയത്തിലാവുന്നത്. നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോൾ താരങ്ങൾക്ക് നില എന്നൊരു മകളുമുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് പേളി മാണി. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. പ്രേക്ഷകർക്കും വലിയ താൽപര്യമാണ് പേളിയുടേയും കുടുംബത്തിന്റേയും വിശേഷങ്ങൾ അറിയാൻ. ഇപ്പോൾ നടിയോട് പ്രേക്ഷകർ കൂടുതൽ ചോദിക്കുന്നത് നില മോളുടെ വിശേഷമാണ്. സോഷ്യൽ മീഡിയയിലൂടെ താരം അത് പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച നിലയുടെ രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. പേളി തന്നെയാണ് കുഞ്ഞ് കളിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ചത്.
Recommended Video
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പേളി മാണിയുടെ ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനാണ്. ആരാധകരുടെ ചോദ്യത്തിന് കൃത്യകരമായ ഉത്തരം താരം നൽകിയിട്ടുണ്ട്. നിലയുടെ ഓമനപ്പേരാണ് ആരാധകർക്ക് അറിയേണ്ട ഒരു ചോദ്യം. നില, നിലുമ്മ, അമ്മയുടെ ചക്കരെ എന്നിങ്ങനെ നിരവധി പേരുകളുണ്ട് എന്നാണ് പേളി മറുപടിയായി പറയുന്നത്. കൂടാതെ നടിയുടെ ഭാവി പ്രൊജക്ടിനെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്നാൽ ഒരു വലിയ പ്രൊജക്ട് ഒരുങ്ങുന്നുണ്ടെന്നു ഉടനെ അറിയിക്കുമെന്നാണ് നടി പറയുന്നത്. കൂടാതെ കുഞ്ഞിന്റെ ലേറ്റസ്റ്റ് വീഡിയോയും പേളി പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications