For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സീസണിൽ കുറെ കവിതകൾ ഇറക്കും സൂര്യ, അശ്വതിയുടെ രസകരമായ ബിബി റിവ്യൂ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അശ്വതി. അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ അശ്വതി ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ ആണ്. മികച്ച സ്വീകാര്യതയാണ് നടിയുടെ റിവ്യുവിന് ലഭിക്കുന്നത്. പതിവ് തെറ്റിക്കാതെ പോയ ദിവസത്തെ എപ്പിസോഡിന്റെ വിലയിരുത്തലുമായി നടി എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...

  aswathy

  നില്ല് നില്ലെന്റെ നീലക്കുയിലെ... എന്ന പാട്ടോടെ തുടങ്ങിയിരിക്കുന്നു!! രാവിലെ കവിതാ രചനയിലായിരുന്നു സൂര്യ .സജ്‌ന എന്തായാലും കവിത പിടിച്ചു ഇങ്ങനാണേൽ ഇ സീസണിൽ കൊറേ കവിതകൾ ഇറക്കും സൂര്യ. എന്താ ബിഗ്ഗ്‌ബോസ്സെയ്.. എന്ത് ടാസ്ക് ആണിത്.. ബോൾ പിടിക്കൽ Really dissappointed .. ഇങ്ങനെ പോയാൽ അടുത്താഴ്ചത്തെ ടാസ്ക് "നാരങ്ങ പാല് ചൂണ്ടക്ക രണ്ടു" ആരിക്കുമല്ലോ.

  ഡെയിലി ടാസ്ക് എന്റെർറ്റൈനിങ് ആരുന്നു...ടാസ്കിൽ എന്തേലും പറയുന്നത് സൂര്യ മാത്രമേ പേർസണലി എടുക്കുന്നുള്ളു എന്നു എനിക്ക് തോന്നി.. ഭാഗ്യചേച്ചിയും പൊളി ഫിറോസും മൊത്തത്തിൽ എല്ലാരും വളരെ ഹെൽത്തി ആയി തമാശകൾ ഏറ്റെടുത്ത് എനെർജിറ്റിക്കും ആയിരുന്നു. എന്നൊക്കെ കരുതി ഞാൻ ഇരുന്നതാരുന്നു. പക്ഷെ പൊളി ഫിറോസ്നു അൽപ്പം കൊണ്ടു കിടിലുവിന്റെ "സെൻസ് വേണം സെൻസിബിലിറ്റി വേണം" എന്ന ഡയലോഗ് തന്നോട് പറഞ്ഞത് പൊളി ഫിറോസിനെ പോലൊരു സ്ട്രോങ്ങ്‌ കോണ്ടെസ്റ്റാന്റിന് അങ്ങനെ അത് ഏൽക്കേണ്ടതല്ല പിന്നെ എന്താണാവോ.

  രാവിലെ ഭാഗ്യചേച്ചിയുടെ ഭർത്താവിന്റെ വിയോഗം ഞാൻ അറിഞ്ഞപ്പോൾ ചിന്തിച്ചു ചേച്ചിയെ ഇതറിയിക്കുമോ എന്നു. എന്തായാലും ബിഗ്‌ബോസ് അതറിയിച്ചു കുറേ കരഞ്ഞു.. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ ഒപ്പം ഭാഗ്യചേച്ചിടെ മനസ്സിന് ശക്തി സർവേശ്വരൻ നൽകി മുന്നോട്ടു ധൈര്യപൂർവം നടത്തട്ടെ

  ബി ബി പ്ലസ് : എല്ലാവരുടെയും ബിഗ്ഗ്‌ബോസ് വീട്ടിലെ ഇമേജിനറി ഫ്രണ്ടിനെ കുറിച്ച് സംസാരിക്കാനായിരുന്നു മോർണിംഗ് ടാസ്ക്.. മൈമൂന, പൂളേട്ടൻ,ബോസേട്ടൻ, ഉണ്ണിക്കുട്ടൻ, ഹോ എന്തൊക്കെ പേരാണ് സൂര്യ സ്ട്രൈറ്റ് ലാലേട്ടനെ ആണ് എടുത്തത്. പൊളി ഫിറോസ് നല്ല ആളോടാണ് വന്നു സ്വപ്നവും കിടിലു രാവിലെ മോർണിംഗ് ടാസ്കിൽ പരാമർശിച്ച ഒരു കൊതുക് തുരത്തേണ്ടതിന്റെ ഇന്നർ മീനിങ്ങും പറഞ്ഞത്.നമ്മടെ നോബി ചേട്ടനോടെയ് പ്രതികരണം എന്താകുമെന്ന് ഊഹിക്കാലോ

  പൊളി ഫിറോസ് ഭാഗ്യചേച്ചിയോട് ഒന്നു കോർക്കുവാൻ നോക്കി പക്ഷെ പിടികൊടുത്തില്ല .ഭാഗ്യചേച്ചിടെ ഒറ്റക്കുള്ള സംസാരം ചിരിച്ചുപോയി. ബി ബി പ്ലസ് എന്തായാലും ഭാഗ്യയേച്ചിടേം കിടിലുവിന്റേം കുത്തക ആണ്. വിരോധം ഒരുപാട് ഉണ്ടെങ്കിലും രാത്രി മീറ്റിംഗിൽ പൊളി ഫിറോസിന്റേം സജ്‌നയുടേം മക്കളെ കാണിക്കാൻ ഭാഗ്യെച്ചിയാണ് ബിഗ്‌ബോസിനോട് അപേക്ഷിച്ചത് പക്ഷെ പൊളി ഫിറോസ്നു അതത്ര ഇഷ്ട്ടായില്ല. സജ്‌നക്ക് മക്കളെ കുറിച്ച് സംസാരിക്കരുതെന്നു താക്കീതും കിട്ടി. നോമിനേഷൻ ടോക്ക്സ് പാടില്ലാന്നാണ്.. But ഇവർക്കിതൊന്നും ബാധകമല്ല ട്ടോ, എന്തായാലും സന്തോഷവും സങ്കടവും സമ്മിശ്‌റമായൊരു എപ്പിസോഡ് ആയിരുന്നു.. എന്ത് സംഭവിച്ചാലും.

  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം

  English summary
  Bigg Boss Malayalm Season 3 Actress Aswath About Soorya's New Poem
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X