സീസൺ 3ൽ ഫിറോസ് ഖാൻ പിന്തുണക്കുന്ന മത്സരാർഥി, വെളിപ്പെടുത്തലുമായി താരം, ശബ്ദ സന്ദേശം പുറത്ത്

ബിഗ് ബോസ് മലയാളം സീസൺ 3 യെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്. 18 പേരുമായി ആരംഭിച്ച റിയാലിറ്റി ഷോ 8 പേരുമായി അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രതിസന്ധിയിൽ ഷോ അവസാനിപ്പിച്ചിരിക്കുകയാണ്. 95ാം ദിവസമായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഇതിനെ തുടർന്ന് മത്സരാർഥികൾ നാട്ടിലേയ്ക്ക് മടങ്ങി എത്തിയിട്ടണ്ട്. തിങ്കൾ,ചൊവ്വ ദിവസങ്ങളായിലായിട്ടാണ് താരങ്ങൾ നാട്ടിൽ മടങ്ങി എത്തിയിരിക്കുന്നത്.

സാരി ലുക്കിൽ അമേയ, ചിത്രം വൈറലാകുന്നു

ഷോ നിർത്തി വെച്ചുവെങ്കിലും ഗ്രാൻഡ് ഫിനാലെ ഉണ്ടാകുമെന്നാ ബിഗ് ബോസ് അധികൃതർ അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാകും ഈ സീസണിൽ വിജയിയെ കണ്ടെത്തുക. തിങ്കളാഴ്ച രാത്രിയോടെ വോട്ടിങ്ങ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. മത്സരാർഥികൾക്ക് പിന്തുണയുമായി ആരാധകരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഫിറോസിന്റെ സന്ദേശം

നേരത്തെ മത്സരത്തിൽ നിന്ന് പുറത്തായ മത്സരാർഥികൾ ഫൈനലിൽ എത്തിയിരിക്കുന്നവർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട് . തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടേയും ആർമി ഗ്രൂപ്പികൾ വഴിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സീസൺ 3 താരം ഫിറോസ് ഖാന്റെ ഒരു ശബ്ദസന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ ആർക്കും വോട്ട് കൊടുക്കുന്നില്ലെന്നും അകത്ത് പറഞ്ഞ അതെ നിലാപാടിൽ തന്നെയാണ് ഇപ്പോഴും എന്നാണ് ഫിറോസ് പറയുന്നത്. താരത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായിട്ടുണ്ട്.

പിന്തുണക്കുന്ന മത്സരാർഥി

ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ... തന്നെ ഇപ്പോൾ നിലവിലുള്ള എട്ട് മത്സരാർഥികളുടേയും ആർമിക്കാരും ഫാൻസും വിളിക്കുകയുണ്ടായി. അവരുടെ ചോദ്യം ഉതാണ് നിങ്ങൾ ആരെ പിന്തുണക്കുന്നു എന്നാണ്. താൻ അവർക്ക് കൊടുത്ത മറുപടി അതിനുള്ളിൽ ഞാനെന്താണ് പ്രവർത്തിച്ചത് അതു തന്നെ ഞാൻ പ്രവര്‍ത്തികുകയുണുള്ളൂവെന്നാണ്. അവിടെ ഞാൻ എന്താണോ പറഞ്ഞത് അത് തന്നെയാണ് പുറത്തും പറയുന്നത്.

നല്ല ഗെയിമറില്ല

അതിന്റെ ഉള്ളിൽ ഒരു ഗെയിമറേയും എന്റെ കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞിട്ടില്ല. എട്ട് സൂത്രക്കാരാണുളളത്. അതിൽ ആർക്ക് കിട്ടിയാലും എനിക്ക് ഒന്നുമില്ല. കാരണം ആരെങ്കിലും ഒരാൾ അതിൽ പ്രൈസിന് അർഹനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവിടെ ഞാൻ എന്തോണോ പറഞ്ഞത്. അത് തന്നെയാണ് പുറത്തും പറയുന്നത്. അതുകൊണ്ട് ഒരു ആർമിക്കാരും എന്നെ സ്വാധീനിക്കാനോ ക്യാംപെയ്ൻ ചെയ്യാണോ വിളിക്കരുത്. അവരവരുടെ ഇഷ്ടമാണ് ആർക്ക് വോട്ട് കൊടുക്കണം എന്നുള്ളത്. ഞാൻ ആർക്കും വോട്ട് കൊടുക്കുന്നില്ലെന്നും ഫിറോസ് പറയുന്നു.

വോട്ട് ചെയ്യില്ല

എന്റെ പേരിൽ ആരെങ്കിലും സപ്പേർട്ട് ചെയ്യണമെന്ന് പറഞ്ഞ് വന്നാൽ വിശ്വസിക്കരുത് ഞാൻ ആരേയും സപ്പോർട്ട് ചെയ്യുന്നില്ല.അവരവരുടെ ഇഷ്ടമാണ് അതൊക്കെ, ജനങ്ങളുടെ ഇഷ്ടമാണ്, വ്യക്തിപരമായി ഞാൻ ആർക്കും വോട്ട് ചെയ്യാൻ പറ്റില്ല', ഫിറോസ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയായിരുന്ന ഫിറോസ് ഖാൻ. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ ഫിറോസും ഭാര്യ സജ്നയും ഷോയിൽ എത്തുന്നത്. എന്നാൽ ബിഗ് ബോസ് നിയമം ലഘിച്ചതിനെ തുടർന്ന് ഇവരെ ഷോയിൽ പുറത്താക്കുകയായിരുന്നു.

Recommended Video

Bigg boss s3 winner will be elected by audience | FilmiBeat Malayalam

ഫിറോസ് ഖാന്റെ ശബ്ദ സന്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X