ഭാഗ്യലക്ഷ്‍മിയേയും കിടിലൻ ഫിറോസിനെയും വിശ്വസിക്കുന്നുണ്ടോ, സന്ധ്യ മനോജിന്റെ ഉത്തരം ഇതാണ്...
ബിഗ് ബോസ് എന്നത് ഒരു മത്സരമാണെന്ന് മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ഷോയിൽ എത്തിയിരിക്കുന്നത്. എല്ലാവർക്കും കൃത്യമായ ഗെയിം പ്ലാനുമുണ്ട്. ഇത് കൂടെ നിന്ന് മത്സരിക്കുന്നവർക്ക് കൃത്യമായി അറിയുകയും ചെയ്യാം. എല്ലാവരുടേയും ലക്ഷ്യം ബിഗ് ബോസ് ഹൗസിലെ 100 ദിവസമാണ്.

ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥികളെ കുറിച്ച് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പരാതിയാണ് ഹൗസിനുള്ളിൽ പലരും ആക്ടീവ് അല്ലയെന്നത്. മത്സരാർഥികളെ ആക്ടീവ് ആക്കാൻ മോഹൻലാൽ ഒരു ടാസ്ക്കുമായിട്ടാണ് ഇത്തവണ ഹൗസിൽ എത്തിയിരിക്കുന്നത്. ആക്റ്റീവ് അല്ലാത്തവരായ മത്സരാര്‍ഥികളെ ഒരു സ്പെഷ്യൽ കസേരയിൽ ഇരുത്തിയതിന് ശേഷം മറ്റുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം കൊടുക്കുകയായിരുന്നു. ഇതിന് മറുപടി നൽകുകയും വേണം. സന്ധ്യാ മനോജ്, കിടിലൻ ഫിറോസ്, നോബി, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു കസേരയിൽ ഇരുന്നത്.
ആദ്യം ഇരുന്നത് സന്ധ്യ ആയിരുന്നു. ഡിംപലാണ് ആദ്യത്തെ ചോദ്യം ചോദിച്ചത്. സന്ധ്യാ മനോജ് ആയി തന്നെ ബിഗ് ബോസില്‍ നില്‍ക്കാൻ പറ്റുന്നുണ്ടോയെന്നായിരുന്നു ചോദ്യം. അങ്ങനെ പറ്റുന്നില്ല എന്നായിരുന്നു സന്ധ്യയുടെ മറപടി. ഇൻഫ്ലൂൻസ് ചെയ്യപ്പെടുന്നുവെന്നും അത് മാറുമായിരിക്കുമെന്നും സന്ധ്യ പറഞ്ഞു. പിന്നീട് സായ് വിഷ്ണു ആയിരുന്നു ചോദ്യം ചോദിച്ചത്.
കിടിലൻ ഫിറോസിനെയും ഭാഗ്യലക്ഷ്മിയേയും വിശ്വസിക്കുന്നുണ്ടോയെന്നായിരുന്നു സായ് വിഷ്‍ണുവിന്റെ ചോദ്യം. നിലവില്‍ അവരെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു സന്ധ്യയുടെ മറുപടി. ന്യൂട്രല്‍ പ്ലേ ചെയ്യുന്ന ആളാണ് സന്ധ്യാ മനോജ് എന്നാണ് തോന്നിയതെന്നും ഇങ്ങനെ മുഴുവനായും നില്‍ക്കാൻ കഴിയുമോയെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ഋതുവിന്റെ ചോദ്യം. കഴിയുന്നിടത്തോളം നില്‍ക്കുമെന്ന് സന്ധ്യയുടെ മറുപടി. ഫിറോസ് ഖാനും സജ്നയും സന്ധ്യയോട് ചോദ്യം ചോദിച്ചിരുന്നു. അത് ഒരു തർക്കത്തിൽ ആയിരുന്നു കലാശിച്ചത്. പിന്നീട് നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് തുടങ്ങിയവരും കസേരയിൽ ഇരുന്നു.


Click it and Unblock the Notifications