വീണ്ടും ഡിംപലും സായ് വിഷ്ണുവും മുഖാമുഖം, ഒടുവിൽ നിറ കണ്ണുകളോടെ ഡിപംൽ

പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെയാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻ സി ടാസ്ക്കിനായി കാത്തിരുന്നത്. സജ്ന- ഫിറോസ്, ഡിംപൽ, സായ് എന്നിവരായിരുന്നു ക്യാപ്റ്റൻസി മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് ബിഗ് ബോസ് ഈ ആഴ്ചയിലെ ക്യാപ്റ്റനെ കണ്ടെത്തിയത്. സായ് വിഷ്ണുവാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻ.

sai-dimpal

ബിഗ് ബോസ് നൽകിയ മത്സരം ഇങ്ങനെയായിരുന്നു...ക്യാപ്റ്റൻസി ടാസ്ക്കിനായി ​ഗാർഡൻ ഏരിയയിൽ മൂന്ന് ടേബിളുകളും വിവിധ നിറത്തിലുള്ള കൊടികളും വച്ചിട്ടുണ്ട്. മറ്റൊരു മേശയിൽ കയറും പേപ്പറും വടികളും പശകളും തെർമോക്കോളുമുണ്ട്. തന്നിരിക്കുന്ന സാമ​ഗ്രഹികൾ വച്ച് ഏറ്റവും കൂടുതൽ കൊടി ഉണ്ടാക്കി തെർമോക്കോളിൽ വയ്ക്കുന്നവരാകും വിജയികളാകുക. കയർ ഉപയോഗിച്ച് മത്സരാർഥികൾ കാലുകൾ കെട്ടിയിട്ടാണ്
ടാസ്ക്കിൽ പങ്കെടുക്കേണ്ടത്. പിന്നെ നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ ഡിംപലും സായിയും 9 കൊടികൾ ഉണ്ടാക്കി വിജയിക്കുകയായിരുന്നു.

പിന്നെ ഇവർക്കായി മറ്റൊരു മത്സരം കൂടി ബിഗ് ബോസ് നടത്തിയിരുന്നു. ഇതിൽ സായ് വിഷ്ണു ജയിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ കൊടികൾ ഉണ്ടാക്കിയത് സായ് ആണെന്ന് പറഞ്ഞുകൊണ്ടാണ് ക്യാപ്റ്റൻ വിജയിയെ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് മജ്സിയയും മണിക്കുട്ടനും പരസ്യമായി രംഗത്തെത്തുകയായിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ സായിയെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.

ഹൗസിൽ നടന്ന ചർച്ചയെ കുറിച്ച് മോഹൻലാലും ചോദിച്ചു. മത്സരത്തിന്റെ നിയമാവലി ക്യാപ്റ്റനെ കൊണ്ട് താരം വായിപ്പിക്കുകയായിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം സായിയെ ക്യാപ്റ്റനായി വീണ്ടും പ്രഖ്യാപിച്ചു. പിന്നീട് അടുത്ത ആഴചകളിലേയ്ക്കായി ഓരോ ഡ്യൂട്ടിക്കായുള്ള ലീഡര്‍മാരേയും മറ്റ് അംഗങ്ങളേയും സായി തിരഞ്ഞെടുത്തു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

പഴയ ക്യാപ്റ്റന്‍റെ കയ്യിൽ നിന്നും ബാറ്റൺ വാങ്ങാൻ മോഹൻലാൽ പറഞ്ഞപ്പോള്‍ ബാറ്റൺ വാങ്ങും ഓണവില്ല് വാങ്ങുന്നില്ലെന്നാണ് രസകരമായി സായി പ്രതികരിച്ചത്. ഇതുവരെ കണ്ട ക്യാപ്റ്റൻസികളും കൂടാതെ സ്വയം അനലൈസ് ചെയ്തതും ഒക്കെ വെച്ചായിരിക്കും ക്യാപ്റ്റനായിരിക്കുകയെന്ന് സായി പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X