മണിക്കുട്ടനെതിരെ രൂക്ഷ വിമർശനവുമായി സായിയും റംസാനും, കൂടുതൽ നോമിനേഷനുമായി സജ്നയും ഫിറോസും

ദിവസങ്ങൾ കഴിയുന്തോറും ബിഗ് ഹൗസിൽ മത്സരങ്ങൾ കടുക്കുകയാണ്. സംഭവബഹുലമാണ് ബിഗ് ബോസ് ഹൗസിലെ ഓരോ ദിവസവും. വാരാന്ത്യം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് തൊട്ട് അടുത്ത ദിവസമായ തിങ്കളാഴ്ചയിലേത്. നോമിനേഷൻ നടക്കുന്നത് തിങ്കളാഴ്ച ആണ്. പതിവ് പോലെ ബിഗ് ബോസ് കൺഫെഷൻ റൂമിലേയ്ക്ക് മത്സരാർഥികളെ വിളിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലിൽ പൊരുത്തപ്പെടാത്ത രണ്ട് പേരെ നോമിനേറ്റ് ചെയ്യാനായിരുന്നു മത്സരാർഥികളോട് ബിഗ് ബോസ് പറഞ്ഞത്.

manikuttan

ഇതിന്റെ ഭാഗമായി ബിഗ് ബോസ് കൺഫെഷൻ റൂമിലേയ്ക്ക് ആദ്യം വിളിച്ചത് സജ്നയേയും ഫിറോസിനേയുമായിരുന്നു. സൂര്യയേയും എയ്ഞ്ചലിനേയുമാണ് സൂര്യയും ഫിറോസും നോമിനേറ്റ് ചെയ്തത്. ഇരുവരു ഉൾവലിഞ്ഞു നിൽക്കുന്നു എന്നാണ് കാരണമായി ദമ്പതികൾ പറഞ്ഞത്. പിന്നീട് മജ്സിയ ഭാനുവാണ് എത്തിയത്, ഋതുവിനേയും എയ്ഞ്ചലിനേയുമായിരുന്നു നോമിനേറ്റ് ചെയ്തത്. അവസരങ്ങൾ ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഋതുവിനെ നോമിനേറ്റ് ചെയ്യാനുള്ള കാരണമായി മജിസിയ പറഞ്ഞത്. ഫിറോസ് സജ്നെയാണ് ഭാഗ്യലക്ഷ്മി ആദ്യം നോമിനേറ്റ് ചെയ്തത്. വീട്ടിനകത്ത് കലഹം സൃഷ്ടിക്കുന്നു എന്നാണ കാരണമായി പറഞ്ഞത്. പിന്നീട് സൂര്യയേയും നോമിനേറ്റ് ചെയ്തു.

ഡിപംലും സൂര്യയെ നോമിനേറ്റ് ചെയ്തിരുന്നു. കൂടാതെ അഡോണിയായിരുന്നു മറ്റൊരു മത്സരാർഥി. പിന്നീട് എത്തിയത് എയ്ഞ്ചൽ ആയിരുന്നു സജ്ന ഫിറോസ്, സൂര്യ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. റംസാൻ മണിക്കുട്ടന്റേയും സജ്ന ഫിറോസിന്റേയും പേര് ആയിരുന്നു നിർദ്ദേശിച്ചത്. ഹൗസിലെ പൊരുത്തക്കോടിന്റെ പശ്ചാത്തലത്തിലാണ്കിടലൻ ഫിറോസ് നോമിനേറ്റ് ചെയ്തത്. മണിക്കുട്ടന്റേയും സജ്ന ഫിറോസിനേയുമാണ് നോമിനേറ്റ് ചെയ്തത്, സായ് വിഷ്ണുവും അഡോണിയും ഇവരെ തന്നെയാണ് നോമിനേറ്റ് ചെയ്തത്. വ്യക്തമായ കാരണം പറഞ്ഞു കൊണ്ടാണ് നേമിനേറ്റ് ചെയ്തത്.

സൂര്യ നോമിനേറ്റ് ചെയ്തത് ഡിംപലിനേയും സജ്ന- ഫിറോസിനേയുമാണ്. സന്ധ്യ നേമിനേറ്റ് ചെയ്തതും ഫിറോസ് - സജ്ന ദമ്പതികളെയാണ് . രണ്ടാമത്തെ നോമിനേഷനായി സൂര്യയുടെ പേരു പറഞ്ഞു. അനൂപ് ഋതുവിന്റേയും രമ്യയുടേയും പേരാണ് നിർദ്ദേശിച്ചത്,. മണിക്കുട്ടൻ കിടിലൻ ഫിറോസിന്റേയും സായ് വിഷ്ണുവിന്റേയും പേര് നോമിനേറ്റ് ചെയ്തു. നോബി സജ്ന ഫിറോസ്,സന്ധ്യ എന്നിവരുടെ പേരാണ് പറഞ്ഞത്. രമ്യ- എയ്ഞ്ചൽ, ഋതുവിന്റെ പേരാണ് പറഞ്ഞത് . ഋതുവും നോമിനേറ്റ് ചെയ്ത ഒരാൾ രമ്യ ആയിരുന്നു സൂര്യയേയും നോമിനേറ്റ് ചെയ്തു. ഈ ആഴ്ച നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത് എയ്ഞ്ചൽ, ഋതു, മണിക്കുട്ടൻ, സൂര്യ , ഫിറോസ്- സ്ജന എന്നിവരാണ്. ഏറ്റവും കൂടുതൽ വോട്ട് സജ്ന-ഫിറോസിന് ആയിരുന്നു, 9 വോട്ടുകളാണ് ലഭിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X