കല്യാണം കഴിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്, സൂര്യയുടെ ഇഷ്ടത്തെ കുറിച്ച് മണിക്കുട്ടൻ
മണിക്കുട്ടനോടുള്ള സൂര്യയുടെ താൽപര്യം ബിഗ് ബോസ് ഹൗസിൽ പരസ്യമായ രഹസ്യമാണ് സൂര്യ തന്നെയായിരുന്നു തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യം ക്യാമറയെ നോക്കിയായിരുന്നു സൂര്യ മണിക്കുട്ടനോടുള്ള താൽപര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പിന്നീട് മോഹൻലാലിനോടും മറ്റുള്ളവരോടും മണിക്കുട്ടനോടും ഇത് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത ടാസ്ക്കിനിടെ മണിക്കുട്ടന് സൂര്യ നൽകിയ കവിത കയ്യോടെ കണ്ടെത്തിയിരിക്കുകയാണ് മോഹൻലാൽ.

സൂര്യ നൽകിയ കവിതയുമായി മണിക്കുട്ടൻ ബാത്ത് റൂമിൽ കയറി പോകുന്നതാണ് ആ എപ്പിസോഡിൽ കണ്ടത്. ആ കവിത സൂര്യയെ കൊണ്ട് തന്നെ മോഹൻലാൽ വായിപ്പിക്കുകയായിരുന്നു. പിന്നീട് ഇതിനെ കുറിച്ച് മണിക്കുട്ടനോട്ചോദിക്കുകയും ചെയ്തിരുന്നു.
"അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു. എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ആ ഫീലിംഗിനെ റെസ്പെക്റ്റ് ചെയ്യുന്നു. സാര്‍ പറഞ്ഞതുപോലെ സ്നേഹിക്കുന്നതിലല്ല, ഒരാളാല്‍ സ്നേഹിക്കപ്പെടുത്തതിലാണ് വലിയ കാര്യം.
പക്ഷേvഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹം തന്നെ ആയിരിക്കണം. അപ്പോള്‍ അടുത്ത ചുവട് ഞാന്‍ വെക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കും. കാരണം എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നോക്കട്ടെ സാര്‍, എന്താണ് സംഭവമെന്ന് നോക്കട്ടെ", എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.. നിന്നെ കല്യാണം കഴിപ്പിക്കണമെന്ന് ഏറെക്കാലമായി ഞങ്ങള്‍ക്കൊക്കെ തോന്നുന്നുവെന്നും മോഹൻലാൽ നർമ്മ രൂപേണേ പറഞ്ഞു.
നിറ കയ്യടികളോടെയാണ് എല്ലാവരും സൂര്യയുടെ കവിത സ്വീകരിച്ചത്.ആ കവിത കൊടുക്കുമ്പോൾ സൂര്യയുടെ കണ്ണുകളിലെ സ്നേഹം താൻ കണ്ടുവെന്ന് മണിക്കുട്ടൻ പറയുകയും ചെയ്തിരുന്നു. കവിത കേട്ടതിന് ശേഷം മനേഹരമായിട്ടുണ്ടെന്ന് മോഹൻലാലും അഭിപ്രായം പറഞ്ഞു. പിന്നീട് കവിതയെ കുറിച്ച് കിടിലൻ ഫിറോസിനോട് മോഹൻലാൽ അഭിപ്രായം ചോദിച്ചിരുന്നു. ഹൃദയത്തിൽ ഉള്ളത് അതുപോലെ എഴുതി വച്ചതാണ് കവിതയെന്നായിരുന്നു കിടിലൻ ഫിറോസിന്റെ വിലയിരുത്തൽ.


Click it and Unblock the Notifications