കളിയിൽ ബന്ധങ്ങളില്ല, അമ്മച്ചിയുടെ കാര്യത്തിൽ രഹസ്യ നീക്കവുമായി ക്യാപ്റ്റൻ, ആ ദൗത്യം ആര്യയ്ക്ക്

കളി ചിരികളുമായി കടന്നു പോയ ബിഗ് ബേസ് ഹൗസിൽ ഇപ്പോൾ പൊട്ടിത്തെറികൾക്കാണ് വേദിയാകുന്നത്. പല ചെറിയ വിഷയങ്ങളും വാദപ്രതിവാദത്തിനൊടുവിൽ വൻ വഴക്കിലേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി കണ്ടു വരുന്നത്. ബിഗ് ബോസ് സീസൺ 2 രണ്ടാമത്തെ ആഴ്ചയിലേയ്ക്ക് കടക്കുകയാണ് . ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിച്ചത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പും ഷോയുടെ അന്തരീക്ഷവും കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യാസമായിട്ടായിരുന്നു. ഇത് ഒരു പരിധിവരെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വീട്ടിനുളളിൽ നാടകീയ സംഭവങ്ങൾക്ക് ഒരു ക്ഷാമവുമില്ല. നിരവധി സംഭവ വികാസങ്ങളിലൂടെയാണ് ഓരോ ദിവസം കടന്നു പോകുന്നത്. അംഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പുറമേ ബിഗ്ബോസ് ഇവർക്കിടയിൽ വൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. രസകരമായ ടാസ്ക്ക് രൂപത്തിൽ തരുന്ന പലതും ബിഗ് ബോസ് ഹൗസിൽ വൻ പ്രശ്നങ്ങൾക്കാണ് വഴിവെയ്ക്കുന്നത്. രാജിനി ചാണ്ടിയേയും രജിത് കുമാറിനോയും ജയിലിൽ അടച്ച സംഭവം ബിഗ് ബോസ് ഹൗസിന്റെ സമാധാന അന്തരീക്ഷത്തെ താറുമാറാക്കിട്ടുണ്ട്. രാജിനി ചാണ്ടിയുടെ കരച്ചിൽ മറ്റ് അംഗങ്ങളേയും ഏറെ വിഷയമത്തിലാക്കുകയും ചെയ്തിരുന്നു . ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ അമ്മച്ചിയുടെ കാര്യത്തിൽ രഹസ്യ തീരുമാനവുമായി ക്യാപ്റ്റൻ സാജു നവോദയ രംഗത്തെത്തിയിരിക്കുകയാണ്. ആര്യയ്ക്ക് വിഷയത്തിൽ വേഷവിധത്തിലുളള നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

 ബിഗ്ബോസിലെ വികാരഭരിതമായ നിമിഷം

രാജിനി ചാണ്ടിയേയും രജിത് കുമാറിനേയും ജയലിൽ അടച്ചതിന് പിന്നാലെ നടകീയ സംഭവങ്ങളായിരുന്നു ബിഗ്ബോസിൽ അരങ്ങേറിയത്. ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ചുവെന്ന കാരണം കൊണ്ടായിരുന്നു ഇവരെ ജയിലിൽ ഇട്ടത്. ഇത് ബിഗ്ബോസ് ഹൗസിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഏറെ വികാരഭരിതമായിട്ടായിരുന്നു ടാസ്ക്കിന് ലഭിച്ച ശിക്ഷയോട് രാജിനി പ്രതികരിച്ചത്. ഇത് മറ്റ് അംഗങ്ങളിൽ ഏറെ സങ്കടം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 13 Review | FilmiBeat Malayalam
 കളി അറിയില്ല

രാജിനി ചാണ്ടിയുടെ കരച്ചിൽ മറ്റ് അംഗങ്ങളെ പ്രയാസപ്പെടുത്തിയിരുന്നു. ഗെയിമിനെ കുറിച്ച് അമ്മച്ചിയ്ക്ക് കൃത്യമായ ധാരണയില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ റിയാക്ട് ചെയ്യുന്നതെന്ന് അംഗങ്ങൾക്കിയിൽ അഭിപ്രായം ഉയർന്നിരുന്നു.

 അമ്മച്ചി അനിയോജ്യയല്ല

ഈ ഗെയിമിന് അമ്മച്ചി അനിയോജ്യയല്ലെന്ന് പാഷണം ഷാജി ആര്യയോട് പറഞ്ഞു . ഇനിയും വലിയ ടാസ്ക്കുകൾ വരും. പരാജയപ്പെടുമ്പോൾ ഇതിലും വലിയ ശിക്ഷയാകും ബിഗ് ബേസ് നൽകുക. അതു കൊണ്ട് തന്നെ അമ്മച്ചിയെ ഗെയിമിനായി പാകപ്പെടുത്തി എടുക്കണമെന്ന് പാഷാണം ഷാജി ആര്യയോട് പറഞ്ഞു. അമ്മച്ചിയെ ജയിലിൽ പൂട്ടിയിട്ടത് താൻ ആണ്. അതിൽ തനിയ്ക്ക് നല്ല വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 കളിയിൽ ബന്ധമില്ല

നമുക്ക് എല്ലാവർക്കും ചായയും ഭക്ഷണവുമെല്ലാം ഉണ്ടാക്കി നൽകുന്നത് അമ്മച്ചിയാണ്. എന്നാൽ കളിയിൽ അത്തരത്തിലുളള ബന്ധമൊന്നുമില്ല. കളിച്ച് പരാജയപ്പെട്ടാൽ മറി കൊടുത്തേ പറ്റു. അതിൽ അമ്മച്ചിയെന്നോ, ഞാൻ എന്നോ ആരെന്നോയില്ല. ഇത് ക്യാഷൽ ടോക്കിനിടയിൽ അമ്മച്ചിയോട് പറഞ്ഞ് മനസ്സിലാക്കണം . ക്യാപ്റ്റൻ തന്ന നിർദ്ദേശത്തിന് തല കുലുക്കി അംഗീകരിക്കുകയായിരുന്നു ആര്യ. പിന്നീട് ജയിൽ മോചിതയായതിനു ശേഷം രാജിനി ചാണ്ടിയെ സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X