ബിഗ് ബോസിലുള്ള മഞ്ജുവെങ്ങനെ ഫേസ്ബുക്കില്‍? വിവാദം വേണ്ട, മറുപടി ഇങ്ങനെ

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്ല് മനോരമ സംപ്രേഷണം ചെയ്ത് വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ മഞ്ജു പിന്നീട് മിനിസ്ക്രീൻ ബിഗ് സ്ക്രീനിൽ ചുവട് ഉറപ്പുക്കുകയായിരുന്നു. ഇപ്പോഴിത ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 2 ൽ എത്തിയിരിക്കുകയാണ്.

manju sunichan

പുറം ലോകവുമായി ഒരു ബന്ധമില്ലാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് എത്തിയ 17 പേർക്കൊപ്പം 100 ദിവസം താമസിക്കുക. 16 ക്യാമറകൾ മത്സരാർഥികളെ നിരീക്ഷിക്കുന്നുണ്ട്. ഇത് പുറം ലോകത്ത് ളൈവായി എത്തും. അവതാരകനായ മോഹൻലാലിലൂടെ മാത്രമാണ് ലോക വിശേഷങ്ങൾ മത്സരാർഥികളിൽ എത്തുക.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് മഞ്ജു പത്രോസിന്റെ ഫേസ്ബുക്ക് പേജാണ്.താരം ബിഗ് ബോസിലാണെങ്കിലും മഞ്ജുവിന്റെ സോഷ്യൽ മീഡിയ പേജ് സജീവമാണ്. കൃത്യമായ അപ്ഡേഷൻ പേജിൽ നടക്കുന്നുമുണ്ട്. ഇതിനെതിരെ സംശയം ഉയർത്തി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു ബിഗ് ബോസ് ഹൗസിലായിരിക്കുമ്പോൾ എങ്ങനെയാണ് ഫോൺ ഉപയോഗിക്കുക എന്നാണ് പ്രേക്ഷകരുടെ സംശയം.

കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജിൽ പങ്കുവെച്ചിരുന്നത്. ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. ഇതോടെയാണ് ചോദ്യവുമായി പ്രേക്ഷകർ എത്തിയത്. എന്നാൽ മഞ്ജുവിന്റെ പേജ് കൈകാര്യം ചെയ്യുന്നത് സുഹൃത്താണെന്നും, ഇപ്പോൾ പേജ് കൈകാര്യം ചെയ്യുന്നത് മഞ്ജുവല്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്.മഞ്ജു സുനിച്ചനും മഞ്ജു പത്രോസും ഒരാള്‍ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.അതെയെന്നും , പത്രോസ് അച്ഛനും സുനിച്ഛൻ ഭർത്താവുമാണെന്നും മറുപടി നൽകിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസിൽ ജീവിക്കുന്ന ദിവസങ്ങളിൽ മൈബൈൽ ഫോൺ ഉപയോഗിക്കാൻ പടില്ലയെന്നത് ബിഗ്ബോസ് ഷോയുടെ ഹൈലൈറ്റാണ്.

manju sunichan

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X