ശാന്തതനിറഞ്ഞ ബിഗ്ബോസ്സ് വീട്ടിൽ പൊട്ടിത്തെറി! രജിത് കുമാറിനെതിരെ വിമർശനം,കാരണം
വ്യത്യസ്ത സ്വഭാവക്കാരായ കുറച്ചു പേർ ഒരു വീട്ടിൽ താമസിച്ചാൽ എന്തായിരിക്കും അവസ്ഥ. ഇതു തന്നെയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാന ആകർഷണം. വ്യത്യസ്ത ജീവിത ചുറ്റുപ്പാടിൽ എങ്ങനെ ഒരു മനുഷ്യൻ ജീവിക്കുന്നു, ഒരേ സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ അതിജീവിക്കുന്നു ഇതാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹൈലൈറ്റ്. ഷോ തുടങ്ങി ദിവസങ്ങൾ കഴിയുകയാണ്. ബിഗ് ബോസ് ഹൗസ് വളരെ ശാന്തമായിട്ടാണ് നീങ്ങുന്നത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറിയ്ക്ക് കളമൊരുങ്ങുകയാണ്. ഇക്കുറി ആൺകേസരുകളുടെ ഭാഗത്ത് നിന്നാണ് അഭിപ്രായ വ്യത്യാസം ആരംഭിച്ചിരിക്കുന്നത്.

രജിത് കുമാറും സുജോ മാത്യൂ തമ്മിലാണ് അഭിപ്രായ വ്യത്യാസം ആരംഭിച്ചിരിക്കുന്നത്. ബാതത് റൂം ക്ലീനിങ്ങിനിടെയുള്ള അഭിപ്രായ സംസാരമാണ് ഒരു വഴക്കിന് തിരികൊളുത്തിയത്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത് നല്ല കാര്യമല്ലെന്നും സുജോ പറയുന്നത് വീഡിയോയിൽ കാണാം. ഈ അഭിപ്രായം ബിഗ്ബോസിലെ മറ്റ് അംഗങ്ങളും പറയുന്നുണ്ട്.
ജനുവരി 5 നാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. ഒരു വർഷത്തെ ഇടവളയ്ക്ക് ശേഷം കെട്ടിലും മട്ടിലു നിരവധി മാറ്റത്തോടെയാണ് ഷോ ആരംഭിച്ചിരിക്കുന്നത്.മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ മുത്തശ്ശിയായി രഞ്ജനി ചാണ്ടി, അവതാരിക എലീന പടിക്കൽ, ആർ ജെ രഘു, ആര്യ, , സാജു നവോദയ, വീണ നായർ, മഞ്ജു പത്രോസ്, പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ, തെസ്നി ഖാൻ, ഡോ രജത് കുമാർ, മോഡൽ രേഷ്മ, ഗായകൻ സോമദാസ്, എയർഹോസ്റ്റസും അഭിനേത്രിയുമായ അലക്സാണ്ട്ര, നടൻ സുജോ മാത്യു, സംവിധായകൻ സുരേഷ് കൃഷ്ണൻ, ടിക്ക് ടോക്ക് താരം ഫുക്രൂ എന്നിവരാണ് സീസൺ 2 ലെ പുതിയ അംഗങ്ങൾ.


Click it and Unblock the Notifications