For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് അഞ്ചാം സീസണിലൊരു രാജാവ് ഉണ്ടാവുമോ? മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇങ്ങനെയാവും

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാല് സീസണുകള്‍ കഴിഞ്ഞിരിക്കുകയാണ്. നാലാമത്തെ സീസണിലെ കാര്യങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. ഇരുപത്തിനാല് മണിക്കൂറും ഷോ കാണിച്ചതിനാല്‍ ബിഗ് ബോസ് പ്രേക്ഷകരുടെ എണ്ണവും വര്‍ധിച്ചു. അതേ സമയം ഇനിയൊരു സീസണ്‍ വരികയാണെങ്കില്‍ അതില്‍ പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്ന മത്സരാര്‍ഥികള്‍ കുറവായിരിക്കും. അതിന് കാരണമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  കഴിഞ്ഞ സീസണുകളിലെ പ്രേക്ഷകരുടെ പിന്തുണ വെച്ച് നോക്കിയത് അനുസരിച്ച് റിവ്യൂവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. ഇപ്പോള്‍ കഴിഞ്ഞ ബിഗ് ബോസില്‍ യഥാര്‍ഥ മലയാളീ പ്രേക്ഷകരുടെ സ്വാഭവം കാണിക്കാന്‍ സാധിച്ചു. ലഹരി ഉപയോഗിക്കുന്നതിനെ പറ്റിയും ജെന്‍ഡറിനെ പറ്റിയും തുടങ്ങി നിരവധി വിഷയങ്ങള്‍ ബിഗ് ബോസിലൂടെ പുറത്തേക്ക് വന്നു.

  mohanlal

  പുരുഷന്മാരടക്കം പലരും അവിടെ സിഗററ്റ് വലിച്ചെങ്കിലും പഴി മൊത്തം പെണ്ണുങ്ങള്‍ക്കായിരുന്നു. പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയാക്കിയത് സ്ത്രീകളുടെ ദുശ്ശീലത്തെ പറ്റിയാണ്. മൂന്നാം സീസണില്‍ വസ്ത്രധാരണത്തെ പറ്റി കമന്റ് ചെയ്യരുതെന്ന ഡിംപലിന്റെ മാസ് കമന്റിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ നിമിഷയടക്കമുള്ളവരുടെ വസ്ത്രം മോശമാണെന്ന് ഇതേ ആളുകള്‍ തന്നെ പറഞ്ഞു.

  എന്തായാലും പ്രേക്ഷകരുടെ ഉള്ളിലിരിപ്പ് പുറത്ത് കാണിക്കാന്‍ ബിഗ് ബോസിന് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ഈ ഷോ യില്‍ പങ്കെടുത്തിട്ട് തിരിച്ച് വന്നാല്‍ കുടുംബത്തിലുള്ളവര്‍ക്ക് പോലും സമാധാനം കിട്ടില്ലെന്ന കാര്യം വ്യക്തമാണ്. ബിഗ് ബോസ് താരം ഡെയ്‌സി ഡേവിഡിന്റെ പിതാവ് പങ്കുവെച്ച കുറിപ്പിനെ പറ്റിയും രേവതി സൂചിപ്പിച്ചിരുന്നു. മകളുടെ മാനസികാവസ്ഥ ശരിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ് താനും തന്റെ ഭാര്യയുമെന്നുമാണ് താരപിതാവ് പറഞ്ഞത്.

  bigg-boss

  കാരണം ഡെയ്‌സിയ്ക്ക് പുറത്ത് നിന്ന് ലഭിച്ചത് വളരെ മോശമായിട്ടുള്ള പ്രതികരണമായിരുന്നു. ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി കമ്പനി തുടങ്ങിയ വ്യക്തിയാണ് ഡെയ്‌സി.

  അമൃതയുടെ ലിപ് ടു ലിപ് ചുംബിക്കുന്നത് പുറത്ത് വിടാന്‍ കാരണമുണ്ട്; ആല്‍ബത്തിന്റെ ടീസറിനെ കുറിച്ച് ഗോപി സുന്ദര്‍

  പക്ഷേ ബിഗ് ബോസില്‍ പോയതിനെ തുടര്‍ന്ന് അവളുടെ അമ്മയെ വരെ മോശക്കാരിയാക്കി ചിത്രീകരിക്കുകയാണ്. ഇത്രയും അധിഷേപങ്ങളുടെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് രേവതിയും ചോദിക്കുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ട് അഞ്ചാം സീസണിലേക്ക് വരുന്നവരും പേടിക്കും.

  ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്

  കാരണം അത്രയധികം സൈബര്‍ അക്രമണങ്ങളാണ് പുറത്ത് നടക്കുക. അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന ഉറപ്പുള്ളവരായിരിക്കും ഇനി വരിക. പേടിയുള്ളവരാണെങ്കില്‍ അവര്‍ പ്രശ്‌നങ്ങളില്‍ ഒന്നും ഇടപെടാതെ സേഫ് ഗെയിം കളിക്കണം.

  'അവൻ ഇരുപതുകളിലായിരുന്നു, എനിക്കാണെങ്കിൽ 35 വയസ്സും'; എല്ലാം തമാശയ്ക്ക് തുടങ്ങിയതായിരുന്നെന്ന് പ്രിയങ്ക

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  എന്തായാലും ബിഗ് ബോസ് 5 ല്‍ ഒരു രാജാവ് ഉണ്ടായേക്കും എന്നും താരം പങ്കുവെക്കുന്നു. ചിലപ്പോള്‍ അദ്ദേഹം ഗെയിം തിരിക്കും. അതല്ലെങ്കില്‍ ഗെയിമിലൂടെ ബിഗ് ബോസിന് തന്നെ നിയന്ത്രിക്കേണ്ടതായി വന്നേക്കുമെന്നും രേവതി സൂചിപ്പിച്ചു.

  English summary
  Bigg Boss Mallu Talks About Malayalam Bigg Boss Season 5
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X