പഴയവരെ കോപ്പി അടിക്കാന്‍ പറ്റില്ല; ദേഷ്യക്കാരനായ ബിഗ് ബോസ്, പുതിയ സീസണ്‍ മുഴുവന്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മലയാളത്തില്‍ ബിഗ് ബോസ് ഷോ കള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ മറ്റ് ഭാഷകളിലുള്ള ഷോ യെ കുറിച്ചും ചര്‍ച്ചകള്‍ നടന്ന് തുടങ്ങി. നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയ മലയാളത്തിലേക്ക് വൈകാതെ അഞ്ചാം സീസണ്‍ വരുമെന്നാണ് അറിയുന്നത്. അതിനായി മത്സരാര്‍ഥികളെ കണ്ടെത്തുന്നതിന്റെ പ്രാരംഭ ജോലികളൊക്കെ തുടങ്ങി.

അതേ സമയം ഹിന്ദി ബിഗ് ബോസ് അടിമുടി മാറ്റവുമായി ആരംഭിച്ചതും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമേ ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിക്കുന്ന ബിഗ് ബോസ് സീസണ്‍ ഹിന്ദിയിലേതാണ്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഷോ യെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി.

റിയലായിട്ടുള്ള മത്സരാര്‍ഥികളാണ് തമിഴിലേക്ക് ഇത്തവണ വരുന്നത്

മലയാളം ബിഗ് ബോസിന്റെ അച്ഛനായി ഹിന്ദിയും അമ്മയായി തമിഴും വരും. ഹിന്ദിയില്‍ ഇപ്പോള്‍ തുടങ്ങിയതേ ഉള്ളു. അതിനാല്‍ ഉടനെ മലയാളത്തില്‍ ഷോ വരാന്‍ സാധ്യതയില്ല. തമിഴില്‍ ഒക്ടോബര്‍ ഒന്‍പതിന് തുടങ്ങും. അതിനാല്‍ ഈ രണ്ട് സെറ്റുകളും മലയാളത്തിന് കിട്ടില്ല. റിയലായിട്ടുള്ള മത്സരാര്‍ഥികളാണ് തമിഴിലേക്ക് ഇത്തവണ വരുന്നത്. മലയാളത്തിനെക്കാളും ടിആര്‍പി കൂട്ടുക എന്ന ലക്ഷ്യത്തിലാണ് തമിഴ് ഈ സീസണ്‍ ഒരുക്കിയത്.

കഴിഞ്ഞ വര്‍ഷം ഹിന്ദിയിലെ സീസണ്‍ തകര്‍ന്നടിഞ്ഞ് പോയതാണ്

സ്വന്തമായി സെറ്റ് ഉണ്ടെങ്കില്‍ മലയാളത്തിന് സീസണുകള്‍ വേഗം തുടങ്ങാനും ബിഗ് ബോസ് അള്‍ട്ടിമേറ്റ് നടത്താനുമൊക്കെ സാധിക്കും. അതില്ലാത്തത് കൊണ്ട് അടുത്ത വര്‍ഷമായിരിക്കും മലയാളത്തിലെ അഞ്ചാം സീസണെത്തുക. ബിഗ് ബോസ് ഹിന്ദി എല്ലാവരും കാണണമെന്നാണ് രേവതി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഹിന്ദിയിലെ സീസണ്‍ തകര്‍ന്നടിഞ്ഞ് പോയതാണ്. പക്ഷേ ഗംഭീര തിരിച്ച് വരവാണ് ഇത്തവണ നടത്തുന്നത്. എന്തൊക്കെ കുറവുകളുണ്ടോ അതൊക്കെ പരിഹരിച്ച് വലിയ താരങ്ങളില്ലാതെയാണ് ഹിന്ദി ഇത്തവണ വന്നത്.

ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാട്ട് ഇല്ല. പകരം ഒരു ആന്തമാണ് കേള്‍പ്പിക്കുക. മുന്‍പ് ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്. പഴയ മത്സരാര്‍ഥികളെ അനുകരിക്കാനോ അവര്‍ പറഞ്ഞത് പോലെ സംസാരിക്കാനോ ഇത്തവണ സാധിക്കില്ല. പുതിയ കണ്ടന്റ് കൊണ്ട് വരണമെന്ന് തന്നെയാണ് ബിഗ് ബോസിന്റെ നിര്‍ദ്ദേശം. പിന്നെ നോമിനേഷന്‍ നേരിട്ട് പറയുക. കാരണം പറഞ്ഞില്ലെങ്കിലും നോമിനേറ്റ് ചെയ്യുന്നവരെ അന്നേരം തന്നെ പുറത്താക്കാന്‍ പാകത്തിനാണ് ശ്രമം.

ടിആര്‍പിയുടെ കാര്യത്തില്‍ മലയാളം വല്യാട്ടേനാണ്

ഹിന്ദി ബിഗ് ബോസ് അച്ഛനും തമിഴ് അമ്മയാണെങ്കിലും ടിആര്‍പിയുടെ കാര്യത്തില്‍ മലയാളം വല്യാട്ടേനാണെന്നാണ് ആരാധകരുടെ അഭിപ്രായം. മറ്റ് ഭാഷകളിലെ ബിഗ് ബോസ് തകര്‍ത്താടി നില്‍ക്കുമ്പോഴായിരിക്കും മലയാളത്തില്‍ രാജാവിന്റെ അഴിഞ്ഞാട്ടം തുടങ്ങുക. എന്ന് തുടങ്ങി ഈ വീഡിയോയുടെ താഴെ മലയാളത്തിനെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. എന്തായാലും മത്സരാര്‍ഥികളുടെ കാര്യത്തിലും അല്ലാതെയുമായി നിരവധി വ്യത്യസ്തതുമായിട്ടാവും ഇത്തവണ ബിഗ് ബോസ് മലയാളത്തിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X