ചില ഫാന്‍സ് കഴിഞ്ഞ തവണ കളിച്ചത് പോലെ ഇത്തവണ നടക്കില്ല; ബിഗ് ബോസിലെ വോട്ടിന്റെ കാര്യവും തീരുമാനമായി

ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. അഞ്ചാമതൊരു സീസണ്‍ വരുന്നതിനെ പറ്റി നടന്‍ മോഹന്‍ലാല്‍ അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല പരിപാടിയുടെ പ്രൊമോ വീഡിയോയും പങ്കുവെച്ചിരുന്നു. അതില്‍ സാധാരണക്കാര്‍ക്കും മത്സരിക്കാന്‍ പറ്റുമെന്നുള്ള സന്തോഷ വാര്‍ത്തയും അവതാരകന്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നാല് സീസണുകൡലും സിനിമാ, ടെലിവിഷന്‍, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെയാണ് മത്സരാര്‍ഥികളായി കൊണ്ട് വന്നത്. ഇത്തവണ മത്സരാര്‍ഥികളെ തിരഞ്ഞെടുത്തത് അടക്കം പല കാര്യങ്ങളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതിലൊന്ന് വോട്ടിന്റെ കാര്യമാണ്.

വോട്ട് ഏറ്റവും കൂടുതല്‍ കിട്ടുന്ന ആള്‍ ജയിക്കും എന്നതിനാല്‍ കള്ളകളി നടക്കുന്നത് വോട്ടിലൂടെയാണ്. ഇത്തവണ അതിനും പൂട്ട് വീഴുമെന്നാണ് ഷോ യെ കുറിച്ച് റിവ്യൂ പറയുന്ന ബിഗ് ബോസ് മല്ലു ടോക്‌സിലെ രേവതി വ്യക്തമാക്കുന്നത്.

 biggboss-5

ബിഗ് ബോസിനെ കുറിച്ച് മുന്‍മത്സരാര്‍ഥി ശാലിനി നായര്‍ പറഞ്ഞ കാര്യങ്ങളെ ആസ്പദമാക്കിയുള്ള ചില കാര്യങ്ങളാണ് രേവതിയും സൂചിപ്പിച്ചിരിക്കുന്നത്. തമിഴിലെ ബിഗ് ബോസ് സീസണുകളില്‍ പ്രേക്ഷകര്‍ക്ക് ഒരു വോട്ട് വീതം ചെയ്യാനുള്ള അവസരമേയുള്ളു. മുന്‍പ് ഒരു പ്രേക്ഷകന് അമ്പത് വോട്ട് വരെ നല്‍കാനുള്ള അവസരമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇനി മുതല്‍ അത് ഒരു വോട്ടായി കുറഞ്ഞേക്കുമെന്നാണ് ശാലിനി പറഞ്ഞത്.

വോട്ടിന്റെ എണ്ണം കുറയുന്നതോടെ പിആര്‍ ചാനലുകളുടെ കളിയൊന്നും നടക്കാനും സാധ്യതയില്ല. മുന്‍പ് പത്ത് വോട്ട് ഒരാള്‍ക്ക്, ഇരുപത് വോട്ട് മറ്റൊരാള്‍ക്ക് എന്നിങ്ങനെയാണ് കൊടുത്തിരുന്നത്. അതുകൊണ്ട് കഴിഞ്ഞ സീസണില്‍ ടോപ് ഫൈവില്‍ എത്തേണ്ട ചില മത്സരാര്‍ഥികള്‍ പകുതി വഴിയില്‍ തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. കുട്ടി അഖിലൊക്കെ പുറത്തായത് ഒന്നാന്തരം പൊട്ടത്തരമായി പോയെന്ന് വേണമെങ്കില്‍ പറയാം.

 biggboss-5

ടോപ് ഫൈവില്‍ എത്താന്‍ ഏറ്റവും യോഗ്യതയുള്ള മത്സരാര്‍ഥിയായിരുന്നു അഖില്‍. പക്ഷേ റിയാസിനെ ഔട്ട് ആക്കാന്‍ വേണ്ടി ബാക്കിയുള്ളവര്‍ക്കെല്ലാം വോട്ട് വിഭജിച്ച് കൊടുത്തു. അങ്ങനെ അഖില്‍ ഔട്ടായി. അതാണ് കഴിഞ്ഞ സീസണില്‍ നടന്നത്. ഇതിനൊക്കെ എതിരെയുള്ള ഒരു അടി പോലെയാണ് ഒറ്റ വോട്ട് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരാന്‍ സാധ്യതയെന്നാണ് സൂചന.

എന്നിരുന്നാലും പിആറിന് കൊടുത്തിട്ടുണ്ടെങ്കില്‍ അവരത് ഏത് വിധേയനെയും ചെയ്‌തേക്കും. വോട്ട് ആയിട്ടാണെങ്കിലും കമന്റിട്ടിട്ട് ആണെങ്കിലുമൊക്കെ പിആര്‍ ചെയ്യാനുള്ളവര്‍ അവരുടെ ജോലി കൃത്യമായി ചെയ്‌തേക്കും. ഇനി നമുക്ക് ഇഷ്ടമുള്ള ഒരാള്‍ക്ക് ഒരു വോട്ട് ചെയ്യാം എന്ന രീതിയിലേക്ക് വരികയാണെങ്കില്‍ വോട്ട് സ്പ്‌ളിറ്റ് ചെയ്യുന്നതൊന്നും നടക്കില്ല.

മലയാളം ബിഗ് ബോസ് സീസണിന്റെ അഞ്ചാം സീസണില്‍ ഇതടക്കം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചേക്കുമെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി പറയുന്നത്. അതേ സമയം പ്രേക്ഷകര്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്നതാണ് ശ്രദ്ധേയം.

ഒരാള്‍ക്ക് ഒരു വോട്ട് തന്നെയാണ് നല്ലത്. ബിഗ് ബോസ് തമിഴ് കണ്ടപ്പോള്‍ മുതല്‍ ആ സിസ്റ്റം എന്തുകൊണ്ടും നല്ലതായി തോന്നി, ഒരാള്‍ക്ക് ഒരു വോട്ട് മതി. കഴിഞ്ഞ സീസണില്‍ സൂരജ്, റോണ്‍സണ്‍ ഒക്കെ നില്‍ക്കുമ്പോള്‍ ആണ് അഖില്‍ പോയത്. നമുക്ക് വോട്ട് സ്പ്‌ളിറ്റ് ചെയ്ത് അവരെ പുറത്താക്കണം, ഇവരെ പുറത്താക്കണം.. എന്തൊക്കെ ബഹളം ആയിരുന്ന്. എല്ലാം ഇതോടെ തീര്‍ന്നു.

ഒരാള്‍ക്ക് ഒരു വോട്ട് എന്ന പരിപാടി എന്തായാലും നന്നായി. കഴിഞ്ഞ പ്രാവശ്യം റിയാസിനെ പുറത്താക്കാന്‍ വേണ്ടി അന്ധം ഫാന്‍സ് എല്ലാം കൂടി വോട്ട് സ്പ്‌ളിറ്റ് ചെയ്തിട്ട് പാവം അഖില്‍ പുറത്തായ പോലെ ഇനി ഉണ്ടാകാതിരിക്കട്ടെ. മാത്രമല്ല ഇത്തവണ മത്സരാര്‍ഥികളുടെ മുന്‍കൂട്ടിയുള്ള പ്ലാനുകളെല്ലാം ബിഗ് ബോസ് തന്നെ പൊളിച്ചെഴുതണമെന്നാണ് ആരാധകരും പറയുന്നത്. ബിഗ് ബോസ് മല്ലു ടോക്‌സിന്റെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X