ബിഗ് ബോസിൽ നിന്ന് ലഭിച്ച സമ്മാനം റംസാനും നോബിക്കും നൽകി അഡോണി, ഇതു മാത്രമേയുള്ളൂ...

പ്രേക്ഷകർ പ്രതീക്ഷിച്ചതാണെങ്കിലും മത്സരാർഥികളെ ഞെട്ടിച്ച ഒരു പുറത്ത് പോക്കായിരുന്നു അഡോണിയുടേത്. ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാർഥിയായിരുന്നു അഡോണി. ടോപ്പ് ഫൈവിൽ വരെ ഇടം പിടിക്കുമെന്ന് ഹൗസ് അംഗങ്ങൾ പോലും പ്രവചിച്ചിരുന്നു. എന്നാൽ പ്രേക്ഷകർ അഡോണിയുടെ പുറത്ത് പോക്ക് വളരെ നേരത്തെ തന്നെ പ്രവചിച്ചിരുന്നു.

അതീവ ഗ്ലാമറസ് ലുക്കിൽ ഓവിയ, ചിത്രം കാണൂ

ramsan-adoney-noby

ഒരു ടാസ്ക്കിലൂടെയായിരുന്നു ഇത്തവണ എവിക്ഷൻ നടന്നത്. ഇംഗ്ലീഷ് അക്ഷരമാല നിറഞ്ഞ ബോർഡിൽ നിന്ന് സെയ്ഫ് ആയവരുടെ പേര് കണ്ടു പിടിക്കാനായിരുന്നു ടാസ്ക്ക്. അനൂപ്, സൂര്യ, സായ്, റംസാൻ, കിടിലൻ ഫിറോസ് എന്നിവരുടെ പേരുകൾ ബോർഡിൽ നിന്ന് ലഭിക്കുകയായിരുന്നു. തുടർന്ന് മോഹൻലാൽ ഔദ്യോഗികമായി അഡോണിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു.

അഡോണി പുറത്ത്

മോഹൻലാലിന്റെ ഫലം പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് മത്സാരാർഥികൾ കേട്ടത്. പ്രേക്ഷകരുടെ തീരുമാനമാണ് ഇതെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഡോണിയെ പുറത്തേയ്ക്ക് ലാലേട്ടൻ ക്ഷണിച്ചത്. നിറ കണ്ണുകളോടെയാണ് അഡോണി വീട്ടിൽ നിന്ന് ഇറങ്ങിയത്. തനിക്ക് ആരോടും മത്സരമില്ലെന്നും തന്നോട് തന്നെയാണ് ഞാൻ മത്സരിച്ചതെന്നും ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറയവെ അഡോണി പറഞ്ഞിരുന്നു.

പ്രശ്നം പരിഹരിച്ച് അഡോണി

ബിഗ് ബോസ് ഹൗസൽ നിന്ന് അഡോണിയുടെ അപ്രതീക്ഷിത വിട പറച്ചിൽ ഏറ്റവും കൂടുതൽ തളർത്തിയത് റംസാനെ ആയിരുന്നു. ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. പൊട്ടിക്കര‍ഞ്ഞ് കൊണ്ടാണ് റംസാൻ അഡോണിയുടെ റിസൾട്ട് കേട്ടത്. അതുപോലെ തന്നെ നോബിയും ഏറെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. അഡോണിയുമായി വളരെ അടുത്ത ബന്ധമായിരുന്നു നോബിക്കും സായിയും ഋതുവുമായുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തതിന് ശേഷമായിരുന്നു അഡോണി പടി ഇറങ്ങിയത്.

സുഹൃത്തുക്കൾക്ക്  സ്നേഹ സമ്മാനം

കൂടാതെ തന്റെ അടുത്ത സുഹൃത്തുക്കൾക്ക് സ്നേഹ സമ്മാനവും നൽകിയിരന്നു. നീതിമാനുളള മ്യൂച്ചൽ ഫണ്ടന്റ കോയിനാണ് നോബിക്കും റംസാനും നൽകിയത്. തനിക്ക് കൊടുക്കാൻ വേറൊന്നുമില്ല ഇതു മാത്രമേയുള്ളൂവെന്ന് പറഞ്ഞു കൊണ്ടാണ് കോയിനുകൾ അടുത്ത സുഹൃത്തുക്കൾക്ക് നൽകിയത്. നോബിയും റംസാനും വാവിട്ടുകരഞ്ഞു കൊണ്ടാണ് ഇത് സ്വീകരിച്ചത്.സന്തോഷത്തോടെയാണ് ഞാൻ പോകുന്നതെന്നും ഇനിയും കാണാം എന്ന് പറഞ്ഞാണ് അഡോണി യാത്രപറഞ്ഞ് പുറത്തേക്കിറങ്ങിയത്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
നിറ കണ്ണുകളോടെ റംസാൻ

ഇത്രയും ദിവസം ഇവിടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഡോണി മോഹൻലാലിനോട് പറഞ്ഞു. ഷോയിൽ നിന്ന് പടി ഇറങ്ങും മുൻപ് തന്റെ സുഹൃത്തിക്കളെ ഒരിക്കൽ കൂടി കാണിച്ചു കൊടുക്കുകയായിരുന്നു മോഹൻലാൽ. നിറ കണ്ണുകളുമായി ഇരിക്കുന്ന റംസാനെയായിരുന്നു കണ്ടത്. നീ കരഞ്ഞാൽ ഞാൻ പോയിട്ട് കരയുമെന്ന് റംസാനോട് അഡോണി പറഞ്ഞു. എല്ലാവരും നല്ലത് പോലെ കളിക്കണമെന്ന് ഓരോരുത്തരോടായ പറഞ്ഞ ശേഷമാണ് അഡോണി തന്റെ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോയത്.അഡോണി വളരെ മനോഹരമായി കളിച്ചുവെന്നും ലാലും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X