For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡോണി പടിയിറങ്ങിയപ്പോള്‍ റംസാന്‍ തകര്‍ന്നുപോയി, റംസാന്‌റെ പില്ലര്‍ തന്നെയായിരുന്നു അഡോണി, അശ്വതിയുടെ കുറിപ്പ്‌

  |

  ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡില്‍ അഡോണി ജോണിന്‌റെ പുറത്താവല്‍ മറ്റു മല്‍സരാര്‍ത്ഥികളെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഷോ അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മറ്റൊരു മല്‍സരാര്‍ത്ഥി കൂടി പുറത്തുപോയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ഈ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു അഡോണി. അതേസമയം അഡോണിയുടെ പുറത്താവലിനെ കുറിച്ചും ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുമുളള നടി അശ്വതിയുടെ കുറിപ്പ് വൈറലായിരുന്നു.

  ഗ്ലാമറസ് ചിത്രങ്ങളുമായി നടി. പുത്തന്‍ ഫോട്ടോസ് കാണാം

  നടിയുടെ വാക്കുകളിലേക്ക്: കേരളം വീണ്ടും ചുവന്നു തുടുത്തിരിക്കുന്നു. ഇത് ജനവിധി. "പിണറായി വിജയൻ എന്ന ഞാൻ നിയമം വഴി സ്ഥാപിതമായ "... ഒരിക്കൽ കൂടി നമുക്ക് കേൾക്കാം ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, വിജയിച്ച എല്ലാ സ്ഥാനാർത്തികൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. അപ്പൊ നമുക്കിനി ബിഗ്‌ബോസ് വീട്ടിലേക്കു കയറാം. ആദ്യമേ ലേലം വിളിയിൽ ആണ് തുടങ്ങിയത്. ഹൗസിനുള്ളിലെ ചില പ്രിയപ്പെട്ട വസ്തുക്കൾ ലേലം വിളിച്ചെടുക്കുക.

  വേറെന്തു പറഞ്ഞു നേരം കളയുമെന്ന് ആലോചിച്ചപ്പോ ലാലേട്ടന് തോന്നിയതാണ് തോന്നണു നേരം കളയാൻ വീട് പൊളിച്ചു വിക്കാമെന്നു. പക്ഷെ അനൂപിന്റെയും രമ്യയുടെയും ആ വാശിപിടിച്ച ലേലംവിളി തുടർന്ന് കാണാനുള്ള സ്പിരിറ്റ്‌ അങ്ങ് കൂട്ടി. മണിക്കുട്ടൻ ഡിമ്പലിനു വേണ്ടി ഡിമ്പലിനു ഇഷ്ട്ടമുള്ള ഒരു കുതിര പിടിച്ചെടുത്തു. രമ്യയുടെ ക്യാപ്റ്റൻസി എല്ലാവർക്കും ഇഷ്ട്ടമായി. അതെ തെറ്റ് പറയാൻ ഇല്ലാത്ത ഒരു ക്യാപ്റ്റൻസി തന്നെ ആയിരുന്നു രമ്യ. കൂടെ നിന്നു എല്ലാവരെയും സങ്കടം വന്ന മോമെന്റ്സിൽ ധൈര്യം നൽകി. അങ്ങനെ മൊത്തത്തിൽ നല്ലതായിരുന്നു.

  റംസാൻ പറഞ്ഞത് എന്താണ്. അപ്പൊ എല്ലാവരും ശ്രദ്ധിക്കുക ഒറക്കപിച്ചിൽ ഓവൻ ശരിക്കു പ്രവർത്തിപ്പിച്ചില്ലെങ്കിൽ നോമിനേഷനിൽ പിടിച്ചിടും എന്താലേ ഒരു കാരണം. റംസാന് നല്ലൊരു പണിയാണ് ലാലേട്ടൻ കൊടുത്തത്. ക്യാപ്റ്റൻസി ടാസ്കിനു ശേഷം റംസാന് ക്യാമറ നോക്കി ഒറ്റയ്ക്കു പറഞ്ഞ കാര്യം എല്ലാരുടെയും മുന്നിൽ വെച്ചു ചോദിച്ചു. ആകെ വിളറി വെളുത്തു റംസാൻ.

  കിടിലു പറഞ്ഞൊരു കാര്യം ലാലേട്ടൻ പറഞ്ഞപോലെ വളരെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു " വന്നപ്പോൾ ഒരാൾ ആയി വന്നു. ഇപ്പോൾ രണ്ടു പേഴ്സണാലിറ്റി ആയി മാറി. അതായതു ഒന്ന് നമ്മളെന്ന ഒരു മനുഷ്യനും,മറ്റേതു നമ്മളെന്ന ഒരു ഗെയിമറും. അതാണ്‌ ഈ ഗെയിംന്റെ ഒരു രസം. അതിലൂടെ നമ്മളിൽ തന്നെ ഒരു dual പേഴ്സണാലിറ്റി ഉണ്ട് എന്നൊരു തിരിച്ചറിവ് ആണ് ഉണ്ടാകുന്നതു.

  വളരെ നല്ല രീതിയിൽ കാര്യങ്ങളൊക്കെ ലാലേട്ടൻ അതിനെ കുറിച്ച് സംസാരിച്ചു അവസാനം ആ നോബി ചേട്ടനോട് അതിന്റെ അഭിപ്രായം ചോയ്ക്കാൻ പോയത് എന്തിനെന്റെ ലാലേട്ടാ ആ മനുഷ്യൻ പാവം ഒരിടത്തു ഇരിക്കട്ടെ. എന്തിനെ കുറിച്ചാണ് സംസാരിച്ചത് എന്നുപോലും പാവത്തിന് മനസിലായിട്ടില്ല. അനൂപിന്റെ മുട്ട കുക്കിംഗ്‌ വളരെ നല്ലതായിരുന്നു, ചിരിച്ചു ഒരു പരുവമായി. അതിനുള്ള സമ്മാനമായി ഒരു കുഞ്ഞ് ഷെഫ് തൊപ്പി ലാലേട്ടൻ നൽകി.

  എവിക്ഷൻ : ഒരു വേർഡ് വാൾ ഗെയിം ആയിരുന്നു ഇപ്രാവശ്യത്തെ എവിക്ഷൻ. ഓരോരുത്തരുടെ പേരുകൾ കണ്ടുപിടിച്ചു വട്ടം വരയ്ക്കണം. അതിൽ ഉണ്ടാകാതിരുന്ന ഒരു പേര് അഡോണിയുടേത് ആയിരുന്നു. അഡോണി ആയിരുന്നു പോകുന്നതെന്ന് നേരത്തെ അറിഞ്ഞതൊട്ട് കരുതി എന്തുക്കൊണ്ട് അഡോണി?. ഗെയിം തന്ത്രങ്ങൾ നല്ലപോലെ അറിയുന്ന ഒരു ഗെയിമർ. പലർക്കും തന്ത്രങ്ങൾ പങ്കു വെച്ചിരുന്ന ഒരു വ്യക്തി. പ്രേക്ഷകർ അപ്പോൾ എന്തുകൊണ്ട് അങ്ങനൊരു ഗെയിമറിനെ തുണച്ചില്ല?.

  ഒരു ഗെയിംമും കളിക്കാതെ ആരുടെയൊക്കെയോ തണൽ പറ്റി നിൽക്കുന്നവർ എലിമിനേഷനിൽ വന്നിട്ടും പ്രേക്ഷകർ അവരെ പിന്തുണച്ചോ? ഇനി പറഞ്ഞിട്ടും കാര്യമില്ല. തന്റെ ക്യാപ്റ്റൻസി അനൂപിന് നൽകി. മ്യൂച്ചൽ ഫണ്ട്‌ കോയനുകൾ രണ്ടെണ്ണം ഉള്ളത് ഒന്ന് റംസാനും, ഒന്ന് നോബിചേട്ടനും നൽകി. അങ്ങനെ അഡോണി ബിഗ്‌ബോസ് ഹൗസിൽ നിന്നു പടിയിറങ്ങി. റംസാൻ ആകെ തകർന്നു പോയി.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

  ഒരുതരത്തിൽ റംസന്റെ ഒരു പില്ലർ തന്നെ ആയിരുന്നു അഡോണി എന്നു നിസ്സംശയം പറയാം. അനൂപിന് ക്യാപ്റ്റൻസി കിട്ടിയപ്പോൾ ഒരു സന്തോഷം തോന്നി. കാരണം വന്ന സമയം തൊട്ടു ഈ ഒരു പദവി വിട്ടുകൊടുത്തും പോരാടിയും നിന്നൊരു വ്യക്തി ആണെന്ന് നമ്മൾ കണ്ടതാണ്. ഇപ്പോൾ ബിഗ്‌ബോസ് ഹൌസിൽ ഏറ്റവും അവസാനത്തെ ക്യാപ്റ്റൻ അങ്ങനൊരു പദവി കിട്ടാൻ വേണ്ടി ആയിരുന്നു ഇത്ര നാളും തട്ടി തട്ടി പോയത്. അനൂപിന് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ. നാളെ നോമിനേഷൻ പ്രക്രിയ.. കാണാം ആരൊക്കെ വരുമെന്ന്.

  English summary
  bigg boss malyalam season 3:aswathy post about adoney john and eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X