ഫിറോസിന് സെക്കന്‍ഡ് കൊടുക്കാനുള്ള ശ്രമമാണ് ഋതു നടത്തിയത്, ബിഗ് ബോസ് ഗെയിം മാറി
രസകരമായ ടാസ്ക്കോടെയാണ് 95ാം ദിവസം ആരംഭിച്ചിരിക്കന്നത്. ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേയുള്ളൂ. ദിവസങ്ങൾ കുറയുന്തോറും ടാസ്ക്കും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ടുള്ള ടാസ്ക്കാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. ഈ ആഴ്ച വീക്കിലി ടാസ്ക്ക് ഇല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. വ്യത്യസ്തമായ നിരവധി ടാസ്ക്കുകളാകും ഈ ആഴ്ച നൽകുകയെന്നും ബിഗ് ബോസ് തുടക്കത്തിൽ പറഞ്ഞിരുന്നു.

ടിക്കറ്റ് ഫിനാലെയിലെ മറ്റൊരു രസകരമായ ടാസ്ക്കുമായിട്ടാണ് രണ്ടാം ദിവസം ആരംഭിച്ചരിക്കുന്നത്. ചീട്ടുകൊട്ടാരമാണ് രണ്ടാം ദിവസം ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്ന ടാസ്ക്ക്. മത്സരാർഥികൾക്കായി നൽകിയിരിക്കുന്ന ബ്ലോക്ക് കൊണ്ട് ഒരു ടവർ നിർമ്മിക്കുക എന്നതാണ് ടാസ്ക്ക്. വുഡ് ബ്ലോക്ക് പണിയുന്നതിനോടൊപ്പം സ്മൈലി ബോൾ ഉപയോഗിച്ച് മറ്റുള്ളവരുടെ ബ്ലോക്ക് തകർക്കുക എന്നതായിരുന്നു ടാസ്ക്ക്.
മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു മത്സരം നടന്നത് ആദ്യത്തെ ഘട്ടത്തിൽ ഋതുവായിരുന്നു ഗെയിമിൽ നിന്ന് പുറത്ത് പോയത്. ബസർ അടിച്ചപ്പോൾ തന്നെ ഋതുവിന്റെ ടവർ തകർന്ന് പോകുകയായിരുന്നു. പിന്നീട് മണിക്കുട്ടൻ, നോബി, റംസാൻ, കിടിലൻ, സായ്, അനൂപ് എന്നിവരാണ് കളിച്ചത്. രണ്ടാം റൗണ്ടിൽ വാശിയേറിയ മത്സരമായിരുന്നു നടന്നത്. അനൂപും ഡിംപലും തമ്മിൽ ശക്തമായ മത്സരം നടന്നിരുന്നു. മത്സരത്തിനൊടുവിൽ ഏറ്റവും ചെറിയ ടവർ നിർമ്മിച്ച രണ്ട് പേർ ഗെയിമിൽ നിന്ന് പുറത്ത് പോകുകയായിരുന്നു.
Recommended Video
നോബിയും,മണിക്കുട്ടനുമായിരുന്നു പുറത്ത് പോയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു ടാസ്ക്ക് നടന്നത് മൂന്നാം ഘട്ടത്തിൽ അനൂപ്, സായ്, റംസാൻ, കിടിലൻ, ഡിംപൽ എന്നിവരായിരുന്നു മത്സരിച്ചത്. ഡിംപലിന് ചുവന്ന നിറത്തിലുള്ള സ്പെഷ്യൽ വുഡ് ലഭിച്ചിരുന്നു. ഈ റൗണ്ടിൽ അനൂപും ഡിംപലും ആയിരുന്നു പറത്ത് പോയത്. മത്സരം അവസാനിക്കുമ്പോൾ റംസാനും ഡിംപലുമായിരുന്നു ഒന്നാം സ്ഥാനത്ത്. കിടിലൻ രണ്ടാം സ്ഥാനത്തും സായ് മൂന്നും അനൂപ് നാലാം സ്ഥാനത്തും നോബി അഞ്ചാം സ്ഥാനത്തുമായിരുന്നു. മണിക്കുട്ടനും ഋതുവിനും ആറും ഏഴും സ്ഥാനങ്ങളായിരുന്നു ലഭിച്ചത്. ഫിറോസിന് രണ്ടാം സ്ഥാനം കിട്ടിയത് ഹൗസിൽ വലിയ ചർച്ചയായിട്ടുണ്ട്. ഫിറോസിന് സെക്കന്‍ഡ് കൊടുക്കാനുള്ള ശ്രമമാണ് ഋതു നടത്തിയതെന്നായിരുന്നു ഡിംപലിന്റെ വാദം


Click it and Unblock the Notifications