ധന്യയും ശാലിനിയുമാണ് മത്സരിച്ചതെങ്കിലും പ്രശ്‌നം നടന്നത് അഖിലിനും നവീനുമിടയില്‍, ഗെയിമില്‍ ട്വിസ്റ്റ്

ബിഗ് ബോസ് സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഒരാഴ്ച പിന്നിടുമ്പോള്‍ മത്സരം വീണ്ടും കനക്കുകയാണ്. മത്സര ബുദ്ധിയോടെയാണ് ഗെയിമിനേയും മത്സരാര്‍ത്ഥികള്‍ സമീപിക്കുന്നത്. ഗെയിം കനക്കുന്നതിനോടൊപ്പം തന്നെ മത്സരാര്‍ത്ഥികളുടെ മത്സരബുദ്ധിയും വര്‍ധിക്കുന്നുണ്ട്. പുതിയ ലക്ഷ്വറി ടാസ്‌ക്ക് ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളെ സഹായിക്കാന്‍ എത്തിയവര്‍ തമ്മിലാണ് ഇത്തവണ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നത്.

ബഹിരാകാശത്തേക്കൊരു സാങ്കല്‍പ്പിക യാത്ര എന്നതാണ് പുതിയ ടാസ്‌ക്ക്. ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമെ ഗാര്‍ഡന്‍ ഏരിയയില്‍ സജീകരിച്ചിരിക്കുന്ന പേടകത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകള്‍ക്കുള്ള സമയത്തിനുള്ളില്‍ പേടകത്തില്‍ ഉള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവര്‍ ചര്‍ച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും.

  പേടകം ഗെയിം

എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്ത് ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ പേടകത്തില്‍ ചിലവഴിക്കുക എന്നതാണ് ടാസ്‌ക്. ഈ ടാസ്‌ക്കില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തി അടുത്ത ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയയില്‍ നിന്നും മുക്തി നേടുമെന്നും ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കി. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാകും അടുത്ത ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാന്‍ സാധിക്കുകയെന്നും ബിഗ് ബോസ് അറിയിച്ചു. ഒരിക്കല്‍ പോലും പേടകത്തില്‍ കയറാന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ ലക്ഷ്വറി പോയിന്റ് പൂര്‍ണമായും നഷ്ടമാകുന്നതായിരിക്കും.

ധന്യ,

ധന്യ, അശ്വിന്‍, നിമിഷ, ബ്ലെസ്ലി, ദില്‍ഷ എന്നിവരാണ് ആദ്യമായി പേടകത്തില്‍ കയറാന്‍ യോഗ്യത നേടിയത്. പിന്നാലെ മത്സരത്തിനായുള്ള തയ്യാറെടുപ്പായിരുന്നു. പുറത്തു നിന്നവരില്‍ നിന്നും ആദ്യം പേടകത്തിലേക്ക് പ്രവേശിക്കാന്‍ പോയത് ശാലിനി ആയിരുന്നു. പേടകത്തില്‍ ഇരുന്നവരില്‍ നിന്നും പുറത്തേക്ക് പോയത് ധന്യയും ആയിരുന്നു. ഇത്തവണത്തെ നോമിനേഷനില്‍ ധന്യ ഇല്ല എന്നതായിരുന്നു കാരണമായി മറ്റുള്ളവര്‍ പറഞ്ഞത്.

ശാലിനിയും ധന്യയും തമ്മില്‍ മത്സരം


ഇതിന് പിന്നാലെ ശാലിനിയും ധന്യയും തമ്മില്‍ മത്സരം നടന്നു. ഇരുവരും തമ്മിലുള്ള മത്സരത്തില്‍ ആരാണോ ജയിക്കുന്നത് അവരാകും പേടകത്തില്‍ ആദ്യം കയറുക. ഹെവി ടാസ്‌ക്ക് ആയിരുന്നു ഇരുവര്‍ക്കും ബിഗ് ബോസ് നല്‍കിയത്. പിന്നാലെ നടന്ന വാശിയേറിയ പേരാട്ടത്തില്‍ ധന്യ വിന്നറാവുകയും തിരികെ വീണ്ടും പേടകത്തിലേക്ക് താരം പോകുകയും ചെയ്തു. പരാജയപ്പെട്ട ശാലിനി അന്യഗ്രഹത്തില്‍(പ്രത്യേകം സെറ്റ് ചെയ്ത സ്ഥലം) പോകുകയും ചെയ്തു.

അഖില്‍- നവീന്‍ തര്‍ക്കം

ശാലിനിയും ധന്യയും തമ്മിലുളള മത്സരം നടക്കുമ്പോള്‍ മറുവശത്ത് നിവീനും അഖിലും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്. ധന്യയുടേയും ശാലിനിയുടേയും മത്സരത്തിന് വിധി കര്‍ത്താവായി അഖിലിനെ ആയിരുന്നു ബിഗ് ബോസ് നിയമിച്ചത്. മത്സരാര്‍ത്ഥികളെ സഹായിക്കുന്നതിനായിട്ടായിരുന്നു നവീനും റോണ്‍സണും എത്തിയത്. ഗെയിമുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നത്. ഗെയിം കഴിഞ്ഞതോടെ പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയായിരുന്നു. ശാലിനിയെ സഹായിക്കാനയിരുന്നു നവീന്‍ എത്തിയത്.റോണ്‍സണ്‍ ആയിരുന്നു ധന്യയെ സഹായിച്ചത്.

Recommended Video

ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
ധന്യ പുറത്ത്

വിടമാട്ടെ എന്നായിരുന്നു പേടകം ടാസ്‌ക്കിന്റെ രണ്ടാം ഘട്ടം. അഞ്ച് പേര് വീതം ആയിരുന്നു ഈ ഘട്ടത്തില്‍ മത്സരത്തിനിറങ്ങിയത്. പുറത്തുള്ളവരില്‍ നിന്നും ഡോ. റോബിന്‍, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരായിരുന്നു ടാസ്‌ക്കില്‍ പങ്കെടുക്കാന്‍ എത്തിയത്. വെള്ളം നിറച്ച ബലൂണ്‍ ആണികള്‍ക്ക് മുകളില്‍ ഒരു കൈമാത്രം ഉപയോഗിച്ച് പിടക്കുക എന്നതായിരുന്നു ടാസ്‌ക്. ശേഷം നടന്ന പോരാട്ടത്തിനൊടുവില്‍ റോണ്‍സണ്‍ വിന്നറാവുകയും ചെയ്തു. പിന്നീട് റോണ്‍ സണ്‍ ധന്യയെ പുറത്താക്കി കൊണ്ട് പേടകത്തിനുള്ളില്‍ കയറുകയായിരുന്നു. ധന്യ നോമിനേഷനില്‍ ഇല്ല എന്ന കാരണം പറഞ്ഞാണ് റോണ്‍സണ്‍ ധന്യയെ പുറത്താക്കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X