ഞാൻ കാരണം ചേച്ചി പോകാൻ പാടില്ല; ഇനി ചേച്ചിയെ വിഷമിപ്പിക്കില്ല, ഭാഗ്യലക്ഷ്മിക്ക് ഫിറോസിന്റെ ഉറപ്പ്

നടകീയ മുഹൂർത്തങ്ങളോടെ ബിഗ് ബോസ് സീസൺ 3 അതിന്റെ 50 ാം ദിവസത്തിലേയ്ക്ക് അടുക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണുളളത്. 50 ദിനങ്ങളിലേയ്ക്ക് അടുക്കുമ്പോൾ മത്സരം കടുക്കുകയാണ്. 100 ദിവസം എന്നുള്ള മത്സരബുദ്ധിയോടെയാണ് താരങ്ങൾ വീട്ടിനുള്ളിൽ നിൽക്കുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് മത്സരാർഥികൾ കാഴ്ച വെയ്ക്കുന്നത്.

രസകരമായ സംഭവങ്ങളായിരുന്നു 46ാം ദിവസമായ ഇന്നലെ ബിഗ് ബോസ് ഹൗസിൽ നടന്നത്. വീട്ടിനകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഫിറോസ് ഖാന്റേത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹൗസിലെത്തിയ ഫിറോസ് തുടക്കം മുതൽ തന്നെ മത്സരാർഥികളുടെ ഇടയിൽ ചർച്ചാ വിഷയമാകുകയായിരുന്നു. ഹൗസിലെ ഭൂരിഭാഗം പേരുമായും ഫിറോസ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും തമ്മിലാണ് എപ്പോഴും ഏറ്റുമുട്ടാറുളളത്. അവതാരകൻ മോഹൻലാലിന്റെ മുന്നിൽവെച്ച് പോലും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ട്. എന്നാൽ ഭഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മിലുളള പ്രശ്നം അവസാനിച്ചിരിക്കുകയാണ്.

ഫിറോസ്- ഭാഗ്യലക്ഷ്മി പ്രശ്നം

ഭക്ഷണത്തിനെ ചൊല്ലി നടന്ന ഒരു പ്രശ്നത്തിനൊടുവിലാണ് ഫിറോസും ഭാഗ്യലക്ഷ്മിയും തമ്മിലുളള മഞ്ഞുരുകിയത്. ചിലർ ഹൗസിൽ ശരീരം അനങ്ങാതെയിരുന്നു ഭക്ഷണം കഴിക്കുന്നു എന്ന് ഫിറോസ് പറഞ്ഞിരുന്നു. താൻ ക്യാപ്റ്റനായാൽ ഇത് അനുവദിക്കില്ലെന്നും ഫിറോസ് ഖാൻ കിടിലൻ ഫിറോസിനോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു. ഇത് ഭാഗ്യലക്ഷ്മി വ്യക്തിപരമായി എടുക്കുകയായിരുന്നു. ഇത് പരാതിയായ ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് പറയുകയും ചെയ്തിരുന്നു. വളരെ സങ്കടത്തോടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. കിച്ചൺ ഇൻ ചാർജ്ജായ സജ്നയും ഫിറോസും ഉണ്ടാക്കിയ ഭക്ഷണം താൻ കഴിക്കില്ലെന്നും ഭാഗ്യലക്ഷ്മി മറ്റുള്ളവരോട് പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ നിലപാട് ഹൗസിൽ വലിയ ചർച്ച വിഷയമായിരുന്നു. ഹൗസ് അംഗങ്ങൾ സന്ധി സംഭാഷണത്തിനായി ഭാഗ്യലക്ഷ്മിയുടെ മുന്നിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ വിട്ടുവീഴ്ചയ്ക്ക് ഭാഗ്യലക്ഷ്മി തയ്യാറായിരുന്നില്ല. ഭാഗ്യലക്ഷ്മിയുടെ ഈ നിലപാട് സജ്നയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഭക്ഷണത്തെ ഇൻസൾട്ട് ചെയ്യുന്നത് തന്നെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് സജ്ന വ്യക്തമാക്കി. ഇതോടെ ഭാഗ്യലക്ഷ്മി നേരിട്ടെത്തി സജ്നയോട് സംസാരിച്ചു.

സജ്നയെ വിഷമിപ്പിച്ചിരുന്നു

ഭാഗ്യലക്ഷ്മിയുടെ ഈ നിലപാട് സജ്നയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഭക്ഷണത്തെ ഇൻസൾട്ട് ചെയ്യുന്നത് തന്നെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് സജ്ന വ്യക്തമാക്കി. ഇതോടെ ഭാഗ്യലക്ഷ്മി നേരിട്ടെത്തി സജ്നയോട് സംസാരിച്ചു. ഫിറോസ് ഖാൻ പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയാൻ പോലും തോന്നുന്നില്ല. സഹികെട്ടാണ് മാന്യമായ ഭാഷയിൽ ഒടുവിൽ ഞാൻ പ്രതികരിച്ചത്. പലതും ഞാൻ അവഗണിക്കുകയാണ്. സജ്നയോടുള്ള റെസ്പെക്ട് കൊണ്ടാണ് പോട്ടോയെന്ന് വെച്ചത്. അമ്മേടെ പ്രായമുള്ള സ്ത്രകളോട് ഇങ്ങനെയാണോ അയാൾ പെരുമാറുന്നത്. ചവിട്ടി ചവിട്ടി ഭൂമിയും കഴിഞ്ഞ് പാതാളാം കഴിഞ്ഞ് ഇനി എവിടെ വരെ ഇയാൾ ചവിട്ടും. എന്നെ ഇങ്ങനെ ഇൻസല്‍ട്ട് ചെയ്യുന്നത് എന്‍റെ മക്കൾ കാണുകയല്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

ക്ഷമ പറയണം

തുടർന്ന് ഇക്കാര്യം സജ്ന ഫിറോസിനോട് ഇതേകുറിച്ച് സംസാരിച്ചു. ചേച്ചി ഏറെ ഇമോഷണലായി. ചേച്ചിയോട് ഇക്ക ക്ഷമ പറയണമെന്നും സജ്ന പറഞ്ഞു. ഇതോടെ ഫിറോസ് ഖാനും ഭാഗ്യലക്ഷ്മിയും നേരിൽ കണ്ടു. താൻ കരഞ്ഞിട്ട് 10 കൊല്ലമായെന്നും ഇവിടെ വന്നപ്പോൾ താങ്കൾ പറഞ്ഞ വിഷക്കടൽ വാക്കു മൂലമാണ് താൻ വീണ്ടും കരഞ്ഞതെന്നും ഭാഗ്യലക്ഷ്മി ഫിറോസ് ഖാനോട് പറഞ്ഞു. വാവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലെന്നും പറയുകയുണ്ടായി.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
ഫിറോസിന്റെ ഉറപ്പ്

ഇനി ചേച്ചിയോട് ഫീൽ ചെയ്യുന്ന രീതിയിൽ സംസാരിക്കില്ലെന്നും താൻ മൂലം ഒരാളുടെ അന്നം മുടങ്ങിയതിൽ വിഷമമുണ്ടെന്നും ചേച്ചി വളരെ ബോള്‍ഡാണെന്ന് ഞാൻ മനസ്സിൽ കണ്ടാണ് ഇതൊക്കെ പറയുന്നതെന്നും ഇനി മുതൽ എനിക്ക് വേദനയുള്ള കാര്യങ്ങള്‍ പറഞ്ഞാലും തിരിച്ച് ചേച്ചിയെ താൻ വേദനിപ്പിക്കില്ലെന്നും ഫിറോസ് ഖാൻ പറഞ്ഞു. ഞാൻ കാരണം ചേച്ചി ഇവിടുന്ന് പോകാൻ പാടില്ലെന്നും ഫിറോസ് ഖാൻ കൈകൊടുത്ത് സൂചിപ്പിക്കുകയുണ്ടായി. ഇതോടെ സജ്നയും ഭാഗ്യലക്ഷ്മിയും തമ്മിൽ കെട്ടിപ്പിടിച്ച് സൌഹൃദത്തിലായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X