Don't Miss!
- Sports
IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന് കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ
- News
ഒരു ലക്ഷം ലിറ്റര്‍ പാല് തരുന്ന ചൈനയുടെ സൂപ്പര്‍ കൗ!!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Automobiles
ബെറ്റർ പ്രൊട്ടക്ഷൻ; കൂടുതൽ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളുമായി 2023 ക്രെറ്റ & അൽകസാർ എസ്യുവികൾ
- Finance
കേരള ബജറ്റ് 2023; നികുതി നിരക്കുകള്‍ ഉയര്‍ത്തി; മദ്യത്തിനും ഇന്ധനത്തിനും വില കൂടും; ജീവിത ചെലവുയരും
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
റോബിനെ പോലെ മറ്റൊരാൾ ബിഗ് ബോസിൽ; ആംഗ്രി യങ് മാൻ കപ്പടിച്ചു; ലഭിച്ച തുകയിത്ര
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് വൻ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മിക്ക ഭാഷകളിലും ഇതിനകം ബിഗ് ബോസ് എത്തിക്കഴിഞ്ഞു. എന്ത് കൊണ്ടാണ് ബിഗ് ബോസിന് ഇത്ര മാത്രം സ്വാധീനം പ്രേക്ഷകർക്കിടയിൽ വരുന്നതെന്ന് പലപ്പോഴും കൗതുകരമാണ്.
ആദ്യ സീസൺ വരുമ്പോൾ ഭൂരിഭാഗം പേരും മുഖം തിരിക്കുകയും പിന്നീട് പതിയെ ബിഗ് ബോസിലേക്ക് ആകർഷിക്കപ്പെടുന്നതുമാണ് പൊതുവെ കണ്ടു വരുന്ന രീതി. മലയാളം സീസണിൽ ഉൾപ്പെടെ ഇങ്ങനെ ആയിരുന്നു സംഭവിച്ചത്. ഷോ തുടങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ആണുയർന്നത്.

ഈ വിമർശകരെക്കൂടി നാലാ സീസണിലെ പ്രേക്ഷകരാക്കാൻ ബിഗ് ബോസിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഇവർക്ക് പറ്റിയ തരത്തിലുള്ള മത്സരാർത്ഥികളെ എത്തിച്ചാണ് ബിഗ് ബോസ് ഇത് സാധ്യമാക്കിയത്. ഫലത്തിൽ അവഗണിക്കാൻ നോക്കിയാലും അതിന് പറ്റാത്ത ഷോ ആയി ബിഗ് ബോസ് മാറി. മലയാളത്തിൽ അഞ്ചാം സീസണിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

നിലവിൽ ബിഗ് ബോസിന്റെ ഹിന്ദി സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസിന്റെ മറാത്തി സീസൺ അവസാനിച്ചത്. ടെലിവിഷൻ നടനായ അക്ഷയ് കെൽകർ ആണ് നാലാം സീസണിൽ വിജയി ആയത്.
ഇദ്ദേഹത്തിന് വിന്നറായ ശേഷം ലഭിച്ച സമ്മാനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 15,55,000 രൂപയാണ് ബിഗ് ബോസിൽ നിന്നും ഇദ്ദേഹത്തിന് ലഭിച്ച പ്രെെസ് മണി. സ്പോൺസർമാരിൽ നിന്നും 5 ലക്ഷം രൂപ വേറെയും ഒരു സ്വർണ മാലയും ലഭിച്ചു. ബെസ്റ്റ് ക്യാപ്റ്റൻ ആയതിനാണ് സ്പോൺസർ കമ്പനികളുടെ സമ്മാനം ലഭിച്ചത്.

അപൂർവ നെംലെകർ ആയിരുന്നു ഫസ്റ്റ് റണ്ണർ അപ്പ്. കിരൺ മാനേ സെക്കന്റ് റണ്ണർ അപ്പുമായി. ഷോയിൽ മികച്ച മത്സരം കാഴ്ച വെച്ചെങ്കിലും വിജയി ആയ അക്ഷയ് കെൽകർ ഷോയിൽ ഉടനീളം വിവാദത്തിൽ അകപ്പെട്ടിരുന്നു.
ആംഗ്രി യംങ് മാൻ ആയാണ് ഷോയിൽ ഇദ്ദേഹം അറിയപ്പെട്ടത്. ശാരീരികമായ ആക്രമണങ്ങൾ വരെ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ഷോയുടെ അവതാരകൻ മഹേഷ് മജ്ഞേരക്കർ ഏറ്റവും കൂടുതൽ തവണ മുന്നറിയിപ്പ് നൽകിയതും അക്ഷയ് കെൽകറിനാണ്.

സുപീരിയറ്റി കോംപ്ലക്സുള്ള ആളാണ് അക്ഷയ് എന്നും അവതാരകൻ വിമർശിച്ചിരുന്നു. അതേസമയം പുറത്ത് വലിയ ജന പിന്തുണ ആയിരുന്നു അക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഹിന്ദിയിലാണ് ബിഗ് ബോസിന്റെ ഏറ്റവും കൂടുതൽ സീസണുകൾ പിന്നിട്ടത്.
16ാം സീസണാണ് ബിഗ് ബോസിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ ആണ് ഷോയുടെ അവതാരകൻ. അടുത്തിടെ ആണ് തെലുങ്കിൽ ബിഗ് ബോസിന്റെ ആറാം സീസൺ കഴിഞ്ഞത്. നാഗാർജുന ആണ് ഷോയുടെ അവതാരകൻ ആയെത്തിയത്.

കമൽ ഹാസൻ നയിക്കുന്ന ബിഗ് ബോസ് തമിഴ് ആറാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ബിഗ് ബോസിന്റെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡാൻസർ ദിൽഷ പ്രസന്ന ആണ് ബിഗ് ബോസ് നാലാം സീസണിൽ വിജയി ആയത്. കടുത്ത മത്സരം നടന്ന സീസണാണ് കഴിഞ്ഞ് പോയത്.
-
മമ്മൂട്ടി തുറിച്ച് നോക്കിയതോടെ കൊച്ചിന് ഹനീഫ കൈ വലിച്ചു; ആ കടം ഇന്നും ബാക്കി നില്‍ക്കുകയാണെന്ന് ഇന്നസെന്റ്
-
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
-
ചിലരുടെ ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണം; ഒരിക്കൽ മമ്മൂട്ടിയുടേത് വേണമെന്നായി, പറ്റില്ലെന്ന് പറഞ്ഞു!: പോൾസൺ