For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ, പേളിയുടെ കാല് പിടിച്ചു, പിന്നിൽ അനൂപും സാബുവും...

  |
  സുരേഷിനെ ലക്ഷ്യം വെച്ച് ബിഗ് ബോസ് അംഗങ്ങൾ | filmibeat Malayalam

  സംഭവ ബഹുലമായ സംഭവ വികാസങ്ങളിലൂടെയാണ് ബിഗ് ബോസ് കടന്നു പോകുന്നത്. ചെറിയ കളികളല്ല വലിയ കളികൾ തന്നെയാണ് ബിഗ് ബോസിൽ നടന്നുകൊണ്ടിരിക്കുന്നത്. ഷോയുടെ തുടക്ക സമയത്ത് വ്യാജ പ്രചരണങ്ങൾ ബിഗ്ബോസിന്റെ ശോഭ കെടുത്തിയെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു.

  ''ജീവാംശമായി താനെ'' കവര്‍ വേര്‍ഷൻ കലക്കി!! ഫില്‍മി ബീറ്റ് ടീം പൊളിച്ചു, വീഡിയോ കാണാം

  തിരക്കഥയോ മുൻകൂട്ടിയുള്ള പ്ലാനിങ്ങോ ഇല്ലാതെയാണ് ഷോ മുന്നോട്ട് പോകുന്നത്. മത്സരാർഥികളുടെ കൈകളിലാണ് ഷോ. ഇവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഷോയുടെ വിജയവും പരാജയവും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് ബിഗ് ബോസ് ഹൗസിലുളളത്. എല്ലാവരും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ഇവർ ഒരുമിച്ച് നിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോൾ ഇവർ ഭൂരിഭാഗം പേരും ഒരുമിച്ച് നിൽക്കുന്ന ഒരു സന്ദർഭം ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരിക്കുകയാണ്. എന്നാൽ അത് ഒരാളെ ആക്രമിക്കാനാണെന്ന് മാത്രം. സംഭവം ഇങ്ങനെ തുടർന്ന് വായിക്കൂ

  തെറ്റ് സമ്മതിക്കുന്നു!! പ്രായശ്ചിത്തവും ചെയ്തു, ഷാന്റെ പോസ്റ്റിൽ ആർ ജെ സൂരജിന്റെ മറുപടി ഇങ്ങനെ...

   സുരേഷിന് നേരെയുള്ള ആക്രമണം

  സുരേഷിന് നേരെയുള്ള ആക്രമണം

  സുരേഷിനെതിരെയാണ് ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. ശ്രീനീഷും പേളിയും മാത്രമാണ് ഇതിൽ നിന്ന് മാറി നിന്നത്. അരിസ്റ്റോ സുരേഷിനെ ആക്രമിക്കാനായി പേളിയെയായണ് ഇവർ കരുവാക്കിയത്. സാബുവും അനൂപുമാണ് ഈ വിഷയത്തിൽ മുന്നിൽ നിന്നത്. തുടക്കമിട്ടാൽ അടി നല്ല രീതിയിൽ വിജയിക്കുമെന്ന് ഇവർക്ക് രണ്ടു പേർക്കും നന്നായി അറിയാമായിരുന്നു. മറ്റുള്ളവരും ഈ വിഷയത്തിൽ പ്രതികരിക്കും എന്ന കാര്യത്തിൽ ഇവർക്ക് ഉറപ്പായിരുന്നു.

   തുടക്കമിട്ടത് അനൂപ്

  തുടക്കമിട്ടത് അനൂപ്

  തന്നെ കുറിച്ച് അരിസ്റ്റോ സുരേഷ് മോശമായി സംസാരിച്ചുവെന്ന് അനൂപ് ബിഗ് ബോസ് ഹൗസിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇത് സുരേഷ് നിഷേധിക്കുകയും ചെയ്തു. അനൂപിന്റേയും സാബുവിന്റേയും ലക്ഷ്യം ആസൂത്രിയമായി സുരേഷിനെതിരെ കലഹിക്കുക എന്നതായിരുന്നു. ഒരു ടാസ്ക്കിനിടെ താൻ ചതിയനും വിശ്വാസ വഞ്ചകനുമാണെന്ന് സുരേഷ് പറഞ്ഞുവെന്ന് അനൂപ് ആരോപിച്ചു. എന്നാൽ അനൂപ് പേളിയെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് സുരേഷ് ഉയർത്തി കാട്ടി. ഇതോടെ സംഭവം കൂടുതൽ വഷളാവുകയായിരുന്നു.

   പേളിയെ സംരക്ഷിക്കുന്നു

  പേളിയെ സംരക്ഷിക്കുന്നു

  സുരേഷ് പേളിയുടെ രക്ഷിതാവാകാൻ നോക്കേണ്ടെന്ന് സാബു പറഞ്ഞു. സാബുവും അനൂപും ചേർന്ന് ഈ വിഷയത്തിൽ സുരേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ തർക്കത്തിനിടയിലേയ്ക്ക് രഞ്ജിനിയുമായുളള വിഷയം ഇവർ ഉയർത്തി കൊണ്ടു വരുകയും ചെയ്തു. ഇതിനെ തുടർ‌ന്ന് വാക്ക് തർക്കം വീണ്ടും രൂക്ഷമാകുകയായിരുന്നു. ഇവർക്കിടയിൽ ദിയ സനയും എത്തിപ്പെട്ടതോടെ സുരേഷിനെതിരേയുള്ള ആക്രമണത്തിന്റെ ശക്തി കൂടി.

   പേളിയുടെ അച്ഛനു വിളിച്ചു

  പേളിയുടെ അച്ഛനു വിളിച്ചു

  സുരേഷ് പേളിയുടെ തന്തയ്ക്ക് വിളിച്ചുവെന്ന് സാബു പറഞ്ഞു. എന്നാൽ താൻ അത് ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ചെയ്തതെന്ന് സുരേഷ് പറഞ്ഞെങ്കിലും മറ്റുള്ളവർ ഈ പ്രശ്നം വിടാൻ തയ്യാറായില്ല. ഇതിനു ചുവട് പിടിച്ച് വീണ്ടും തർക്കം വഷളായി. ടാസ്ക്കിനിടെ താൻ തമാശയ്ക്ക് വേണ്ടി ചെറുപ്പ് വലിച്ചെറിഞ്ഞപ്പോൾ പേളി അത് പ്രശ്നമാക്കി എടുത്തിരുന്നു. എന്നാൽ അച്ഛന് വിളിച്ചപ്പോൾ വേദനിച്ചില്ലെയെന്നും സാബു ചോദിച്ചു. എന്നാൽ അത് ടാസ്ക്കിന്റെ ഭാഗമായിട്ടാണെന്ന് തനിയ്ക്ക് നല്ല ബോധ്യമുണ്ടെന്നും അന്നത്തെ ചെറുപ്പ് സംഭവും അങ്ങനെയല്ലായിരുന്നെന്നും പേളി വ്യക്തമാക്കി. ഉടൻ തന്നെ അരിസ്റ്റോ സുരഷ് പേളിയുടെ കാല് പിടിച്ച് മാപ്പു പറയാൻ തുടങ്ങി. ഉടൻ തന്നെ പേളി കാല് വലിക്കുകയായിരുന്നു.

   ഇതൊരു നാടകം

  ഇതൊരു നാടകം

  എന്നാൽ ഈ സഭവത്തിൽ പേളി കരഞ്ഞു. കരഞ്ഞുകൊണ്ട് തന്നെ സുരേഷിനെ ചായ ഇട്ട് നൽകി. തുടർന്ന് ദിയ ഇതൊരു നാടകമാണെന്ന് വിളിച്ചു പറയുകയായിരുന്നു. എന്നാൽ ഇത് വെറുമൊരു നാടകം മാത്രമല്ല അംഗങ്ങളുടെ ഉള്ളിലുളള പകയും ദേഷ്യവുമാണ് പുറത്തു വന്നതെന്ന് രഞ്ജിനി സുരേഷിനോട് പറഞ്ഞു. ആളുകളെ വേദനിപ്പിക്കരുതെന്ന് പലവെട്ടം പറഞ്ഞതല്ലേയെന്ന് സാബു സുരേഷിനെ ഓർമിപ്പിച്ചു. പേളിയെ മോശമാക്കുന്നത് സുരേഷാണെന്നും സാബു കൂട്ടിച്ചേർത്തു.

  പേളിയെ സമാധാനിപ്പിച്ച് രഞ്ജിനി

  പേളിയെ സമാധാനിപ്പിച്ച് രഞ്ജിനി

  ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയ സംഭവം പേളിയെ വല്ലാതെ തളർത്തിയിരുന്നു. പേളിയെ കെട്ടിപ്പിടിച്ച് രഞ്ജിനി സമാധാനിപ്പിക്കുകയായിരുന്നു.. ഈ വീട് എല്ലാവരേയും ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുമെന്നും വിഷമിക്കാരുതെന്നും രഞ്ജിനി പറഞ്ഞു. അവസാനം ഒരാൾ മാത്രമായിരിക്കും അവശേഷിക്കുകയെന്നും രഞ്ജിനി പേളിയ്ക്ക് ഉപദേശം നൽകി.

  English summary
  bigg boss members attacked aristo suresh in peraly issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X