'ചന്ദനതിരിയില്ലാത്തതിനാലാണ് സി​ഗരറ്റ് കത്തിച്ച് പിടിച്ച് സൂര്യനമസ്കാരം ചെയ്തത്, സി​ഗരറ്റിനും ഇനി റേഷൻ'

കഴിഞ്ഞ ആഴ്ച വീട്ടിലേക്ക് കയറിയ വൈൽഡ് കാർഡുകളാണ്. പുതിയ ആറുപേർ കൂടി ഹൗസിലേക്ക് കയറിയശേഷം മത്സരം കൂടുതൽ ആവേശം നിറഞ്ഞതായി മാറി. ഒരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങളാണ് വീട്ടിൽ ഉണ്ടാകുന്നത്. അവയിൽ ചിലത് ആളിപ്പടരും മറ്റ് ചിലത് അധികം ചർച്ച ചെയ്യപ്പെടാതെ അവസാനിക്കും. ഹൗസിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങളും പുറമെ നിന്ന് നോക്കുന്നവർക്ക് വളരെ വിചിത്രമായതാണ്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ജിന്റോ ചെയ്തൊരു പ്രവൃത്തി ഹൗസിൽ വലിയ രീതിയിൽ ചർച്ചയാവുകയും പുറത്ത് വൈറലാവുകയും ചെയ്തിരുന്നു. അത് മറ്റൊന്നുമല്ല സി​ഗരറ്റ് വലിച്ചുകൊണ്ട് ജിന്റോ സൂര്യനമസ്കാരം ചെയ്തുവെന്നതാണ് വലിയ രീതിയിൽ‌ ചർച്ചയായത്.

Jinto

ഹൗസിൽ സി​ഗരറ്റ് നിരന്തരമായി ഉപയോ​​ഗിക്കുന്ന രണ്ടുപേർ ജിന്റോയും ജാൻമണിയുമാണ്. അത്തരത്തിൽ ഇരുവരും സ്മോക്കിങ് ഏരിയയിൽ എത്തി സി​ഗരറ്റ് കത്തിച്ച് വലിക്കാൻ ആരംഭിച്ചു. ജാൻമണി കത്തിച്ച സി​ഗരറ്റ് വലിച്ചപ്പോൾ ജിന്റോ അത് കയ്യിൽ പിടിച്ച് കൈകൂപ്പി നിന്ന് സൂര്യനമസ്കാരം ചെയ്തു. അതിനുശേഷമാണ് വലിക്കാൻ ആരംഭിച്ചത്. ഇത് ​ദൂരെ മാറിയിരിക്കുകയായിരുന്ന അർജുനും ശ്രീതുവും കാണുന്നുണ്ടായിരുന്നു.

ഇങ്ങനെയാണോ സൂര്യ നമസ്കാരം ചെയ്യുന്നതെന്ന് ഇരുവരും ജിന്റോയോട് ചോദിക്കുകയും ചെയ്തിരുന്നു. ശേഷം അവിടേക്ക് എത്തിയ നോറയും സി​ഗരറ്റ് കത്തിച്ച് പിടിച്ച് സൂര്യ നമസ്കാരം ചെയ്തതിനും സി​ഗരറ്റ് വലിക്കുന്നതിന്റെ പേരിൽ മറ്റ് ജോലികൾ ചെയ്യാതിരിക്കുന്നതിനും ജിന്റോയെ വിമർശിച്ചിരുന്നു.

ചായയുമായി സ്മോക്കിങ് ഏരിയയിൽ എത്തിയാണ് ജിന്റോ സി​ഗരറ്റ് വലിച്ചത്. ഇപ്പോഴിതാ വിഷു സ്പെഷ്യൽ എപ്പിസോഡിനിടെ ഇക്കാര്യം മോഹൻലാൽ ജിന്റോയോട് ചോദിച്ചു. സൂര്യ നമസ്കാരം എല്ലാ ദിവസവും ചെയ്യാറുണ്ടോയെന്നാണ് മോഹൻലാൽ ജിന്റോയോട് ആദ്യം ചോദിച്ചത്. അതിന് അതെ എന്നായിരുന്നു ജിന്റോയുടെ മറുപടി. സി​ഗരറ്റ് വെച്ചിട്ടാണോ സൂര്യ നമസ്കാരം ചെയ്യുന്നത് എന്നാണ് മോഹൻലാൽ പിന്നീട് ചോദിച്ചത്. അതിന് ജിന്റോ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... പൊതുവെ ചന്ദനത്തിരി വെച്ചാണ് ഞാൻ സൂര്യ നമസ്ക്കാരം ചെയ്യാറ്.

പണ്ട് മുതൽ ഞാൻ അങ്ങനെയാണ് ചെയ്യാറ്. ഹൗസിൽ വന്നപ്പോൾ ചന്ദനതിരിയൊന്നും കിട്ടാനുള്ള ഓപ്ഷൻ ഇല്ല. അതുകൊണ്ടാണ് സി​ഗരറ്റ് കത്തിച്ച് പിടിച്ച് ചെയ്തത്. വേറൊരു തീനാളം കിട്ടാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ബി​ഗ് ബോസിൽ വന്ന അന്ന് മുതൽ സി​ഗറ്റ് വെച്ച് സൂര്യ നമസ്കാരം ചെയ്യാറുണ്ട്.

Jinto

ഇനി ഞാൻ ചെയ്യില്ല ലാലേട്ടാ... എന്നാണ് ജിന്റോ പറഞ്ഞത്. ബോഡി ബിൽഡറും ഒരുപാട് ആളുകളെ പഠിപ്പിക്കുന്നതുമായ ഒരാൾ സി​ഗരറ്റും കയ്യിൽ പിടിച്ച് സൂര്യ നമസ്കാരം ചെയ്യുന്നത് ആളുകൾക്ക് നന്നായി തോന്നുമോ എന്നാണ് പിന്നീട് മോഹൻലാൽ ജിന്റോയോട് ചോദിച്ചത്. ബോഡി ബിൽഡിങിന് സി​ഗരറ്റ് അത്യാവശ്യമാണോയെന്നും മോഹൻലാൽ ചോദിച്ചു. ഞാൻ സി​ഗരറ്റ് വലിക്കാൻ തുടങ്ങിയിട്ട് ആറുമാസമെ ആയുള്ളു. ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ‌ നിർത്തും.

ഭയങ്കര സ്ട്രസ്സാണ് ഹൗസിൽ. അതുകൊണ്ടാണ് സി​ഗരറ്റ് വലിക്കുന്നതെന്നാണ് ജിന്റോ പറഞ്ഞത്. എന്തായാലും ഇനി മുതൽ‌ സി​ഗരറ്റിനും റേഷൻ ഏർപ്പെടുത്താൻ പോവുകയാണെന്ന് പിന്നീട് മോഹൻലാൽ അറിയിച്ചു. സി​ഗരറ്റ് വലിക്കാൻ വേണ്ടയില്ല ഹൗസിലേക്ക് വിട്ടേക്കുന്നതെന്നും സി​ഗരറ്റ് വലിക്കുന്നത് സൂര്യ നമസ്കാരമായി മാറ്റിയത് നല്ല രീതിയല്ലെന്നും മോഹൻലാൽ ജിന്റോയോടും ജാൻമണിയോടുമായി പറഞ്ഞു.

ജിന്റോയും ജാൻമണിയും അളവിൽ അധികമായി സി​ഗരറ്റ് വലിക്കുന്നതായും മോഹൻലാൽ പറഞ്ഞു. ജാൻമണിയോട് പുകവലിയെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ ദിവസവും നിരവധി സി​ഗരറ്റ് വലിക്കുന്നയാളാണ് താനെന്നാണ് ജാൻമണി പറഞ്ഞത്. എന്തായാലും ഇനി ഹൗസിൽ സി​ഗരറ്റ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ജിന്റോയോടും ജാൻമണിയോടും മോഹൻലാൽ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X