'അർമാൻ മാലിക്കിന്റെ രണ്ടാം വിവാഹം നിയമവിരുദ്ധം, ബഹുഭാര്യത്വം ഹിന്ദു വിവാഹ നിയമത്തിൽ അനുവദനീയമല്ല'
അടുത്തിടെയാണ് ഹിന്ദിയില്‍ ബിഗ് ബോസ് ഒടിടി 3 ആരംഭിച്ചത്. മൊത്തം 16 പേരാണ് ബിഗ് ബോസ് ഒടിടിയില്‍ ഇത്തവണ മത്സരിക്കാന്‍ എത്തിയത്. അക്കൂട്ടത്തിൽ ആരാധകരിൽ ഏറ്റവും കൗതുകമുണർത്തിയത് അർമാൻ മാലിക്കെന്ന യുട്യൂബർ തന്റെ രണ്ട് ഭാര്യമാരുമായി മത്സരിക്കാൻ എത്തിയതാണ്. ഹൈദരാബാദില്‍ നിന്നുള്ള യുട്യൂബറാണ് അര്‍മാൻ മാലിക്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അര്‍മാൻ മാലിക്കിന് ഉള്ളത്. ഇദ്ദേഹത്തിന് പായല്‍, കൃതിക എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. ഒരു കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും മൂന്ന് പേരും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്.
അടുത്തിടെ അർമാന്റെ ഭാര്യ പായൽ ബിഗ് ബോസ് ഷോയിൽ നിന്നും എലിമിനേറ്റായി. രണ്ടാം ഭാര്യ കൃതികയും അർമാനും ഷോയിൽ ഇപ്പോഴുമുണ്ട്. അർമാന്റെ ബഹുഭാര്യത്വം ബിബി പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥിയും അഭിഭാഷകയുമായ സന റയീസ് ഖാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഇന്ത്യൻ എക്‌സ്പ്രസിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അർമാൻ മാലിക്കിന്റെ രണ്ടാം വിവാഹം നിയമവിരുദ്ധമാണെന്നാണ് സന റയീസ് ഖാൻ പറഞ്ഞത്. ഇന്ത്യയിൽ 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഹിന്ദുവായ ഒരു പുരുഷന് നിയമപരമായി ഒരു സമയം ഒരു ഭാര്യ മാത്രമെ ഉണ്ടാകൂ. ഹിന്ദു വ്യക്തികൾക്ക് ബഹുഭാര്യത്വം നിയമത്തിൽ അനുവദനീയമല്ല.
അതിനാൽ രണ്ടാം വിവാഹം നിയമവിരുദ്ധവും ഇന്ത്യൻ നിയമപ്രകാരം അംഗീകരിക്കപ്പെടാത്തതുമായി കണക്കാക്കും. ഒരു റിയാലിറ്റി ഷോയിൽ രണ്ട് ഭാര്യമാരുള്ള ഹിന്ദുവായ ഒരു ഭർത്താവിൻ്റെ സാന്നിധ്യം ഹിന്ദു നിയമപ്രകാരം ബഹുഭാര്യത്വത്തിൻ്റെ നിയമസാധുതയെക്കുറിച്ച് ആശയക്കുഴപ്പം ആളുകളിൽ സൃഷ്ടിക്കും. കാരണം ഇന്ത്യയിൽ ബഹുഭാര്യത്വം ഹിന്ദുക്കൾക്ക് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ഇത് ഹിന്ദുമതത്തിലെ വിവാഹങ്ങളെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് കാഴ്ചക്കാർക്കിടയിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാം. വിവാഹത്തെ സംബന്ധിച്ച ഹിന്ദു ആചാരങ്ങളേയും വിശ്വാസങ്ങളേയും ഇത് ബാധിക്കും എന്നാണ് സന റയീസ് ഖാൻ പറഞ്ഞത്. അതേസമയം തൻ്റെ ഭർത്താവ് അർമാൻ മാലിക്കിൻ്റെ കൃതികയുമായുള്ള രണ്ടാം വിവാഹം നിയമവിരുദ്ധമാണെന്ന് ആദ്യ ഭാര്യ പായൽ അടുത്തിടെ ഒരു വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
കൃതികയുടേയും അർമാൻ ജിയുടേയും വിവാഹം നിയമപരമല്ല. എന്നിരുന്നാലും എനിക്കറിയാവുന്നത് അനുസരിച്ച് ആദ്യ ഭാര്യക്ക് ഭർത്താവ് വീണ്ടും വിവാഹം കഴിക്കുന്നതിൽ പ്രശ്‌നമില്ലെങ്കിൽ അതൊരു പ്രശ്‌നമല്ലെന്നാണ് പായൽ വീഡിയോയിൽ പറഞ്ഞത്. അതേസമയം അര്‍മാനും ഭാര്യമാരും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചര്‍ച്ചയാണ്. മാലിക്കിന് പിന്തുണയുമായി ഉർഫി ജാവേദ് അടുത്തിടെ രംഗത്തെത്തിയിരുന്നു.

ഉര്‍ഫി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ അർമാന്‍റെയും ഭാര്യമാരുടെയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. മൂവരും ഒരുമിച്ച് സന്തുഷ്ടരാണെങ്കിൽ അവരുടെ ബന്ധത്തെ ആരും ചോദ്യം ചെയ്യരുതെന്ന് കുറിച്ച് അവര്‍ക്ക് ഉർഫി പിന്തുണയും നല്‍കി. എന്നാൽ ടെലിവിഷൻ നടി ദേവോലീന ഭട്ടാചാരി ബിഗ് ബോസ് നിര്‍മ്മാതക്കളെ തന്നെ ഇവരെ ഇത്തരം ഒരു ഷോയിലേക്ക് ക്ഷണിച്ചതിന് വിമര്‍ശിച്ച് എത്തിയിരുന്നു.
ഇത് വിനോദമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇത് വിനോദമല്ല... വൃത്തികേടാണ്. ഇത് നിസാരമായി എടുക്കരുത്. കാരണം ഇത് ഒരു റീൽ അല്ല യഥാർത്ഥമാണ്. അത് കേൾക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു എന്നാണ് ബിഗ് ബോസ് ടീമിനെ വിമർശിച്ച് ദേവോലീന ഭട്ടാചാരി കുറിച്ചത്.


Click it and Unblock the Notifications