For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ പ്രതിഫലം ആഴ്ചയില്‍ ലക്ഷങ്ങള്‍, എറ്റവും കൂടുതല്‍ വാങ്ങുന്നത് ഈ താരം

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. മറ്റ് ഭാഷകളില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയത്. മൂന്ന് സീസണുകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. ബിഗ് ബോസ് മൂന്നാം സീസണിലേക്ക് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു. ബിഗ് ബോസ് 3 അവസാനിച്ചതിന് പിന്നാലെയാണ് ഹിന്ദിയില്‍ ബിഗ് ബോസിന്‌റെ പുതിയ പതിപ്പ് ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് ഒടിടി എന്ന് പേരിട്ട ഷോ വൂട്ട് പ്ലാറ്റ്‌ഫോമിലാണ് സ്ട്രീം ചെയ്യുന്നത്.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  സല്‍മാന്‍ ഖാന് പകരം ഇത്തവണ പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ ബിഗ് ബോസില്‍ അവതാരകനായി എത്തുന്നു. 13 മല്‍സരാര്‍ത്ഥികളുമായി ആഗസ്റ്റ് ഏട്ടിനാണ് ബിഗ് ബോസ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് ആഴ്ചകള്‍ സ്ട്രീം ചെയ്യുന്ന പരിപാടിയില്‍ ഇത്തവണയും വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികളാണ് മല്‍സരിക്കുന്നത്.

  ശില്‍പ്പ ഷെട്ടിയുടെ സഹോദരിയും നടിയുമായ ഷമിത ഷെട്ടി ഉള്‍പ്പെടെയുളളവര്‍ ബിഗ് ബോസ് ഒടിടിയില്‍ എത്തുന്നുണ്ട്. അതേസമയം ബിഗ് ബോസ് ഒടിടി മല്‍സരാര്‍ത്ഥികള്‍ ആഴ്ചയില്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്. ഋതിമ പണ്ഡിറ്റ്, ഷമിത ഷെട്ടി, ഉര്‍ഫി ജാവേദ്, സീഷാന്‍ ഖാന്‍, ദിവ്യ അഗര്‍വാള്‍, നേഹ ഭാസിന്‍, മിലിന്ദ് ഗാബ, അക്ഷര സിംഗ്, കരണ്‍ നാഥ്, മുസ്‌കാന്‍ ജാട്ടാന, നിഷാന്ത് ഭട്ട്, രാകേഷ് ഭാപട്. പ്രതീക് സെഹജ്പാല്‍, തുടങ്ങിയവരാണ് ബിഗ് ബോസ് ഒടിടിയിലെ മല്‍സരാര്‍ത്ഥികള്‍.

  ദിവ്യ അഗര്‍വാളും പ്രതീക് സെഹജ്പാലും തമ്മിലുളള വഴക്കിലൂടെയാണ് ബിഗ് ബോസ് ഒടിടി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നാലെ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ഷോയില്‍ അരങ്ങേറി. ഷമിതാ ഷെട്ടിയുടെ വയസിനെ കുറിച്ചുളള ചര്‍ച്ചകളും ഷോയില്‍ നടന്നു. ഷമിതയെ ആന്റി എന്ന് വിളിച്ചും തന്‌റെ അമ്മയുടെ പ്രായമുണ്ടെന്നും പറഞ്ഞ് അക്ഷര സിംഗാണ് കളിയാക്കിയത്. ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  ആഗസ്റ്റ് 15നാണ് ബിഗ് ബോസ് ഒടിടി തുടങ്ങി ഒരാഴ്ച ആവുന്നത്. ആദ്യ എവിക്ഷനിലേക്കുളള മല്‍സരാര്‍ത്ഥികളുടെ നോമിനേഷന്‍ നടന്നുകഴിഞ്ഞു. ഉര്‍ഫി ജാവേദ്, ഷമിത ഷെട്ടി, രാകേഷ് ഭാപട്, നിഷാന്ത്, മുസ്‌കാന്‍ ജാതന
  തുടങ്ങിയവരാണ് എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. അതേസമയം പ്രശസ്ത ടിവി താരം ഋതിമ പണ്ഡിറ്റ് ആണ് ഈ സീസണില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ആഴ്ചയില്‍ അഞ്ച് ലക്ഷമാണ് ഋതിമയുടെ പ്രതിഫലം.

  അഭിനയം വിടാം എന്ന് തീരുമാനിച്ച സമയം, തിരിച്ചുകൊണ്ടുവന്നത് അദ്ദേഹം, തുറന്നുപറഞ്ഞ് മാളവിക

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ശില്‍പ്പ ഷെട്ടിയുടെ സഹോദരിയും നടിയുമായ ഷമിതയുടെ പ്രതിഫലം ആഴ്ചയില്‍ 3.75 ലക്ഷമാണ്. നടി ഉര്‍ഫി ജാവേദ്-2.75 ലക്ഷം, സീഷാന്‍ ഖാന്‍-രണ്ടര ലക്ഷം, മോഡലും നടിയുമായ ദിവ്യ അഗര്‍വാള്‍-രണ്ട് ലക്ഷം, പഞ്ചാബി ഫോക്ക് ഗായിക നേഹ ഭാസിന്‍-രണ്ട് ലക്ഷം, പഞ്ചാബി സിംഗര്‍ മിലിന്ദ് ഗാബ-1.75 ലക്ഷം, ഭോജ്പുരി നടി അക്ഷര സിംഗ്-1.75 ലക്ഷം, ബോളിവുഡ് താരം കരണ്‍ നാഥ്-1.5ലക്ഷം, മുസ്‌കാന്‍ ജാതന-1.5 ലക്ഷം, കൊറിയോഗ്രാഫര്‍ നിഷാന്ത് ഭട്ട്-1.2ലക്ഷം, നടന്‍ രാകേഷ് ഭപട്-1.2 ലക്ഷം, ടിവി താരം പ്രതീക് സെഹജ്പാല്‍ ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രതിഫലം.

  സംവിധായകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ പറയുന്ന കാര്യങ്ങള്‍ നമുക്കും പ്രചോദനമാവും, മനസുതുറന്ന് സന്തോഷ് രാമന്‍

  Read more about: bigg boss karan johar ott
  English summary
  Bigg Boss OTT Contestants Weekly Remuneration Will Blow Your Mind, Ridhima Pandit The Highest Paid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X