For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഒടിടിയിലെ അപകടകാരിയായ മല്‍സരാര്‍ത്ഥി, ആരെന്ന് പറഞ്ഞ് ഉര്‍ഫി ജാവേദ്

  |

  കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഒടിടി കഴിഞ്ഞ ഒരാഴ്ചയിലധികമായി വാര്‍ത്തകളില്‍ നിറയുകയാണ്. മലയാളത്തില്‍ ബിഗ് ബോസ് മൂന്നാം സീസണ്‍ അവസാനിച്ച ശേഷമാണ് ഷോയുടെ ഹിന്ദി പതിപ്പ് ആരംഭിച്ചത്. ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ടിലൂടെയാണ് ബിഗ് ബോസ് സ്ട്രീം ചെയ്യുന്നത്. ആറ് ആഴ്ചകള്‍ മാത്രമുളള ഷോയില്‍ പതിമൂന്ന് മല്‍സരാര്‍ത്ഥികള്‍ മല്‍സരിക്കുന്നു. ഓഗസ്റ്റ് ഏട്ടിന് ആരംഭിച്ച ബിഗ് ബോസ് ഒടിടി ആദ്യ ദിനം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എലിമിനേഷനും ആദ്യത്തെ ആഴ്ചയില്‍ ബിഗ് ബോസ് ഹൗസില്‍ നടന്നു.

  പാര്‍വ്വതിയുടെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  നടി ഉര്‍ഫി ജാവേദ് ആണ് നിന്ന് ബിഗ് ബോസ് ഒടിടിയില്‍ നിന്ന് പുറത്തായത്. വോട്ടുകള്‍ കുറഞ്ഞതാണ് താരത്തിന് തിരിച്ചടിയായത്. ടിവി താരമായി ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിക്ക് പുറമെ ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി, പ്രതീക് സെഹജ്പാല്‍, ദിവ്യ അഗര്‍വാള്‍, അക്ഷര സിംഗ്, രാകേഷ് ഭപട്, കരണ്‍ നാഥ്,. മിലിന്ദ് ഗാബ, സീഷാന്‍ ഖാന്‍, റിതിമ പണ്ഡിറ്റ്, നേഹ ഭാസിന്‍, നിഷാന്ത് ഭട്ട്, മുസെ ജട്ടാന തുടങ്ങിയവരാണ് ഇത്തവണ മല്‍സരിക്കുന്നത്.

  ഷോ തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ നിരവധി വഴക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ തമ്മിലുണ്ടായത്. തുടക്കത്തില്‍ തന്നെ സഹമല്‍സരാര്‍ത്ഥികളെ തളര്‍ത്തുക എന്ന രീതിയാണ് പലരും ബിഗ് ബോസ് ഒടിടിയില്‍ നടപ്പിലാക്കുന്നത്. അതേസമയം ബിഗ് ബോസ് അനുഭവം പങ്കുവെച്ച് ഉര്‍ഫി ജാവേദ് എത്തിയിരുന്നു. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തവണ എറ്റവും അപകടകാരിയായ മല്‍സരാര്‍ത്ഥി ആരാണെന്ന് പറഞ്ഞിരിക്കുകയാണ് നടി.

  പാവമാണെന്ന് നടിച്ച് എന്നാല്‍ സമര്‍ത്ഥമായി ഗെയിം കളിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് നേഹ ഭാസിന്‌റെ പേരാണ് ഉര്‍ഫി ജാവേദ് പറഞ്ഞത്. ഷോയില്‍ നിന്ന് പുറത്തായ ശേഷം അവള്‍ എന്നെകുറിച്ച് എന്തൊക്കെയാണ് പറയുന്നത് എന്ന് ഞാന്‍ കണ്ടു. പക്ഷെ ഞാന്‍ വീട്ടിനുളളിലുളള സമയത്ത് അവള്‍ വളരെ സ്വീറ്റായിട്ടുളള ഒരാളായിരുന്നു. എന്‌റെ പിറകില്‍ നിന്ന് എനിക്കെതിരെ കളിക്കുന്ന ആളുകളെ എനിക്ക് മനസിലാകുന്നില്ല, നടി പറഞ്ഞു.

  മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

  മറ്റ് മല്‍സരാര്‍ത്ഥികള്‍ നേഹയെ സൂക്ഷിക്കണമോ എന്ന ചോദ്യത്തിന് അതെ എന്നും താരം മറുപടി നല്‍കി. സീഷാന്‍ ഖാന്‍ എന്ന മല്‍സരാര്‍ത്ഥിയെ കുറിച്ചും ഉര്‍ഫി ജാവേദ് തുറന്നുപറഞ്ഞു. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ അയാള്‍ അര്‍ഹനല്ലെന്നും അദ്ദേഹത്തിന് മൂല്യങ്ങളില്ലെന്നും ആണ് നടി പറഞ്ഞത്. അതേസമയം ബിഗ് ബോസ് ഒടിടിയില്‍ നിഷാന്ത് ഭട്ട് കൂടുതല്‍ നാളുകള്‍ ഉണ്ടാകുമെന്നും ഉര്‍ഫി പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ പ്രവേശിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുറത്താക്കപ്പെട്ടതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറഞ്ഞു.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  പുറത്താക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതിനാല്‍ ബാഗുകള്‍ പോലും പായ്ക്ക് ചെയ്തിരുന്നില്ല. ഇത് എനിക്ക് മോശമായി തോന്നുന്നു. ഒരാഴ്ചയാണ് നിന്നത്? അവസാനം വരെ നില്‍ക്കാന്‍ അര്‍ഹയാണെന്ന് ഞാന്‍ കരുതുന്നു, അഭിമുഖത്തില്‍ ഉര്‍ഫി ജാവേദ് വ്യക്തമാക്കി. അതേസമയം ഉര്‍ഫി പുറത്തായ ശേഷം ഷെഹനാസ്, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചിരുന്നു.

  കാത്തിരുന്ന പ്രഖ്യാപനം; പൃഥ്വിരാജ്-വേണു ചിത്രം 'കാപ്പ', മോഷന്‍ പോസ്റ്ററുമായി ബിഗ് 'എം'സ്

  Read more about: bigg boss ott
  English summary
  bigg boss ott; evicted contestant Urfi javed reveals the most dangerous person in bb house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X