For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ സ്വയം വിജയിയായി പ്രഖ്യാപിച്ച് മല്‍സരാര്‍ത്ഥി, കരണ്‍ ജോഹറിന്‌റെ മറുപടി വൈറല്‍

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് എല്ലാം ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഹിന്ദിയില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 2006ലാണ് ബിഗ് ബോസിന്‌റെ ആദ്യ സീസണ്‍ ഹിന്ദിയില്‍ വന്നത്. പിന്നീട് പതിനാല് സീസണുകള്‍ ഇതുവരെ ബിഗ് ബോസിന്‌റെതായി സംപ്രേക്ഷണം ചെയ്തു. നിലവില്‍ ബിഗ് ബോസ് ഒടിടിയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോ ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏട്ടിനാണ് സംപ്രേക്ഷണം ആരംഭിച്ചത്. 13 മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

  divyaagarwal-karanjohar

  ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി ഉള്‍പ്പെടെയുളളവര്‍ ബിഗ് ബോസ് ഒടിടിയില്‍ പങ്കെടുക്കുന്നുണ്ട്. മിലിന്ദ് ഗാബ, അക്ഷര സിംഗ്, കരണ്‍ നാഥ്, മുസ്‌കാന്‍ ജാട്ടാന, സീഷാന്‍ ഖാന്‍, ദിവ്യ അഗര്‍വാള്‍, നിഷാന്ത് ഭട്ട്, ഋതിമ പണ്ഡിറ്റ്, ഷമിത ഷെട്ടി, ഉര്‍ഫി ജാവേദ്, നേഹ ഭാസിന്‍, രാകേഷ് ഭാപട്, പ്രതീക് സെഹജ്പാല്‍ തുടങ്ങിയവരാണ് ബിഗ് ബോസ് ഒടിടിയിലെ മല്‍സരാര്‍ത്ഥികള്‍. ആദ്യ എവിക്ഷനില്‍ ഉര്‍ഫി ജാവേദ് ഷോയില്‍ നിന്ന് പുറത്തായിരുന്നു. അതേസമയം ബിഗ് ബോസ് ഒടിടിയിലെ ശ്രദ്ധേയ താരങ്ങളില്‍ ഒരാളാണ് ദിവ്യ അഗര്‍വാള്‍.

  ഷോ തുടങ്ങിയ സമയം മുതല്‍ വാര്‍ത്തകളില്‍ നിറയുന്നുണ്ട് താരം. ബിഗ് ബോസ് ഒടിടിയിലെ ഒരു ടാസ്‌ക്കിനിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വൂട്ട് ആപ്പിന്‌റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‌റെ വീഡിയോ വന്നത്. കരണ്‍ ജോഹര്‍ വന്ന എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് 'ഗലത്ത് ഫെഹ്മി കേ ഖുബാരെ' എന്ന ടാസ്‌ക്ക് നല്‍കിയിരുന്നു. ടാസ്‌ക്കിനിടെ ഞാന്‍ ഈ ഷോയുടെ വിന്നറാവും എന്ന് ദിവ്യ അഗര്‍വാള്‍ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് കരണ്‍ ജോഹര്‍ നല്‍കിയ മറുപടിയും വൈറലായി മാറി.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  ടാസ്‌ക്കില്‍ ഓരോ മല്‍സരാര്‍ത്ഥിക്കും കൂട്ടത്തില്‍ നിന്നുളള ഒരാളുടെ തലയില്‍ വെച്ച ബലൂണ്‍ പൊട്ടിക്കാം. ബലൂണ്‍ പൊട്ടിച്ച ശേഷം ആ ആള്‍ക്ക്‌
  ഷോയില്‍ ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന തെറ്റിദ്ധാരണയെ കുറിച്ച് ഓരോ മല്‍സരാര്‍ത്ഥിയും സംസാരിക്കണം എന്നതാണ് ടാസ്‌ക്ക്. ദിവ്യ അഗര്‍വാള്‍ സഹമല്‍സരാര്‍ത്ഥിയായ പ്രതീക് സെഹജ്പാലിന്‌റെ തലയില്‍ വെച്ച ബലൂണാണ് പൊട്ടിച്ചത്. പ്രതീക് ഹൗസിനുളളില്‍ ചെയ്തുകൂട്ടുന്നത് ആരും കാണുന്നില്ലെന്ന് ആണ് പുളളി വിശ്വസിക്കുന്നത് എന്ന് ദിവ്യ പറഞ്ഞു. ഇതിന് നിങ്ങളുടെ ഉദ്ദേശങ്ങളും ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു എന്നാണ് പ്രതീക് സെഹജ്പാല്‍ മറുപടി കൊടുത്തത്.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായപ്പോള്‍ 'എനിക്ക് വേണ്ടതെല്ലാം എന്‌റെ മുഖത്ത് പ്രകടമാവാറുണ്ടെന്ന്' ദിവ്യ പറഞ്ഞു. കുറഞ്ഞത് ഞാന്‍ അത് സ്വീകരിക്കുന്നു. ദിവ്യയ്ക്ക് മറുപടിയായി ഇല്ല നിങ്ങള്‍ അങ്ങനെ ചെയ്തില്ല എന്ന് പ്രതീക് പറഞ്ഞു. മറ്റുളളവര്‍ ദിവ്യയ്ക്ക് കൈയ്യടിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഈ ഷോയില്‍ വിജയിക്കുമ്പോള്‍ നിങ്ങളും കൈയ്യടിക്കും എന്ന് താരം പ്രതീകിനോട് പറഞ്ഞു. ഇത് കേട്ട് കരണ്‍ ജോഹറിന്‌റെ മറുപടിയും വന്നു.

  'നിങ്ങള്‍ ആദ്യമേ തന്നെ ഷോയുടെ റിസള്‍ട്ടുകള്‍ അറിഞ്ഞോ, ഒകെ, അപ്പോ ദിവ്യ താനാണ് വിന്നറെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്നു എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. അതേസമയം വൂട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി ആറ് ആഴ്ചകളാണ് ഉണ്ടാവുക. ബിഗ് ബോസ് ഒടിടിയ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന പതിനഞ്ചാം പതിപ്പ് സെപ്റ്റംബറില്‍ കളേഴ്‌സ് ടിവിയില്‍ ആരംഭിക്കും.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്

  Read more about: bigg boss ott karan johar
  English summary
  bigg boss ott; karan johar's reaction after contestant divya agarwal declares herself show winner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X