പൂജ കൃഷ്ണ ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ​ഗബ്രി പവർ ടീമിൽ!

ബി​​ഗ് ബോസ് മലയാളം സീസൺ ആറ് ഏഴാം ആഴ്ചയിലേക്ക് കടന്നു. ഹൗസിൽ ഇപ്പോൾ പതിനെട്ട് പേരാണ് അവശേഷിക്കുന്നത്. അവരിൽ നിന്നും ഒരാൾ കൂടി പുറത്തായി എന്നുള്ള റിപ്പോർ‌ട്ടുകളാണ് ഇപ്പോൾ വരുന്നത്. ഹൗസിൽ നിന്നും പുറത്തേക്ക് പോയത് മറ്റാരുമല്ല വൈൽഡ് കാർ‌ഡായി രണ്ടാഴ്ച മുമ്പ് ഹൗസിലേക്ക് എത്തിയ മത്സരാർത്ഥി പൂജ കൃഷ്ണയാണ്.

ആരോ​ഗ്യപരമായ അവശതകൾ കാരണമാണ് പൂജ പുറത്തായതെന്നാണ് റിപ്പോർട്ടുകൾ. ഡിസ്ക്കിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൂജ കൃഷ്ണ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിക്കാതെ കരയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ​ഗുരുതരമായ ആരോ​ഗ്യപ്രശ്നമായതിനാൽ പൂജയെ ഹൗസിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി.

Pooja Krishna

പൂർണ വിശ്രമം എടുക്കാൻ നിർദേശിച്ചുവെന്നാണ് മുൻ‌ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്. ഹൗസിലേക്ക് പുതുതായി കയറിയ ആറ് വൈൽ‌ഡ് കാർഡുകളിൽ ഏറ്റവും നന്നായി പെർഫോം ചെയ്തിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു പൂജ കൃഷ്ണ. ​മൈന്റ് ​ഗെയിമിൽ മാത്രമല്ല ഫിസിക്കൽ ​ഗെയിമിലും മികച്ച പ്രകടനം പൂജ കാഴ്ചവെക്കാറുണ്ട്.

ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു പൂജ കൃഷ്ണ. കഴിഞ്ഞ ആഴ്ചയിലെ പവർ ടീം അം​ഗമായിരുന്നു പൂജ. ഈ ആഴ്ചയിലും ​ഗെയിം നല്ലരീതിയിൽ കളിച്ചതിനാൽ പൂജയുടെ പവർ ടീം തന്നെയാണ് ഈ ആഴ്ചയും വീട് ഭരിക്കാൻ പോകുന്നത്.

എന്നാൽ ഡിസ്ക്കിന് പ്രശ്നങ്ങൾ വന്നതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പൂജ. കഴിഞ്ഞ ദിവസം നടന്ന വീക്കെന്റ് എപ്പിസോഡിലെ ഒരു ടാസ്ക്കിൽ നല്ല ഫിസിക്കൽ സ്ട്രങ്ത്ത് ആവശ്യമായിരുന്നു. ആ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്തതോടെയാണ് പൂജയ്ക്ക് ഡിസ്ക്ക് വേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നീട് അത് വർധിക്കുകയും കട്ടിലിൽ നിന്നും അനങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു.

ബി​ഗ് ബോസ് ടീം സ്ട്രെക്ചറുമായി വന്നാണ് റൂമിൽ നിന്നും പൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാഴ്ചയോളം പൂജയ്ക്ക് വിശ്രമം ആവശ്യമാണ്. അതുകൊണ്ട് തന്നെ താരത്തെ വീട്ടിലേക്ക് അയക്കാനാണ് സാധ്യത. തിരിച്ച് വീണ്ടും പൂജ ​ഗെയിമിലേക്ക് വരുമോയെന്നതിൽ വ്യക്തതയില്ല. അതേസമയം പൂജ പോയതോടെ പവർ ടീമിൽ ഒരാളുടെ കുറവുണ്ടായി.

Pooja Krishna

അത് പരിഹരിക്കാൻ‌ മറ്റ് മത്സരാർത്ഥികളിൽ നിന്നും ടാസ്ക്കിലൂടെ ഒരാളെ ​ഹൗസ്മേറ്റ്സ് കണ്ടെത്തിയെന്നും ടാസ്ക്കിൽ ജയിച്ച് പവർ ടീം അം​ഗമായത് ​ഗബ്രിയാണെന്നുമാണ് റിപ്പോർട്ടുകൾ. അതുപോലെ ചികിത്സയിലായിരുന്ന സിജോ ഈ ആഴ്ചയ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അസി റോക്കിയുമായി വാക്ക് തർക്കത്തിലായിരിക്കെ റോക്കി മുഖത്തിടിച്ചത് മൂലം സാരമായി സിജോയ്ക്ക് പരിക്കേറ്റിരുന്നു.

ഇതേ തുടർന്ന് ശസ്ത്രക്രിയയ്ക്ക് അടക്കം വിധേയനായ സിജോ കഴിഞ്ഞ കുറച്ച് നാളുകളായി വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ സുഖം പ്രാപിച്ച സിജോ ഹൗസിലേക്ക് തിരിച്ച് എത്താൻ പോവുകയാണ്. സിജോ തിരിച്ച് വരുമ്പോൾ കളികൾ വീണ്ടും മാറി മറിയും. ഇനി എന്തൊക്കെയാണ് ഹൗസിൽ നടക്കാൻ പോകുന്നതെന്ന് അറിയാൻ പ്രേക്ഷകും ആകാംഷയിലാണ്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർത്ഥികളിൽ ഒരാളാണ് സിജോ. താരം തിരിച്ചുവന്ന് പൂർവാധികം ശക്തിയോടെ മത്സരിക്കുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരുന്നത്. ബി​ഗ് ബോസിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് സിജോയ്ക്ക് സംഭവിച്ചത് പോലൊരു ഫിസിക്കൽ അസാൾട്ട് ഒരു മത്സരാർത്ഥിക്ക് സംഭവിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X