ചായ, കട്ടൻ.... ബിഗ് ബോസ് ഹൗസിൽ മോഹൻലാലിന് ഗംഭീര സ്വീകരണം, സൽക്കരിക്കാൻ മത്സരിച്ച് അംഗങ്ങൾ

മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ് ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. ഷോ ആരംഭിച്ച ദിവസമായിരുന്നു മോഹൻലാൽ ആദ്യമായി ബിഗ് ബോസ് ഹൗസിൽ എത്തിയത്. താരത്തിലൂടെയാണ് ബിഗ് ബോസ് ഹൗസ് പ്രേക്ഷകർ ആദ്യമായി കണ്ടതും മനസിലാക്കിയതും.സാധരണഗതിയിൽ അവസാന ദിനമായ നൂറാം ദിവസമായിരിക്കും ലാലേട്ടൻ വീട് സന്ദർശിക്കുക. എന്നാൽ പതിവിൽ വിപരീതമായി 76ാം ദിവസം താരം ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുകയാണ്. ഷോ അതിന്റെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുത്ത് കൊണ്ട് ഇരിക്കവെയാണ് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി

മത്സരാർഥികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു മോഹൻലാൽ വീട്ടിലേയ്ക്ക് എത്തിയത്. ചുവപ്പ് നിറമുള്ള കുർത്തയും മുണ്ടും ധരിച്ച് കേരളീയ സ്റ്റൈലിലായിരുന്നു ലാലേട്ടന്റെ വരവ്. മത്സരാർഥികൾ എല്ലാവരും ഒരുമിച്ചെത്തിയാണ് മോഹൻലാലിന് സ്വീകരിച്ചത്. മോഹൻലാലിന്റ അപ്രതീക്ഷിത സന്ദർശനത്തെ കുറിച്ച് ചോദിച്ച മത്സരാർഥികളോട് നിങ്ങളെയൊക്കെ നേരിട്ട് കാണാൻ വേണ്ടിയാണ് താൻ എത്തിയതെന്നാണ് മോഹൻലാൽ പറഞ്ഞത്. തുടർന്ന് അംഗങ്ങൾക്കൊപ്പം വീട് കാണുവാനായി പോകുകയായിരുന്നു.

 അംഗങ്ങളുടെ ഗംഭീര സ്വീകരണം

എല്ലാവരും ചേർന്ന് ഗംഭീര സ്വീകരണമാണ് മോഹൻലാലിന് വേണ്ടി ഒരുക്കിയത്. ആദ്യം മത്സരാർഥികളോട് സുഖാന്വേഷണം നടത്തിയ താരം പീന്നീട് വീട് ചുറ്റി കാണുകയായിരുന്നു. ഹാളിലും കിച്ചണിലുമായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദർശനം. വീട്ടിന്റെ ഓരോ കോണിനേയും കുറിച്ച ലാലേട്ടൻ തിരക്കുന്നുണ്ട്.

 ഗംഭീര സൽക്കാരം

മോഹൻലാലിനെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു മത്സരാർഥികൾ. അതിന് ഏറ്റവും മുന്നിൽ തന്നെ നിന്നത് അമൃതയും അഭിരാമിയും സാൻഡ്രയുമായിരുന്നു. ജയിലിൽ നിന്ന് മോചിതയായ അമൃതയും അഭിരാമിയും മോഹൻലാലിന് ചായ എടുക്കുന്ന തിരക്കിലായിരുന്നു. എന്നാൽ തനിയ്ക്ക് ചായ വേണ്ടെന്നു പറയുന്ന മോഹൻലാലിനോട് ലൈം, ജിഞ്ചർ ലൈം, കട്ടൻ ചായ ഇതിൽ ഏതാണ് വേണ്ടതെന്നു ഇവർ തിരക്കുന്നുണ്ട്. എന്നാൽ തനിയ്ക്ക് ഇപ്പോൾ ഒന്നും വേണ്ട , രണ്ട് സെക്കന്റ് കഴിയട്ടെ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

 അമൃതയുടെ  വക

ബെഡ് റൂമിൽ എത്തിയ മോഹൻലാൽ നിലവിലെ സ്ഥിതി കണ്ട് ഞെട്ടി നിൽക്കുകയാണ് . അമൃതയുടേയും അഭിരാമിയുടേയും കിടക്കായയിരുന്നു ആദ്യം കണ്ടത് . ഇത് പ്രതിക്ഷേധമാണെന്ന് പറയുന്നവരോട് ഇവിടെ ആരും കിടക്കുന്നില്ലേ എന്നും താരം ചോദിക്കുന്നുണ്ട്. കൂടാത വ്യത്തിയായിട്ടുള്ള ബെഡ് തിരഞ്ഞ ലാലേട്ടന് ആര്യയുടെ ബെഡ് മാത്രമാണ് കാണാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ ആര്യ ഇവിടെ കിടക്കുന്നില്ലെന്നും രഘു പറഞ്ഞു. മത്സരാർഥികൾ ബെഡ് റൂമിൽ നിൽക്കുമ്പോൾ അമൃത മാത്രം അടുക്കളിയിലായിരുന്നു. ലാലേട്ടന് കഴിക്കാനായി തണ്ണിമത്തനുമായിട്ടായിരുന്നു എത്തിയത്. അത് സ്നേഹത്തോടെ അദ്ദേഹം കഴിക്കുകയും ചെയ്യുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
 കട്ടൻ ചായ

പോയ വാരം വീട്ടിനുള്ളിൽ നടന്ന സംഭവങ്ങളെ കുറിച്ചും ടാസ്ക്കിനെ കുറിച്ചും ലാലേട്ടൻ തിരക്കി. ആര്യയുടെ നിശബ്ദയെ കുറിച്ചും ദയയുടേയും സാൻഡ്രയുടേയും കരച്ചിലിനെ കുറിച്ചും മോഹൻലാൽ ചോദിച്ചു. ശേഷം എല്ലവരും ചേർന്ന് ലിവിങ് റൂമിലേയ്ക്ക് പോകുകയായിരുന്നു. സാൻഡ്രയും അമൃതയും ചേർന്ന് മോഹൻലാലിനായി കട്ടൻ ചായ ഇട്ടു നൽകുകയായിരുന്നു. കട്ടൻ ചായ കുടിച്ചതിന് ശേഷം ഉണ്ടാക്കിയ ആളെ അഭിനന്ദിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X