റംസാന് നീതിമാന്റെ കോയിൻ കൊടുത്തത് പണിയായി, ഇതാണോ മാനവികത, അഡോണിക്ക് വിമർശനം

ബിഗ് ബോസ് 3 പത്ത് ആഴ്ചകൾ പിന്നിടുകയാണ്. നൂറ് എന്ന ദിവസം എത്താൻ ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണുള്ളത്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. എല്ലാവരുടേയും ആഗ്രഹം ഹൗസിൽ 100 ദിവസം പൂർത്തിയാക്കുക എന്നതാണ്. സൗഹൃദം മാറ്റി നിർത്തി മത്സരത്തെ നേരിടുകയാണ് ഇപ്പാൾ. മത്സരാർഥികൾ ഹൗസിനുള്ളിൽ ഉഗ്രൻ ഗെയിം കളിക്കുമ്പോൾ എല്ലാ പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. മികച്ച പിന്തുണയാണ് ഓരോ മത്സരാർഥികൾക്കും ലഭിക്കുന്നത്. മത്സരാർഥികളെ പിന്തുണയ്ക്കുന്നതിനോടൊപ്പം തന്നെ തെറ്റുകളും ഇവർ ചൂണ്ടി കാണിക്കാറുണ്ട്. ആരോഗ്യകരമായ ഫൈറ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

പുത്തൻ മേക്കോവറിൽ റായി ലക്ഷ്മി, ചിത്രം കാണാം

ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ മത്സരാർഥിയാണ് അഡോണി. മലയാളി പ്രേക്ഷകർക്ക് അഡോണി പുതുമുഖം ആണങ്കിലും വളരെ പെട്ടെന്ന് താരം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു. അഡോണിയെ പിന്തുണക്കുന്നവരെ പോലെ വിമർശകരും ഏറെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഡോണിയുടെ നിലപാടിനെ വിമർശിച്ച് കൊണ്ടുള്ള ആരാധികയുടെ കുറിപ്പാണ്. മൂന്നാം സീസണിലെ ഏറ്റവും മോശം വ്യക്തി എന്നു തന്നെ പറയേണ്ടി വരും, ഒരു മത്സരാർത്ഥി എന്നു പോലും പറയാൻ പറ്റില്ല എന്നാണ് താരത്തിനെ കുറിച്ച് പറയുന്നത്.

മികച്ച മത്സരാർഥി

പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയായിരുന്നു അഡോണി. താരത്തിന്റെ പല നിലപാടുകളും പ്രേക്ഷകരുടെ ഇടിയിൽ ചർച്ചയാകാറുണ്ട്. നല്ല പ്രതികരണങ്ങളുമായിരുന്ന തുടക്ക സമയത്ത് ലഭിച്ചിരുന്നത്. എന്നാൽ ഷോ അതിന്റെ അവസാനത്തോടെ എത്തിയപ്പോൾ അഡോണിയുടെ രീതിയും മാറുകയായിരുന്നു. ഹൗസിലുള്ള ഭൂരിഭാഗം പേരുടേയും മത്സരം നിയന്ത്രിക്കുന്നത് അഡോണിയാണെന്നുള്ള ചർച്ച നേരത്തെ തന്നെ ഹൗസിലുണ്ടായിരുന്നു. ഇത് പല മത്സരാർഥികളും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

 പ്രേക്ഷകരെ ചൊടിപ്പിച്ചത്

അഡോണിയുടെ നിലപാടുകൾ നേരത്തെ മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോ താരത്തിന്റെ നിലപാടുകൾക്ക് രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്. അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിത വീണ്ടും അഡോണിയുടെ നിലപാട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുകയാണ്. റംസാന് നീതിമാൻ കോയിൻ നൽകിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മൂന്നാം സീസണിലെ ഏറ്റവും മോശം വ്യക്തി എന്നു തന്നെ പറയേണ്ടി വരും, ഒരു മത്സരാർത്ഥി എന്നു പോലും പറയാൻ പറ്റില്ല. എന്നണ് ഒരു പ്രേക്ഷകൻ വാരാന്ത്യം എപ്പിസോഡിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്. അഡോണിയുടെ മോശം പ്ലേയെ അക്കമിട്ട് എണ്ണി പറയുകയാണ് ഇവർ. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... മൂന്നാം സീസണിലെ ഏറ്റവും മോശം വ്യക്തി എന്നു തന്നെ പറയേണ്ടി വരും, ഒരു മത്സരാർത്ഥി എന്നു പോലും പറയാൻ പറ്റില്ല.
ഋതുനു അച്ഛനില്ല, കല്യാണം കഴിഞ്ഞിട്ടില്ല, ഇല്ലേൽ എനിക്ക് പറയാൻ അറിയാത്തതുകൊണ്ടല്ല.എന്താണ് മിഷ്ടർ നിങ്ങളൊക്കെ ഇപ്പഴും കരുതുന്നത്?
ഒരു സ്ത്രീക്ക് ഇപ്പഴും ഒരു ആൺതുണ ഇല്ലാതെ നിൽക്കാൻ കഴിയില്ല എന്നാണോ?അതോ ആണുങ്ങൾ വീട്ടില്ല എങ്കിൽ ഒരു സ്ത്രീയെക്കുറിച്ചു എന്തെങ്കിലും പറഞ്ഞാൽ അത് ഏറ്റുപിടിക്കാൻ ആളുകൾ ഇന്നും ഉണ്ടാവും എന്നാണോ

ചെരുപ്പ്   എറിഞ്ഞത്

ചെരുപ്പ് എറിഞ്ഞത് മോശം പ്രവൃത്തി ആണെങ്കിലും അതിനു മാപ്പ് പറഞ്ഞതു വലിയ മനസ്സാണ്, അതുകൊണ്ടു എന്റെ നീതിമാന്റെ കോയിൻ റംസാന് ആണ്. എന്തു മാനവികതയാണ് അഡോണി ജോൺ നിങ്ങളുടെ പ്രവർത്തികളിൽ ഉള്ളത്? ഒരു പതിനായിരം വട്ടമെങ്കിലും നിങ്ങൾ ആ വീടിനകത്ത് പറഞ്ഞ വാക്കാണ് മാനവികത. ഒരാളെ അധികേഷിപ്പിച്ചു ചെരുപ്പറിഞ്ഞതാണോ മാനവികത? മാപ്പ് പറഞ്ഞു എന്നു വെച്ചു അതു സിംപിൾ ആയി കാണുന്നതാണോ മാനവികത?
പിന്നെ മാപ്പ് ഈ പറയുന്ന നിങ്ങളുടെ സുഹൃത്ത് ആരോടാണ് മാപ്പ് പറഞ്ഞത്? ഇപ്പഴും റംസാനും നിങ്ങളും ആ സായി എന്ന വ്യക്തിയെ വളരെ വളരെ തരം താഴ്ത്തിയാണ് കാണുന്നത്. നീ പുറത്തിറങ്ങിയാൽ ഒരുപാട് നിന്നെപോലെയുള്ള വിപ്ലവ സിംഹങ്ങൾ നീ ബുക്കിലും മറ്റും വായിച്ചു ഘോരം ഘോരം പ്രസംഗിക്കുന്നത് കേൾക്കാൻ ഉണ്ടാവും, പക്ഷേ നീ വെറും ____________ ആണ്.- ബിഗ് ബോസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X