എഴുന്നേറ്റാല്‍ ആദ്യം വരുന്നത് ഇങ്ങോട്ട്, ജീസസും മുരുകനുമെല്ലാമുണ്ട്, പേളിയുടേയും ശ്രീനിയുടേയും വീട്...
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളിയും ശ്രീനീഷും. ബിഗ് ബോസ് ഷോയിലൂടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതും ഇഷ്ടത്തിലാവുന്നതും. ഷോ കഴിഞ്ഞ ഉടൻ തന്നെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. പ്രേക്ഷകർ ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പേളിയും ശ്രീനീഷും. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട്. പേളിഷ് എന്നാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.
ഇപ്പോൾ പേളിയുടേയും ശ്രീനീഷിന്റേയും സോഷ്യൽ മീഡിയയിലെ താരം മകൾ നിലയാണ്. കുഞ്ഞ് ജനിച്ചതോടെ നിലയെ ചുറ്റിപ്പറ്റിയാണ് ഇവരുടെ ജീവിതം. നില ബേബിയുടെ വിശേഷങ്ങളും ചെറിയ ചുവട് വയ്പ്പും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോകൾക്ക് ലഭിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് പേളിയുടെ ഹോം ടൂർ വീഡിയോയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് വൈറലായിട്ടുണ്ട്.

അടുത്തിടെയായിരുന്നു പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് മാറിയത്. ഹോം ടൂര്‍ ചെയ്യാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും, എങ്ങനെയാണെന്നറിയില്ല ഞങ്ങള്‍ അത് ചെയ്യുകയാണെന്നും പേളി വീഡിയോയിൽ പറയുന്നു. നിങ്ങളെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് പേളി സംസാരിച്ചു തുടങ്ങയത്. .വീട്ടിലെ ഷൂ റാക് മുതലുള്ള എല്ലാ സാധനങ്ങളെല്ലാം ഇരുവരും കാണിച്ചിരുന്നു. മകളായ നിലയുടെ കളിപ്പാട്ടങ്ങളും അവള്‍ക്ക് ലഭിച്ച സമ്മാനങ്ങളുമെല്ലാം അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഓപ്പണ്‍ കിച്ചണായതിനാല്‍ അടുക്കളയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും പേളി പറയുന്നു,

പുതിയ ബെഡിന്റെ അൺ ബോക്സിംഗും ഈ വീഡിയോയിലൂടെയായിരുന്നു. വീഡിയേ ചെയ്യുന്നതിനടെയാണ് ഓഡർ ചെയ്ത പുതിയ ബെഡ് എത്തിയത്. കൂടുതല്‍ സമയവും ബെഡിലായതിനാല്‍ കുറച്ച് നല്ലൊരു ബെഡ് വേണമെന്ന് കരുതി, അങ്ങനെയാണ് ഓര്‍ഡര്‍ ചെയ്തത്. പുതിയ ബെഡ് വരുന്നതന്നറിഞ്ഞ് കട്ടില്‍ ഫ്രീയാക്കി വെച്ചിരുന്നുവെന്നും പേളി മാണി പറഞ്ഞിരുന്നു. നില ബേബിയേയും പേളി വീഡിയോയിൽ കാണിച്ചിരുന്നു. കമിഴ്ന്ന് കിടന്ന് തുടങ്ങിയതിനാല്‍ അവള്‍ക്കും ഇത് ഇഷ്ടമായെന്നായിരുന്നു പേളി പറയുന്നുണ്ട്.

യൂട്യൂബിൽ നിന്ന് ലഭിച്ച പ്ലേ ബട്ടണ്‍ ഹാളിലാണ് വെച്ചിരിക്കുന്നത്ത. കൂടാതെ മകളുടെ കുഞ്ഞിക്കാലിന്റെ ചിത്രവും ശ്രീനി കാണിച്ചിരുന്നു. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രവും ഡൈനിംഗ് ഹാളില്‍ വെച്ചിട്ടുണ്ട്. വീട്ടിലെ ഗസ്റ്റ് റൂമും പേളി കാണിച്ചിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെയുണ്ടെന്നു പേളി പറയുന്നു, കൂടാതെ നിലയ്ക്ക് മുറിയില്ലെന്നും പറയുന്നുണ്ട്. ബിഗ് ബോസിലെ ചിത്രങ്ങൾ ബെഡ് റൂമിലാണ് വെച്ചിരിക്കുന്നത്. ഇതിനെ കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. സഹോദരി റേച്ചല്‍ തന്ന സമ്മാനത്തെക്കുറിച്ചും പേളി വീഡിയോയിൽ പറയുന്നു.

ബാൽക്കണിയിലാണ് ഏറ്റവും കൂടുതൽ ഇരിക്കുന്നതെന്നും താരം പറയുന്നു. പേളിഷ് നിമിഷങ്ങളുടെ കുറേ ചിത്രങ്ങളും ഇവിടെയുണ്ട്. റഷ്യ ടൂര്‍ പോയത് പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നുന്നത്. എങ്ങനെയുണ്ടായിരുന്നു ഹോം ടൂര്‍ എന്നും പേളി ചോദിക്കുന്നുണ്ട്. പേളിയുടേയും ശ്രീനിയുടേയും ഹോം ടൂർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത് ഇത്രയും ചിരിച്ച് ഒരു ഹോം ടൂർ ആദ്യമായിട്ടാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് നില മോളുടെ ആറാം മാസത്തെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു, സൈമ പുരസ്കാരനിശയ്ക്ക് പോയതും മകൾ നിലയേയും കൊണ്ടായിരുന്നു.


Click it and Unblock the Notifications