തന്നെ മൃഗസ്നേഹിയാക്കിയതാണ് , അതിന് കാരണം അച്ഛൻ, ആ സംഭവം വെളിപ്പെടുത്തി രഞ്ജിനി

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ അവതാരകയാണ് രഞ്ജനി ഹരിദാസ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് ര‍ഞ്ജനി ശ്രദ്ധിക്കപ്പെടുന്നത്. വ്യത്യസ്തമായ അവതരണശൈലിയാണ് പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്. അതുവരെ കണ്ട് വന്ന അവതാരകരിൽ നിന്ന് വ്യത്യസ്തമായി, സ്വന്തമായി ശൈലി കൊണ്ടു വരാൻ ശ്രമിച്ചിരുന്നു. സംസാരശൈലിയിൽ മാത്രമല്ല ലുക്കിലും തന്റേയതായ പ്രത്യേകത രഞ്ജിനി കൊണ്ട് വന്നിരുന്നു.

ബോൾഡായ വ്യക്തിത്വത്തിന് ഉടമയാണ് രഞ്ജിനി. തനിക്ക് പറയാനുള്ളത് എവിടേയും തുറന്ന് പറയാൻ താരം ധൈര്യം കാണിച്ചിരുന്നു. അതിനാൽ തന്നെ വിമർശകർക്കും ക്ഷാമം ഉണ്ടാിരുന്നില്ല. എന്നാൽ ഇതിനൊന്നും രഞ്ജിനി ചെവി കൊടുത്തില്ലായിരുന്നു. തന്റെ ജീവിതം സന്തോഷത്തോടെ ജീവിക്കുകയാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രഞ്ജിനി പങ്കെടുത്തിരുന്നു. സീസൺ 1 ൽ ആയിരുന്നു മത്സരാർഥിയായി എത്തിയത്. ഈ ഷോയിലൂടെ രഞ്ജിനിയെ പ്രേക്ഷകർ അടുത്ത് അറിയുകയായിരുന്നു. ആരാധകരും വർധിച്ചിരുന്നു. പുറത്തു കണ്ട രഞ്ജിനിയെ തന്നെയായിരുന്നു ഒരു പരിധിവരെ ബിഗ് ബോസ് ഹൗസിനുള്ളിലും കണ്ടത്. 100 ദിവസം പൂർത്തിയാക്കുമെന്ന് എല്ലാവരും വിചാരിച്ചുവെങ്കിലും ഷോ അവസാനിക്കുന്നതിന് മുൻപ് താരം പുറത്ത് പോയി.

മൃഗസ്നേഹി

സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. ഒരു മൃഗസ്നേഹി കൂടിയാണ് രഞ്ജനി. മൃഗങ്ങളോടുളള സ്നേഹത്തെ കുറിച്ച് താരം പൊതുവേദിയിലും മറ്റും വാചാലയാവാറുമുണ്ട്. കൂടാതെ മിണ്ടാപ്രാണികളോട് കണിക്കുന്ന ക്രൂരതയ്ക്കെതിരെ ശബ്ദം ഉയർത്താറുണ്ട്. ഇപ്പോഴിത താൻ ഒരു മൃഗസ്നേഹിയായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് രഞ്ജിനി. ശ്രീ കാണ്ഠൻ നായരോടാണ് ഇക്കാര്യം പറയുന്നത്.

 അച്ഛൻ

തന്റെ അച്ഛൻ കാരണമാണ് ഇങ്ങനെയായതെന്നാണ് രഞ്ജനി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...''ഞാൻ കാരണം അല്ല ഞാൻ ഇങ്ങനെ ആയത് എന്റെ അപ്പൻ കാരണമാണ്. എന്റെ മൂന്നോ നാലോ വയസിൽ വഴിൽ നടക്കുന്ന ഒരു പോമറേനിയനെ കണ്ടു പാവം തോന്നി അച്ഛൻ അതിനെ വീട്ടിൽ കൊണ്ട് വന്നു. ടിക്കു എന്നാണ് ഞാൻ അവനു പേരിട്ടത്. പിന്നെ അച്ഛൻ മരിച്ചു, ഞങ്ങൾ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ താമസമായി. എന്റെ 12 ആം ക്ലാസ് വരെ അവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വയസായി വളരെ കഷ്ടപ്പാടൊക്കെ സഹിച്ചാണ് അവൻ മരിച്ചത്. അത് കണ്ടു എനിക്കും വല്ലാത്ത സങ്കടമായി.

അമ്മ

ടിക്കു മരിച്ചതോടെ ഞാൻ തീരുമാനിച്ചു ഇനി ജീവിതത്തിൽ ഒരു നായ ഉണ്ടാകില്ലെന്ന്. എന്നാൽ പിന്നീട് താനും അനിയനും ജോലിക്കൊക്കെയായി വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ നായ്ക്കളെ വീട്ടിനകത്തു പോലും കയറ്റാതെയായി 'അമ്മ. ഹച്ചിൻറെ പരസ്യം കണ്ടു ഒരു പഗ്ഗിനെ വളർത്തുകയായിരുന്നു എന്ന് ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് ഉത്തരമായി രഞ്ജിനി പറഞ്ഞു. താരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട് വളരെ ചെറുപ്പത്തിൽ തന്നെ രഞ്ജിനിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു വളർന്നത്.

അച്ഛനെ  കുറിച്ച്

അച്ഛനെ കുറിച്ച് രഞ്ജിനി വാചാലയാവാറുണ്ട്. നേരത്തെ അച്ഛന്റേയും അമ്മയുടേയും ഒരു പഴയ കാല ചിത്രം കൊണ്ട് ഉണ്ടാക്കിയ ഒരു റീൽ താരം പങ്കുവെച്ചിരുന്നു വിവാഹത്തിന് എടുത്ത ചിത്രമായിരുന്നു അത്. അച്ഛനോടൊപ്പം ജീവിച്ച കുറച്ച് നാളുകളെ കുറിച്ച് റീലിനോടെപ്പം താരം എഴുതിയിരുന്നു.
'അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്. എണ്‍പതോ എണ്‍പത്തി ഒന്നോ ആയിരിയ്ക്കാം. ഞാന്‍ വന്നത് 82 ല്‍ ആണ്. ഒരു കുടുംബം എന്ന നിലയില്‍, ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ പരാതി പറയുന്നതല്ല. കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി. അനുജന് അപ്പോള്‍ വെറും 9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാന്‍ പോലും സാധിച്ചില്ല.

Recommended Video

Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam
 അച്ഛനും  അമ്മയോടുമൊപ്പം

ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി. എന്നായിരുന്നു ബിഗ് ബോസ് സീസൺ 1 താരം പറഞ്ഞത്.

Read more about: bigg boss ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X