For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏഴ് വര്‍ഷം എങ്കിലും എനിക്ക് കിട്ടി, ജീവിതം അങ്ങനെയാണ്, ചിലത് സംഭവിക്കുന്നു, അച്ഛനെ കുറിച്ച് രഞ്ജിനി ഹരിദാസ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്, വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അച്ഛനെ കുറിച്ചുള്ള രഞ്ജിനിയുടെ വാക്കുകളാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം അച്ഛനെ കുറിച്ച് വാചാലയാവുന്നത്. അച്ഛന്റേയും അമ്മയുടേയും ഒരു പഴയ കാലത്തെ ചിത്രം കൊണ്ടുള്ള റീൽസ് പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനി അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുന്നത്.

  Ranjini Haridas

  രഞ്ജനിയുടെ വാക്കുകൾ ഇങ്ങനെ...''അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്. എണ്‍പതോ എണ്‍പത്തി ഒന്നോ ആയിരിയ്ക്കാം. ഞാന്‍ വന്നത് 82 ല്‍ ആണ്. ഒരു കുടുംബം എന്ന നിലയില്‍, ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ പരാതി പറയുന്നതല്ല. കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി. അനുജന് അപ്പോള്‍ വെറും 9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാന്‍ പോലും സാധിച്ചില്ല...

  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍ സ്റ്റാര്‍ പദവിൽ എത്താൻ സാധ്യത ഈ ഒരു നടന് മാത്രം...

  ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി.

  ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിയ്ക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി- രഞ്ജിനി റീൽസിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഇതിനും മുൻപും അച്ഛന്‍ ഇല്ലാതെ വളര്‍ന്ന സാഹചര്യങ്ങളെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്.

  ഷാരൂഖ് ഖാനെ സിനിമയിൽ നിന്ന് പുറത്താക്കുമെന്ന് കരുതി, അന്ന് തെറ്റായി ചിന്തിച്ചിരുന്നുവെന്ന് ഗൗരി

  സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി ഹരിദാസ്. താരത്തെ പോലെ തന്നെ അമ്മയും സഹോദരനും പ്രേക്ഷരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. കഴിഞ്ഞ് കുറച്ച മാസങ്ങൾക്ക് മുൻപ് താൻ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു . കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സുഹൃത്തായ ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. "ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല."

  "ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല." രഞ്ജനി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Ranjini Haridas Shared Her Old Memories With Brother Goes Viral | FilmiBeat Malayalam

  കല്യാണം കഴിക്കാൻ പദ്ധതി ഇല്ലെന്നും രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞിരുന്നു."കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാൻ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.".

  Read more about: ranjini haridas
  English summary
  Bigg Boss Season 1 Fame Ranjini Haridas Shared Memory Of Her Father, Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X