അവര്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ഇത് പേളിക്ക് അയച്ച് കൊടുക്കൂ,ചിരി പടര്‍ത്തി സാബു
ബിഗ് ബോസ് ഷോയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് സീസൺ ഒന്ന് ആണ്. സാബു, രഞ്ജിനി, പേളി മാണി, ശ്രീനീഷ് എന്നിവർ മത്സരാർഥികളായി എത്തിയ ഷോ വലിയ വിജയമായിരുന്നു . ഇത് മാത്രമായിരുന്നു 100 ദിവസം പൂർത്തിയാക്കിയ ബിഗ് ബോസ് ഷോ. മികച്ച ആരോഗ്യപരമായ മത്സരമായിരുന്നു സീസൺ ഒന്നിന്റെ സമയത്ത് അകത്തും പുറത്തും നടന്നത്. അധികം സൈബർ ബുള്ളിങ്ങ് ഇതിലെ മത്സരാർഥികൾക്ക് നേരിടേണ്ടി വന്നിരുന്നില്ല.
ഇന്നും സീസൺ ഒന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വളരെ സൗഹൃദപരമായിട്ടാണ് മത്സരം മുന്നോട്ട് പോയത്. ബിഗ് ബോസ് ഷോയെ ഒരു മത്സരമായിട്ടാണ് ഇതിലെ മത്സരാർഥികൾ കണ്ടിരുന്നത്. അതിനാൽ തന്നെ ഇവരുടെ സൗഹൃദത്തിന് വിള്ളൽ വീണിരുന്നില്ല.

ബിഗ് ബോസ് സീസൺ ഒന്നിലൂടെയാണ് പേളി മാണിയും ശ്രീനീഷും പ്രണയത്തിലാവുന്നത്. ഷോ നടക്കുന്ന സമയത്ത് താരങ്ങളുടെ പ്രണയം ഹൗസിന് അകത്തും പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു.. മത്സരത്തിൽ നിൽക്കാൻ വേണ്ടിയാണ് പ്രണയം അഭിനയിക്കുകയാണോ എന്നുള്ള സംശയം സഹമത്സരാർഥികൾവരെ അന്ന് പ്രകടിപ്പിച്ചിരുന്നു. മോഹൻലാലും ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ മകൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം പേളി ശ്രീനീഷ് പ്രണയം വീണ്ടും ചർച്ചാ വിഷയമാകുകയാണ്. ക്ലബ്ഹൗസിൽ ബിഗ് ബോസ് താരങ്ങൾ പങ്കെടുത്ത ഒരു ചർച്ചയ്ക്കിടെയാണ് പേളി-ശ്രീനീ പ്രണയം വീണ്ടും ചർച്ചയായത്. പേളിയുടെ പ്രണയത്തെ വിമര്‍ശിച്ചതില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിക്കുകയായിരുന്നു. അവരെത്രത്തോളം സീരിയസായിരുന്നുവെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഓഡിയന്‍സ് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. അവിടെ വെച്ച് ഗെയിമായാണ് തോന്നിയത്. പുറത്തെത്തിയപ്പോഴാണ് അവരെത്രമാത്രം സീരിയസായിരുന്നുവെന്ന് മനസ്സിലാക്കിയത് . കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നായിരുന്നു ബഷീര്‍ പറഞ്ഞു.

ഈ ചോദ്യത്തിന് മറുപടിയുമായി സാബു എത്തുകയായിരുന്നു. തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം ഞങ്ങള്‍ക്കുണ്ടെന്നായിരുന്നു എന്നാണ് സാബു മോൻ പറഞ്ഞത്. താനിപ്പോഴും പറയും അത് തെറ്റാണെന്ന്. തെറ്റ് തിരുത്തണമെങ്കില്‍ തിരുത്താം. കൊച്ചിനെ ഞാന്‍ നോക്കിക്കോളാമെന്ന് ഏറ്റിട്ടുണ്ട്. പേളിക്ക് കൊടുക്കാന്‍ വേണ്ടി ഒരു ബുക്ക് വാങ്ങിച്ച് വെച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാരണം അങ്ങോട്ട് പോവാനാവുന്നില്ല. കുഞ്ഞിനെ കാണാനും പറ്റുന്നില്ല. ഇതിനകത്തുള്ള എല്ലാവരും ഹാപ്പിയായിരിക്കും. അവര്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ഇത് റെക്കോര്‍ഡ് ചെയ്ത് പേളിക്ക് അയച്ച് കൊടുക്കൂയെന്നും സാബു പറഞ്ഞു. ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായില്ല. താന്‍ ഈ ട്രോളുന്നതൊക്കെ അവര്‍ ആ സെന്‍സിലേ എടുക്കൂയെന്ന ധൈര്യം തനിക്കുണ്ടെന്നും സാബു പറയുന്നു.


Click it and Unblock the Notifications











