ആര്യയ്ക്കും രഘുവിനുമൊപ്പം ബിഗ് ബോസ് സീസൺ 3ൽ സാബു മോനും? ചിത്രം വൈറലാകുന്നു...
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3 ആരംഭിക്കാൻ ഇനി വിരൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്. ഫെബ്രുവരി 14 നാണ് ബിഗ് ബോസ് ഷോയുടെ ഗ്രാൻഡ് ഓപ്പണിംഗ്. പ്രേക്ഷകർ ആകാംക്ഷയോടെ ഷോയ്ക്കായി കാത്തിരിക്കുകയാണ്.

ആദ്യ രണ്ട് സീസണുകളിൽ നിന്ന് ഏറെ മാറ്റത്തോടെയാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. ചെന്നൈയിലാണ് ഷോ നടക്കുന്നതെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും സെറ്റിന്റെ ഘടന. ഏറെ രഹസ്യ സ്വഭാവം പുലർത്തുന്ന ഷോയാണ് ബിഗ് ബോസ്. ഷോ ആരംഭിച്ചാൽ മാത്രമേ ബിഗ് ബോസ് സീസൺ 3 യെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വരുകയുളളൂ.
ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ബിഗ് ബോസ് താരവും നടിയുമായ ആര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഷോയുമായി ബന്ധപ്പെട്ട് ആര്യ ചെന്നൈയിൽ എത്തിയിട്ടുണ്ട്. സീസൺ 2 ലെ മത്സരാർഥിയായ രഘുവും ആര്യയ്ക്കൊപ്പം എത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ആര്യയും രഘുവും സീസൺ 3യിൽ എത്തുന്നുണ്ടോ എന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോഴാണ് മറ്റൊരു ചിത്രം വൈറലാകുന്നത്. ആര്യ തന്നെയാണ് ആ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് സീസൺ1 ന്റെ വിജയിയും നടനുമായ സാബു മോനും ചെന്നൈയിലെത്തിയിട്ടുണ്ട്. ആര്യയ്ക്കും രഘുവിനുമൊപ്പമുള്ള ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്. ബിഗ്ബോസ് ഷോയിലെ ജനപ്രിയതാരമാണ് സാബു. പഴയ മത്സരാർഥികളായ ഇവരും കൂടി ഷോയിൽ എത്തിയാൽ സീസൺ 3 വേറെ ലെവലാകുമെന്ന് ഉറപ്പാണ്. മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായിരുന്നു മൂവരും.


Click it and Unblock the Notifications











