എന്റെ കുഞ്ഞുരാജകുമാരി, മകളെ താലോലിച്ച് ശ്രീനിഷ് അരവിന്ദ്, വൈറല്‍ വീഡിയോ
പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞുണ്ടായ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മാലാഖക്കുട്ടി തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് ഇരുവരും. ഗര്‍ഭിണിയായതുമുതല്‍ തന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ച് പേളി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ശ്രീനിഷിനൊപ്പമുളള ഒരു വീഡിയോ പങ്കുവെച്ചായിരുന്നു ഗര്‍ഭിണിയായ സന്തോഷം കഴിഞ്ഞ വര്‍ഷം പേളി അറിയിച്ചത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
പിന്നാലെ നടിയുടെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹ ശേഷവും മിനിസ്‌ക്രീന്‍ രംഗത്ത് തിരിച്ചെത്തിയിരുന്നു പേളി. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം പിന്നീട് മലയാളത്തിലും എത്തി. പേളിക്കൊപ്പം തന്നെ സീരിയലുകളിലൂടെ ശ്രീനിഷ് അരവിന്ദും മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.

വിവാഹ ശേഷം കൊച്ചിയിലായിരുന്നു ഇരുവരും സ്ഥിര താമസമാക്കിയത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരം രണ്ടുദിവസങ്ങളിലായിട്ടാണ് പേളിയുടെയും ശ്രീനിഷിന്‌റെയും വിവാഹം നടന്നത്. ബിഗ്‌ബോസിലെത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം പേളിയുടെയും ശ്രീനിഷിന്റെതുമായി വന്ന പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് ട്രെന്‍ഡിംഗായത്.

ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയ്ക്ക് പുറമെ തങ്ങളുടെ യൂടൂബ് ചാനല്‍ വഴിയും വിശേഷങ്ങള്‍ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്തിയിരുന്നു. ലോക്ഡൗണ്‍ കാലം ഒരു വെബ് സീരിസ് ചെയ്തും ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഇവരുടെതായി പുറത്തിറങ്ങിയ റൊമാന്റിക്ക് സോംഗും വലിയ തരംഗമായി മാറിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിന്‌റെ വീഡിയോ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

അതേസമയം കുഞ്ഞിനൊപ്പമുളള ഒരു ചിത്രമായിരുന്നു പേളി ആദ്യമായി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ശ്രീനിഷായിരുന്നു ഈ ചിത്രം പകര്‍ത്തിയത്. മകളുടെ ചിത്രം ഇത്രയും വേഗം പോസ്റ്റ് ചെയ്യേണ്ടെന്ന് പലരും പറഞ്ഞെങ്കിലും തന്‌റെ കുടുംബം പോലെ കണക്കാക്കുന്ന ആരാധകരോട് ഈ സന്തോഷം എങ്ങനെ പങ്കുവെയ്ക്കാതിരിക്കും എന്ന് കുറിച്ചാണ് പേളി കുറച്ചുദിവസം മുന്‍പ് കുഞ്ഞിന്‌റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ ശ്രീനിഷ് അരവിന്ദിന്റെതായി വന്ന പുതിയൊരു വീഡിയോയും ശ്രദ്ധേമായിരുന്നു. മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ ആണ് ശ്രീനിഷ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുളള പ്ലേ ടൈം എന്ന അടിക്കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി നടന്റെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

ആരാരിരാരോ രാരോ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ശ്രീനിയുടെ പുതിയ വീഡിയോ. ആരാധകര്‍ക്ക് പുറമെ നടി ഷഫ്‌നയും ശ്രീനിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരുന്നു. തെലുങ്കില്‍ ഒരു പരമ്പരയില്‍ ശ്രീനിയും ഷഫ്‌നയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 20നായിരുന്നു പേളി മാണി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.


Click it and Unblock the Notifications