ബിഗ്ബോസിലെ 100 ഡെയ്‌സ് ഓഫ് ലവ്!! പ്രണയനുഭവങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനീയും...
പേളി ശ്രീനീഷ് പ്രണയം ബിഗ്ബോസ് ഹൗസിൽ പാട്ടായത് ആ ആനവാൽ മോതിരത്തിലൂടെയായിരുന്നു.
Recommended Video

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 1 ന് തിരശീല വീണിരിക്കികയാണ്. ജൂൺ 24 ഞയറാഴ്ച വർണ്ണ ശബളമായ ആരംഭിച്ച ഷോ അതേ ആഘോഷത്തോടെയാണ് സെപ്റ്റംബർ 30 ന് തിരശീല വീണതും. ഈ മൂന്ന് മാസത്തിനിടെ ഒട്ടേറേ നാടകീയ മുഹൂർത്തങ്ങളും രസകരമായ സംഭവ വികാസങ്ങളുമാണ് ബിഗ്ബോസ് വീട്ടിൽ അരങ്ങറിയത്. പ്രണയവും തർക്കങ്ങളുമെല്ലാം ബിഗ്ബോസ് ഹൗസിൽ നമ്മൾ കണ്ടതുമാണ്.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും ചർച്ചയായതും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നതും പേളി മാണി ശ്രീനീഷ് പ്രണയത്തെ കുറിച്ചായിരുന്നു. ഷോയിൽ പിടിച്ചു നിൽക്കാനുളള ഇവരുടെ തന്ത്രം മാത്രമാണെന്ന് ഹൗസ് മെമ്പേഴ്സ് വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നു. 100 ദിവസത്തെ മത്സരം അവസാനിച്ചു. ബിഗ്ബോസിൽ നിന്ന് യാത്ര പറഞ്ഞ് പോകുകുയാണ്. ഈ അവസരത്തിൽ ഇവർക്ക് തങ്ങളുടെ പ്രണയത്തെ കുറിച്ച കുറിച്ച് പറയാനുള്ളത് കാണാം..

പേളി-ശ്രീനീഷ് പ്രണയം
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശ്രീനീഷ് അരവിന്ദ്. അതുപോലെ പ്രിയങ്കരിയാണ് പേളി മാണിയും. ബിഗ്ബോസ് ഹൗസിൽ എത്തിയതിനു ശേഷമാണ് ഇവർക്കിടയിലെ പ്രണയം മൊട്ടിടാൻ തുങ്ങിയത്. ആദ്യം സൗഹൃദമായി തുടങ്ങിയെങ്കിലും പിന്നീട് ഇവരുടെ ഈ ബന്ധം പ്രണയമായി മാറുകയായിരുന്നു. തുടക്കം മുതലെ പേളിയും അരിസ്റ്റോ സുരേഷും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ ആ സമയത്താണ് ശ്രീനീഷ് പേളി പ്രണയം മൊട്ടിടുന്നത്. എന്നാൽ തുടക്കത്തിൽ ഇവർ തങ്ങളുടെ ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞിട്ടില്ലായിരുന്നു.

ശ്രീനീഷിന്റെ മോതിരം
പേളി ശ്രീനീഷ് പ്രണയം ബിഗ്ബോസ് ഹൗസിൽ പാട്ടായത് ആ ആനവാൽ മോതിരത്തിലൂടെയായിരുന്നു. ശ്രീനിയുടെ മോതിരെ പേളിയിൽ കണ്ടതു മുതലാണ് ഇവരുടെ പ്രണയം ചൂടപ്പം പോലെ പ്രചരിച്ചത്. ശ്രീലക്ഷ്മിയായിരുന്നു ഇത് ആദ്യം കണ്ടുപിടിച്ചത്. എവിക്ഷനിൽ എത്തിയതിനാൽ ധൈര്യം വരാനായിട്ടാണ് മോതിരം നൽകിയതെന്നായിരുന്നു അന്ന് ഇതിനെ കുറിച്ച് ശ്രീനി പറഞ്ഞത്. പിന്നീട് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അംഗങ്ങൾ ഇവരുടെ പ്രണയം കൈയോടെ പിടിക്കുകയായിരുന്നു.

പ്രണയ നാടകം
പേളി ശ്രീനീഷ് പ്രണയത്തെ എല്ലാവരും ഫേക്കായിട്ടായിരുന്നു നോക്കിയിരുന്നത്. ബിഗ് ബോസ് ഹൗസിൽ പിടിച്ച് നിൽക്കാൻ വേണ്ടി ഇവർ പ്രണയ നാടകം കളിയ്ക്കുകയാണെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. സാബുവും രഞ്ജിനി ഉൾപ്പെടെയുള്ളവർ ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കൂടാതെ തമിഴ് ബിഗ്ബോസിലെ പോലെ ഓവിയ- ആരവ് ഗെയിമിന് അനുകരിക്കുകയാണ് പേളിയും ശ്രീനിയെന്നും സാബു അഭിപ്രായപ്പെട്ടിരുന്നു.

പ്രണയം തുറന്നു പറഞ്ഞ് പേളി
ശ്രീനീഷ്-പേളി പ്രണയത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളും വാക്ക് വാദങ്ങളും ഉയരുമ്പോൾ ക്യാമറയെ സാക്ഷിയാക്കിയായി പേളിയാണ് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. തനിയ്ക്ക് ശ്രീനീഷിനോടൊപ്പം ജീവിക്കണമെന്നും കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്നും പേളി പറഞ്ഞു. രാത്രിയിലായിരുന്നു ഈ സംഭവം. എന്നാൽ ലാലേട്ടൻ വന്നപ്പോൾ ചോദിക്കുകയും ചെയ്തു. പേളിയും ശ്രീനീഷും തങ്ങളുടെ ഇഷ്ടത്തിൽ ഉറച്ചു തന്നെ നിന്നിരുന്നു. വീട്ടുകാരുടെ സമ്മതത്തോട് കൂടിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു

പേളി ശ്രീനീഷ് അടി
ശ്രീനീഷിന് ചേർന്ന പെൺകുട്ടിയല്ല പേളിയെന്നും അതേസമയം പേളിയ്ക്ക ശ്രീനീഷ് യോജിച്ച വരനാണെന്നും ബിഗ് ബോസിലെ എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിൽ പേളിയും ശ്രീനിയും തമ്മിൽ പലതവണ വഴക്കും പിണക്കവും ഉണ്ടായിരുന്നു. പരസ്പരം തെറ്റിപ്പിരിയുന്ന ഒരു ഘട്ടം തന്നെയുണ്ടായിരുന്നു.ശ്രീനീഷ് സമ്മാനിച്ച് മോതിരം പേളി തിരികെ നൽകുകയും ചെയ്തിരുന്നു. എന്നാൽ 10 മിനിട്ട് മാത്രമായിരുന്നു ആ പിണക്കം നീണ്ടു നിന്നത്. പിന്നീട് വീണ്ടും അവർ ഒന്നാവുകയായിരുന്നു.

അവസാന നിമിഷത്തിലും ശ്രീനിയോട് ചേർന്ന് പേളി
ബിഗ് ബോസ് ഹൗസിലെ ഏറ്റവും പ്രസിദ്ധമായ ഒരു ഭാഗമാണ് ലവ് കോർണർ. പേളിയും ശ്രീനീഷും സ്ഥിരമായി ഇരുന്നു സംസാരിക്കുന്ന സ്ഥലം. അവസാന നിമിഷത്തിലും ഇവർ തങ്ങളുടെ ഇതുവരെയുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ്. 100 ദിവസത്തെ അനുഭവങ്ങള്‍ ലഭിച്ചതില്‍ ഇരുവരും നന്ദി പറയുകയും ചെയ്തതിനു ശേഷമാണ് പുറത്തു പോയത്. ഇവരുടെ പ്രണയം വെറുതെയല്ലയെന്ന് ഇതിലൂടെ മനസ്സിലാകുന്നുണ്ട്. കൂടാതെ പുറത്തു വന്നപ്പോൾ വിവാഹത്തിനെ കുറിച്ചും ശ്രീനീ സംസാരിച്ചു. പേളിയെ കുറിച്ച് വീട്ടില്‍ സംസാരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മോഹന്‍ലാലിനോട് പറഞ്ഞു.. തനിക്ക് ബിഗ്ബോസിൽ നിന്ന് കിട്ടിയ ഒരു സ്പെഷല്‍ ആണ് പേളിയെന്നും ശ്രീനി പറഞ്ഞു.


Click it and Unblock the Notifications











