പ്രദീപിനെ വിടാതെ പിന്തുടർന്ന് ദയ അശ്വതി, മോഹൻലാലിനു മുന്നിൽ വീണ്ടും വെളിപ്പെടുത്തൽ...

ബിഗ് ബോസ് റിയാലാറ്റി ഷോ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ച വിഷയമായിരിക്കുകയാണ്. ആദ്യ സീസണിനേക്കാലും ഗംഭീര സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് ലഭിച്ചിരിക്കുന്നത്. ഈ പ്രാവശ്യം ബിഗ് ബോസ് ഹൗസിൽ കൂടുതലും അംഗങ്ങളായി എത്തിയിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് സ്ക്രീൻ-മിനി സ്ക്രീൻ താരങ്ങളാണ്. മിനിസ്ക്രീനിൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രദീപ് കുമാർ. ഇദ്ദേഹത്തിനെതിരെ ആരോപണവുമായി ബിഗ് ബോസ് മത്സരാർഥി ദയ അശ്വതി രംഗത്തെത്തിയിരുന്നു.

വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ദയ വീട്ടിലെത്തിയത്. ആദ്യ എവിക്ഷനിലാണ് പ്രദീപിനെ കുറിച്ച് ആരോപണം ഉന്നയിച്ചത്. തങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുണ്ടായിട്ടും ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ തന്നെ അറിയില്ലെന്ന് പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു താരത്തിനെതിരെ ദയ രംഗത്തെത്തിയത്. പഴയ ബന്ധത്തിന്റെ കഥ ഇടയ്ക്കിടയ്ക്ക് ദയ ഹൗസിൽ പറയാറുണ്ട്. മോഹൻലാൽ എത്തുന്ന ദിവസങ്ങളിൽ നൽകുന്ന ടാസ്ക്കിന്റെ സമയത്താണ് ഇത് കൂടുതലും ഉന്നയിക്കുന്നത്. ഇപ്പോഴിത വീണ്ടും പ്രദീപ്- ദയ വിഷയം ബിഗ് ബോസിൽ ചർച്ചയാകുന്നു.

 മോഹൻലാൽ നൽകിയ ടാസ്ക്ക്

രസകരമായ ടാസ്ക്കുകളുമായിട്ടായിരുന്നു മോഹൻലാൽ ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തിയത്. ബിഗ് ബോസ് അംഗങ്ങൾക്കായി നൽകുന്ന ടാസക്കുകളെല്ലാം മറ്റൊരു രീതിയിൽ എട്ടിന്റെ പണിയാണ്. അംഗങ്ങൾക്ക് ഓരോ പഴഞ്ചൊല്ലുകൾ നൽകുകയും അത് അനിയോജ്യമായ മത്സരാർഥിയേയും കാരണവും പറയാനായിരുന്നു ടാസ്ക്ക്. എല്ലാവരോടും മോഹൻലാൽ ബിഗ് ബോസ് നൽകിയ പഴഞ്ചൊല്ല് ചോദിക്കുകയും ചെയ്തു.

  ദയയുടെ  ഊഴം

ഏറ്റവും ഒടുവിലത്തെ ഊഴമായിരുന്നു ദയക്ക് നൽകിയത്. അടി തെറ്റിയാൽ ആനയും വീഴും എന്ന പഴഞ്ചൊല്ലായിരുന്നു ദയയ്ക്ക് ലഭിച്ചത്. കുറച്ച് നേരം ഒന്ന് ആലോചിച്ച ശേഷം ദയ പ്രദീപിന്റെ പേര് പറയുകയായിരുന്നു. പേര് പറയുന്നതിനോടൊപ്പം കാരണവും ഇവർ പറഞ്ഞിരുന്നു. ഇത് മറ്റുള്ളവരിൽ ചിരി പടർത്തുകയായിരുന്നു.

   പഴയ കാരണം  തന്നെയാണ്

പഴയ കാരണം തന്നെയാണ് പ്രദീപിന്റെ പേര് നിർദ്ദേശിച്ചതിന് പിന്നിൽ ദയ പറഞ്ഞത്. ആദ്യം തന്നെ അറിയില്ലെന്ന് പറയുകയും പിന്നീട് തന്നോട് തന്നെ സമ്മതിക്കുകയും ചെയ്തെന്നായിരുന്നു ദയ പറഞ്ഞത്. അതുകൊണ്ടാണ് ഈ പഴഞ്ചൊല്ലിന് അദ്ദേഹത്തിന്റെ പേര് പറഞ്ഞതെന്നും ദയ പറഞ്ഞു. ഇതിനെ കുറിച്ച് മോഹൻലാൽ പ്രദീപിനോട് ചോദിച്ചിരുന്നു. എപ്പോഴും പറയുന്ന കാര്യമല്ലേ. എന്ത് പറണം എന്നാണ് താൻ ആലോചിക്കുന്നതെന്നും പ്രദീപ് മറുപടി നൽകി പ്രദീപും മറ്റുള്ളവരും പൊട്ടിച്ചിരിയോടെയാണ് കേട്ടത്.

Recommended Video

Bigg Boss Malayalam : Crooked Plan Against Rajith Kumar ? | FilmiBeat Malayalam
  ദയയെ  അറിയാം

ദയയെ അറിയില്ലെന്ന് പ്രദീപ് പറഞ്ഞതാണ് പ്രശ്നങ്ങൾകക് തുടക്കമായത്. ആദ്യ എവിക്ഷനിൽ പ്രദീപിനെ നോമിനേറ്റ് ചെയ്തു കൊണ്ടായിരുന്നു ഇരുവരും തമ്മിലുള്ള പരിചയത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ പിന്നീട് ഇത് മോഹൻലാൽ എത്തിയ എപ്പസോഡിലും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പ്രദീപ് താനുമായുള്ള പരിചയത്തെ കുറിച്ച് സമ്മതിച്ചെന്നും ദയ പറഞ്ഞു. അന്ന് മേക്കപ്പുള്ളതിനാലാണ് അറിയാതെ പോയതാണെന്നും പിന്നീടാണ് ആളെ മനസ്സിലായതെന്നും പ്രദീപ് തന്നോട് പറഞ്ഞതായി ദയ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X