ആദ്യ ടാസ്ക്ക് പൊളിച്ചു! ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെ അനുകരിച്ച് ധർമജൻ, വീഡിയോ
രസകരമായ ഒരുപാട് നർമ മുഹൂർത്തങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിവസേനെ നടക്കുന്നത്. കോമഡി താരങ്ങളാണ് ഇത്തവണ അധികവും ബിഗ്ബോസ് ഹൗസിൽ കൂടുതലായും എത്തിയിരിക്കുന്നത്. അതിനാൽ പ്രേക്ഷകർക്ക് ചിരിക്കാനുള്ള ഒരുപാട് സംഭവങ്ങൾക്ക് ബിഗ് ബോസ് ഹൗസ് വേദിയാകുന്നുണ്ട്.

ഇപ്പോഴിത ബിഗ്ബോസ് ഹൗസിലേയ്ക്ക് പ്രേക്ഷകരുടെ പ്രിയതാരം ധർമജൻ കൂടി എത്തുകാണ്. മറ്റ് അംഗങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ എൻട്രി.വന്നപ്പോൾ തന്നെ ബിഗ് ബോസ് ധർമജന് ഉഗ്രൻ ഒരു ടാസ്ക്ക് കൊടുത്തിരിക്കുകയാണ്. ബിഗ് ബോസിലെ മറ്റ് അഗങ്ങളെ അനുകരിക്കുക എന്നതാണ് ധർമജന് നൽകിയ ആദ്യ ടാസ്ക്ക്.
Recommended Video
ബിഗ്ബോസിന്റെ ആദ്യ ടാസ്ക്ക് അതി ഗംഭീരമാക്കിയിരിക്കുകയാണ് ധർമജൻ. ബിഗ് ബോസിലെ എല്ലാ മത്സരാർഥികളേയും അനുകരിക്കുന്നുണ്ട് താരം. ധർമജന്റെ വരവ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുകയാണ് . വരുന്ന എപ്പിസോഡുകളിൽ രസകരമായ സംഭവങ്ങളും സംഭവബഹുലമായ പലതും സംഭവിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications