ഞാൻ ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണം മകളാണ്, ആര്യയുടെ വാക്കുകൾ വൈറൽ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയാണ് ആര്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. അതിന് മുൻപ് തന്നെമിനിസ്ക്രീനിൽ സജീവമായിരുന്നു. എന്നാൽ പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത് ബഡായി ബംഗ്ലാവായിരുന്നു. പിഷാരടി, മുകേഷ്, ധർമജൻ എന്നിവർക്കൊപ്പം തിളങ്ങാൻ ആര്യയ്ക്ക് കഴിഞ്ഞിരുന്നു.

മോഹൻലാലിന്റെ മകളുടെ ചിത്രങ്ങൾ വൈറലാകുന്നു

ആര്യ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ അറിയപ്പെട്ടത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു. സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു ആര്യ. ലാസ്റ്റ് ടോപ്പ് 5 ൽ ഇടം പിടിക്കുമെന്ന് പ്രേക്ഷകർ വിധിയെഴുതിയ മത്സരാർഥി കൂടിയായിരുന്നു ആര്യ. സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ, ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മകളുടെ പിറന്നാളിന് ആര്യ കുറിച്ച വാക്കുകളാണ്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മകളുടെ പിറന്നാൾ

ഫെബ്രുവരി 17 ന് ആയിരുന്നു ആര്യയുടെ മകൾ റോയയുടെ പിറന്നാൾ. മകളുടെ ജന്മദിനം ആര്യ ആഘോഷമാക്കിയിരുന്നു. ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത മകളെ കുറിച്ചെഴുതിയ നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആര്യയുടെ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

 ആര്യയുടെ ആശംസ

അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല എന്നും ആര്യ കുറിപ്പിലൂടെ പറയുന്നു.

 അച്ഛനോടൊപ്പം പിറന്നാൾ

കഴിഞ്ഞ വർഷത്തെ ഖുശിയുടെ പിറന്നാളിന് ആര്യ കൂടെയില്ലായിരുന്നു. പിറന്നാൾ ദിവസം ആര്യ ബിഗ് ബോസ് വീടിനുള്ളിൽ ആയിരുന്നു. അതിനാൽ അച്ഛൻ രോഹിത് സുശീലനോടൊപ്പമായിരുന്നു റോയയുടെ പിറന്നാൾ. ജന്മദിനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.രോഹിത് മകളെ ഉമ്മ വയ്ക്കുന്നതിന്റെയും, കേക്ക് മുറിക്കുന്നതിന്റേയും മറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബിഗ് ബോസ് സീസൺ 1 താരവും സീരിയൽ നടിയുമായ അർച്ച സുശീലന്റെ സഹോദരനാണ് റോഹൻ.

ഖുശി

ആര്യയെ പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ മകൾക്കൊപ്പവും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയുടേയും മകളുടേയും രസകരമായ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. റോയ എന്നാണ് യഥാർഥ പേര് എങ്കിലും ഖുശി എന്നാണ് പ്രേക്ഷകരുടെ ഇടയിൽഅറിയപ്പെടുന്നത്. റോയയെ ഖുശി എന്നാണ് ആര്യ വിളിക്കുന്നത്.

ആര്യയുടെ പോസ്റ്റ്

Read more about: arya bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X